1 GBP = 96.00 INR                       

BREAKING NEWS

ക്വാറന്റൈന്‍ ലംഘിച്ചാല്‍ 10,000 പൗണ്ട് പിഴ; ഐസൊലേഷന്‍ വഴി ജോലിക്ക് പോകാനായില്ലെങ്കില്‍500 പൗണ്ട് ഗ്രാന്റ്; രണ്ടാം ലോക്ക്ഡൗ ണ്‍ സാധ്യത സൂചിപ്പിച്ചു പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു; ഉടന്‍ ലണ്ടന്‍ ലോക്ക്ഡൗണിലേക്കെന്ന് സൂചിപ്പിച്ചു മേയര്‍ സാദിഖ് ഖാനും

Britishmalayali
kz´wteJI³

കൊറോണയുടെ രണ്ടാം വരവിനെ ചെറുക്കുന്ന യുദ്ധത്തിന്റെ നിര്‍ണ്ണായക ഘട്ടത്തിലാണ് ബ്രിട്ടന്‍ എന്നു പറഞ്ഞ മാറ്റ് ഹന്‍കോക്ക് വീണ്ടും ആളുകള്‍ വീട്ടിലിരുന്നു തന്നെ ജോലിചെയ്യേണ്ടതായ സാഹചര്യം വന്നുകൂടായ്കയില്ലെന്ന് സൂചിപ്പിച്ചു. ഒരു രണ്ടാം ലോക്ക്ഡൗണിന്റെ സാധ്യതയും തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സെല്‍ഫ് ഐസൊലേഷന്‍ സംബന്ധിച്ച് കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടയിലാണ് അദ്ദേഹം ഇതു പറഞ്ഞത്. പുതിയ നിയമമനുസരിച്ച്, ക്വാറന്റൈന്‍ നിയമം ലംഘിച്ചാല്‍ 10,000 പൗണ്ട് വരെ പിഴയീടാക്കാം. രോഗവ്യാപനം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.

മറ്റൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ സാമ്പത്തിക രംഗത്തുണ്ടാക്കാവുന്ന തകര്‍ച്ചയെ കുറിച്ചുള്ള മുന്നറിയിപ്പ് നിലനില്‍ക്കുമ്പോള്‍ തന്നെ അത് പൂര്‍ണ്ണമായി തള്ളിക്കളയാനും കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. നിലവിലുള്ള നിയന്ത്രണങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കുമെങ്കില്‍, ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ഒരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ലാതെ തന്നെ കൊറോണയുടെ രണ്ടാം വരവിനെ കാര്യക്ഷമമായി തടയാനാകും എന്നും മാറ്റ് ഹാന്‍കോക്ക് പ്രത്യാശ പ്രകടിപ്പിച്ചു. 6.5 കോടിയിലേറെ ജനങ്ങളുള്ള ബ്രിട്ടനില്‍ ഇപ്പോള്‍ ഏകദേശം ഒന്നരക്കോടിയോളം പേര്‍ പ്രാദേശിക ലോക്ക്ഡൗണിന്റെ പ്രയാസങ്ങള്‍ അനുഭവിക്കുകയാണ്.

അതേസമയം ഭരണകക്ഷിയില്‍ നിന്നു തന്നെ മറ്റൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണിനെതിരെ കടുത്ത വിമര്‍ശനമുയരുന്നുണ്ട്. ഒരു ലോക്ക്ഡൗണ്‍ കൊണ്ട് ഇന്ന് ഒരാളെ കോവിഡ് മരണത്തില്‍ നിന്നും രക്ഷിക്കാനാകും എന്നാല്‍ നാളെ അത് പലരുടെയും മരണത്തിന് കാരണമാകുമെന്നാണ് ഒരു ഭരണകക്ഷി എം പി ഇതിനെ കുറിച്ചു പറഞ്ഞത്. അതേസമയം, ഇന്ന് കൊറോണയെക്കുറിച്ച് അതിന്റെ ഒന്നാം വരവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ വൈദ്യലോകത്തിന് അറിയാമെന്നും അത് നേരായ വിധത്തില്‍ ഉപയോഗിക്കുകയാണ് വേണ്ടതെന്നുമാണ് ശാസ്ത്രലോകം പറയുന്നത്. ചില നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തി സാവകാശം കൊറോണയെ നേരിടണമെന്നും, കര്‍ശനമായ നടപടികള്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക എന്നും ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നു.

അതേസമയം, ലണ്ടന്‍ നഗരത്തില്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് മേയര്‍ സാദിഖ് ഖാന്‍ എന്നാണ് ലഭിക്കുന്ന വിവരം. പബ്ബുകള്‍ക്ക് രാത്രി 10 മണിക്ക് ശേഷം പ്രവര്‍ത്തന നിരോധനം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളായിരിക്കും ഇതില്‍ ഉണ്ടാവുക. പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്ന നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് മേഖലകളുടേതിന് തുല്യമായി വരികയാണ് ലണ്ടനിലെ രോഗവ്യാപന നിരക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് മേയര്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.

കൊറോണ വ്യാപനത്തെ കൈകാര്യം ചെയ്യുന്നതില്‍ കനത്ത പരജയമാണ് ബോറിസ് ഞോണ്‍സണ്‍ സര്‍ക്കാര്‍ എന്ന് മേയര്‍ ആരോപിച്ചു. ലേബര്‍ പാര്‍ട്ടിയുടെ ഒരു വെര്‍ച്വല്‍ സമ്മേളനത്തിലായിരുന്നു സാദിഖ് ഖാന്‍ ഇതുപറഞ്ഞത്. സര്‍ക്കാരും മന്ത്രിമാരും അവസരത്തിനൊത്തുയര്‍ന്നെങ്കില്‍ ഇത്രയധികം ജീവഹാനിയും സാമ്പത്തിക നഷ്ടവും ഉണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആശയവും, ആദര്‍ശവും, ഈഗോയുമെല്ലാം മാറ്റിവച്ച് ജീവനും സ്വത്തും സംരക്ഷിക്കുന്ന നടപടികളില്‍ പൂര്‍ണ്ണമായും മുഴുകുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അടുത്തകാലത്ത് സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആളുകള്‍ തൊഴിലിടങ്ങളിലേക്ക് പോയി ജോലിചെയ്യുന്നതിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ഇതിനായി ചില നടപടികള്‍ കൈക്കൊള്ളുക വരെ ചെയ്തിരുന്നു. ഇതില്‍ നിന്നുള്ള ഒരു മലക്കം മറിച്ചിലായി, കൂടുതല്‍ പേര്‍ വീടുകളിലിരുന്ന് ജോലി ചെയ്യുവാന്‍ ആവശ്യപ്പെട്ടേക്കും എന്നറിയുന്നു. ഇത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് ആരോഗ്യ മന്ത്രി മാറ്റ് ഹാന്‍കോക്കും പറഞ്ഞത്. ഏതായാലും, വരും നാളുകളില്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വരുമെന്നുറപ്പായിട്ടുണ്ട്. ഒരു പക്ഷെ ഒരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ കൂടി വന്നേക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category