1 GBP = 96.00 INR                       

BREAKING NEWS

മരണവും രോഗ വ്യാപനവും ഇന്ത്യക്ക് താഴെയെങ്കിലും അമേരിക്കയിലെ കോവിഡ് മരണസംഖ്യ രണ്ടു ലക്ഷം കടന്നു; ജനുവരിയാകുമ്പോഴേക്കും നാലു ലക്ഷത്തിലേക്ക് ഉയരും; ലോകത്തിന്റെ കൊറോണ തലസ്ഥാനംഎന്ന പദവി ഉപേക്ഷിക്കാതെ അമേരിക്ക; ഇത് മറികടക്കാന്‍ ഇടയുള്ള ഏക രാജ്യം ഇന്ത്യ മാത്രം

Britishmalayali
kz´wteJI³

ദ്യോഗിക കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ കോവിഡ് മരണസംഖ്യ രണ്ടു ലക്ഷം കടന്നിരിക്കുന്നു. ഈ റിപ്പോര്‍ട്ട് എഴുതുന്ന സമയം വരെ അമേരിക്കയില്‍ 2,04,118 പേരാണ് കോവിഡ് എന്ന മഹാമാരിക്ക് കീഴടങ്ങി മരണമടഞ്ഞത്. മരണ സംഖ്യ ഏകദേശം ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയില്‍ പിടിച്ചുകെട്ടാന്‍ ആകുമെങ്കില്‍ അത് ഭരണകൂടത്തിന്റെ മികവായി കണക്കാക്കാന്‍ കഴിയുമെന്നായിരുന്നു നേരത്തേ അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് പറഞ്ഞിരുന്നത്. എന്നാല്‍ പ്രതിദിന മരണസംഖ്യയില്‍ കുറവ് അനുഭവപ്പെടുന്നുണ്ട് എന്നതു മാത്രമാണ് ഏക ആശ്വാസം. ഏപ്രില്‍ മാസത്തില്‍ 2500 വരെ എത്തിയ പ്രതിദിന മരണസംഖ്യ ഇന്നലെ 689 ആയിരുന്നു.

പ്രതിദിനം 10 ലക്ഷം കോവിഡ് പരിശോധനകള്‍ നടത്തുന്ന രാജ്യത്ത് ഇതുവരെ 70 ലക്ഷത്തില്‍ അധികം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ, ഇന്നത്തെ നിരക്കില്‍ രോഗവ്യാപനം പിടിച്ചുകെട്ടുവാന്‍ പ്രതിദിനം 60 ലക്ഷം മുതല്‍ ഒരു കോടിവരെ പരിശോധനകളെങ്കിലും നടത്തേണ്ടതായി വരും എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. വരാനിരിക്കുന്ന വര്‍ഷക്കാലത്തും ശൈത്യകാലത്തും രോഗവ്യാപനം ഇനിയും ശക്തിപ്രാപിച്ചേക്കാം എന്നാണ് ശാസ്ത്രലോകം കരുതുന്നത്. ഒരുപക്ഷെ വര്‍ഷാവസാനമാകുമ്പോഴേക്കും മരണസംഖ്യ ഇരട്ടിയായി വര്‍ദ്ധിച്ചേക്കാം എന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ദുരന്തത്തിന്റെ മറ്റൊരു നാഴികക്കല്ലുകൂടി താണ്ടിയിട്ടും പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് യാതോരു കുലുക്കവുമില്ല. ഇതുവരെ രണ്ടു ലക്ഷം പേര്‍ മാത്രമേ മരണമടഞ്ഞുള്ളൂ എന്നത് തന്റെ ഭരണകൂടത്തിന്റെ നേട്ടമായാണ് അദ്ദേഹം പറഞ്ഞത്. തന്റെ സമയബന്ധിത നടപടികളുടെ ഫലമാണ് മരണസംഖ്യ ഇത്രയും കുറയ്ക്കാന്‍ കഴിഞ്ഞത് എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. നമ്മള്‍, നമ്മുടെ ജോലി ചെയ്തിരുന്നില്ലെങ്കില്‍ ഇതുവരെ 30 ലക്ഷം പേരെങ്കിലും മരിക്കുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. തെരഞ്ഞെടുപ്പിന് ഇനി ആറാഴ്ച്ചകള്‍ മാത്രം ബാക്കിനില്‍ക്കേ ഈ അവകാശവാദം ജനങ്ങള്‍ എത്രത്തോളം സമ്മതിക്കുന്നു എന്നത് ട്രംപിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണ്.

അസ്സോസിയേറ്റഡ് പ്രസ്സും എന്‍ ഒ ആര്‍ സി സെന്ററും ചേര്‍ന്നു നടത്തിയ സര്‍വ്വേയില്‍ കേവലം 39% അമേരിക്കക്കാര്‍ മാത്രമാണ് പ്രസിഡണ്ട്, കോവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്ത രീതി ശരിയായിരുന്നു എന്നുപറഞ്ഞത്. വരുന്ന തെരഞ്ഞെടുപ്പില്‍ കൊറോണ നിര്‍ണ്ണായക സ്വാധീനം ചെലുത്തും എന്നുതന്നെയാണ് ഇരു പാര്‍ട്ടികളും വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ജോ ബിഡന്‍ തന്റെ പ്രചാരണത്തില്‍ പ്രാധാന്യം നല്‍കുന്നതും കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ്. കോവിഡ് മരണം രണ്ടു ലക്ഷം കടന്നത്, അതുകൊണ്ടുതന്നെ ട്രംപിന്റെ സാധ്യതകളെ വിപരീതമായി ബാധിക്കും എന്നുതന്നെയാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category