1 GBP = 96.00 INR                       

BREAKING NEWS

ജോലിസ്ഥലത്ത് വെള്ളക്കാരെ സുഖിപ്പിക്കാന്‍ മുസ്ലീം വിരുദ്ധത പറയുന്നവര്‍ അറിയുക; മുസ്ലീംങ്ങളെ ഇഷ്ടമല്ലെന്നു പറഞ്ഞ ലണ്ടനിലെ ഇന്ത്യാക്കാരന്‍ ഇറാനി യുവതിക്ക് കൊടുക്കേണ്ടത് ലക്ഷങ്ങള്‍

Britishmalayali
kz´wteJI³

ശാസ്ത്രവും സാങ്കേതിക വിദ്യയും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും മതമെന്ന സ്വാധീനം മനുഷ്യമനസ്സുകളെ കൂടുതല്‍ കൂടുതല്‍ വരിഞ്ഞു മുറുക്കുകയാണ്. മതങ്ങള്‍ ഉദ്ഘോഷിക്കുന്ന സര്‍വ്വമാനവികതയും മനുഷ്യസ്നേഹവുമെല്ലാം വിട്ടുകളഞ്ഞു മറ്റു മതങ്ങളേയും മതസ്ഥരേയും വെറുക്കുന്ന അവസ്ഥയിലേക്കാണ് നമ്മുടെ പോക്ക് എന്നതാണ് ഏറ്റവും ഖേദകരം. എന്നല്‍ ഒരു ജനാധിപത്യ സംവിധാനത്തില്‍ അത്തരം വെറുപ്പുകള്‍ക്ക് സ്ഥാനമില്ലെന്നു മാത്രമല്ല, അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശിക്ഷിക്കപ്പെടേണ്ട കുറ്റം കൂടിയാണെന്ന് തെളിയിക്കുന്ന ഒരു സംഭവം ഇതാ.

സര്‍ റിച്ചാര്‍ഡ് ഡൈസണ്‍ ഇലക്ട്രിക് കാര്‍ വികസിപ്പിക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച ഒരു വനിതാ എഞ്ചിനീയര്‍ക്കാണ് ഇത്തരത്തിലൊരു ഖേദകരമായ അവസ്ഥയുണ്ടായത്. എന്നാല്‍ അവര്‍ അതില്‍ ദുഃഖിച്ചിരിക്കാതെ അതിനെതിരെ സധൈര്യം പോരാടുകയായിരുന്നു. മുസ്ലീം മതവിശ്വാസികളുടെ കുടുംബത്തില്‍ നിന്നു വരുന്നു എന്നതിന്റെ പേരില്‍ അര്‍ഹതപ്പെട്ട ഉദ്യോഗക്കയറ്റം ലഭിച്ചില്ലെന്ന് മാത്രമല്ല, അതിന്റെ പേരില്‍ അവഹേളിക്കപ്പെടുകകൂടി ചെയ്തു എന്നാരോപിച്ച് ഇറാനിയന്‍ വംശജയായ സീനബ് അലിപോര്‍ബാബി ഒരു എംപ്ലോയ്മെന്റ് ട്രിബ്യുണലിലെ സമീപിക്കുകയായിരുന്നു.

തന്റെ മേലുദ്യോഗസ്ഥനും സീനിയര്‍ ടെക്നിക്കല്‍ മാനേജരുമായ കമല്‍ജിത്ത് ചന മുസ്ലീംങ്ങള്‍ അക്രമകാരികളാണെന്നും പാകിസ്ഥാനികള്‍ തങ്ങളുടെ പെണ്‍കുട്ടികളെ നശിപ്പിക്കുകയാണെന്നും പറഞ്ഞു എന്നാണ് അവര്‍ പരാതിപ്പെട്ടത്. വില്റ്റ്ഷയറിലെ ഡൈഡോണില്‍ നാല് വര്‍ഷത്തോളം ജോലിചെയ്ത സീനബയ്ക്ക് മാസങ്ങള്‍ നീണ്ട അവഹേളനത്തിനും മാനസിക പീഢനത്തിനുമൊടുവില്‍ 2018-ല്‍ ജോലിയില്‍ നിന്നും രാജിവയ്ക്കേണ്ടതായി വന്നു.

സിക്ക് മതവിശ്വാസിയായ ചന, നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹാരോയില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കൗണ്‍സിലര്‍ കൂടിയാണ്. ചന ഈ ആരോപണങ്ങള്‍ നിഷേധിച്ചുവെങ്കിലും പരാതിയില്‍ സത്യമുണ്ടെന്നു കണ്ടെത്തുകയായിരുന്നു കോടതി. ചന സീനബയോട് മുസ്ലീം മതവിശ്വാസിയാണോ എന്നു ചോദിച്ചെന്നും, ഒരു മുസ്ലീം കുടുംബത്തിലെ അംഗമാണ് താനെന്ന് പറഞ്ഞപ്പോള്‍ മുസ്ലീങ്ങളെ താന്‍ വെറുക്കുന്നു എന്ന് ചന പറഞ്ഞെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. അതുപോലെ 9/11 സംഭവത്തെ കുറിച്ച് പ്രതിപാദിച്ച ചന പാക്കിസ്ഥാനികള്‍ തങ്ങളുടെ പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയാണെന്ന് പറഞ്ഞതായും കോടതി കണ്ടെത്തി.

ഇതില്‍ ഒതുങ്ങിയില്ല ചനയുടെ മുസ്ലീം വിരോധം. പല മീറ്റിംഗുകളില്‍ നിന്നും സനീബയെ ഒഴിവാക്കുകയും അവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനെതിരായി നിരവധി ഈ മെയിലുകളും നിര്‍ദ്ദേശങ്ങളും കമ്പനിക്ക് അയച്ചതായും കോടതി കണ്ടെത്തി. അതിനാല്‍ തന്നെ ഈ ഇറാനിയന്‍ വനിതയുടെ രാജി, അന്യായമായ പിരിച്ചുവിടലിന് സമാനമായതാണ് എന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. മാത്രമല്ല, ഒരു അഭ്യന്തര അന്വേഷണത്തില്‍ നസീബയെ മാനസികമായി പീഡിപ്പിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചനയ്ക്ക് കമ്പനി ഒരു മുന്നറിയിപ്പും നല്‍കിയിരുന്നു. ഇക്കാര്യം കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ സംഭവത്തിനു ശേഷം തങ്ങളുടെ ജീവനക്കാര്‍ക്കെല്ലാം പരസ്പരം ബഹുമാനിക്കുന്നതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തിക്കൊണ്ട് പരിശീലനവും നല്‍കുകയുണ്ടായി എന്നും കമ്പനി വക്താവ് അറിയിച്ചു. ഈ വര്‍ഷം ആദ്യം സര്‍ ജെയിംസ് ഡൈസണ്‍ തന്റെ കമ്പനിയുടെ ഇലക്ട്രിക് കാര്‍ പദ്ധതി റദ്ദാക്കിയിരുന്നു. അപകട സാധ്യത കണക്കിലെടുത്തായിരുന്നു ഈ നടപടി. ഏകദേശം 500 മില്ല്യണ്‍ പൗണ്ട് ചെലവഴിച്ചിട്ടായിരുന്നു 16 അടി നീളവും ഏഴ് സീറ്റുകളുമുള്ള ഇലക്ട്രിക് എസ് യു വി യുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഒറ്റ ചാര്‍ജ്ജിംഗില്‍ 600 മൈല്‍ വരെ പോകുവാന്‍ ഈ വാഹനത്തിനു കഴിയുമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category