1 GBP = 96.00 INR                       

BREAKING NEWS

കേരളത്തില്‍ നിന്നും എല്ലാ ദിവസവും ഇപ്പോള്‍ എത്തുന്നത് ശരാശരി 30 നഴ്സുമാര്‍; 6500 മലയാളി നഴ്സുമാരെ അടിയന്തരമായി നിയമിച്ച് എന്‍എച്ച്എസ്; രണ്ടാം കൊറോണ വൈറസിനെ നേരിടാന്‍ ബ്രിട്ടന്‍ കേരളത്തിന്റെ സഹായം തേടുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

റിയപ്പെടുന്ന ചരിത്രം അനുസരിച്ച് 1960 കളിലണ് കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിത്തുടങ്ങിയത്. കേരളത്തില്‍ നിന്നുള്ള ആദ്യത്തെ കുടിയേറ്റം നടക്കുന്നത് ജര്‍മ്മനിയിലേക്കായിരുന്നു. ജര്‍മ്മന്‍ ബിഷപ്പിന്റെ ആവശ്യപ്രകാരം കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നഴ്സുമാര്‍ ജര്‍മ്മനിയിലെത്തിയത് അവിടത്തെ കാത്തലിക് ആശുപത്രികളില്‍ ജോലി ചെയ്യുവാനായിരുന്നു.

ജര്‍മ്മന്‍ ഭാഷയുടെ ആദ്യക്ഷരങ്ങള്‍ പോലുമറിയാതെ ജര്‍മ്മനിയിലേക്ക് തിരിച്ച അവര്‍ക്ക് പക്ഷെ, മനസ്സിലെ നന്മകൊണ്ട് രോഗികളുമായി സംവേദിക്കാനായി. സ്നേഹപൂര്‍ണ്ണമായ പരിചരണത്തിന്റെ സ്വാധീനം, രോഗം ഭേദമാക്കുന്നതില്‍ നല്ലൊരു പങ്ക് വഹിക്കും എന്നറിയാവുന്ന ജര്‍മ്മന്‍ ഡോക്ടര്‍മാര്‍ക്ക് കേരളത്തില്‍ നിന്നുള്ള നഴ്സുമാരുടെ പ്രാധാന്യം മനസ്സിലായി. അത് ഒരു തുടക്കം മാത്രമായിരുന്നു. അടുത്ത രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് ജര്‍മ്മനിയിലേയും ഇറ്റലിയിലേയും കാത്തലിക് ആശുപത്രികളില്‍ കേരളത്തില്‍ നിന്നെത്തിയത് 6000 ത്തോളം നഴ്സുമാരായിരുന്നു.

അവിടെയായിരുന്നു ആതുര സേവന രംഗത്തിന്റെ ഭൂപടത്തില്‍ കേരളം സ്ഥാനം പിടിക്കാനുള്ളതിന്റെ ആരംഭം. പിന്നീട് വിവിധ യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്കും അമേരിക്കയിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമൊക്കെ മലയാളി നഴ്സുമാരുടെ ഒഴുക്കായി. ഇന്ത്യക്കകത്ത് തന്നെ വിവിധ സംസ്ഥാനങ്ങളില്‍, ഒരു മലയാളി നഴ്സ് എങ്കിലും ഇല്ലാത്ത ആശുപത്രികള്‍ ഇല്ല എന്ന സ്ഥിതി വരെ സംജാതമായി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏകദേശം 20 ലക്ഷം റെജിസ്റ്റേര്‍ഡ് നഴ്സുമാരുള്ളതില്‍ 18 ലക്ഷവും കേരളത്തില്‍ നിന്നാണ്. കേരളത്തിലെ 75% കുടുംബങ്ങളില്‍ ചുരുങ്ങിയത് ഒരു നഴ്സുമാരെങ്കിലും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

ഇത്തരത്തില്‍ ലോകമാകെ കേരളത്തിന്റെ കീര്‍ത്തി പരത്തിയ ഈ മാലാഖമാര്‍ കോവിഡ് കാലത്ത് ബ്രിട്ടനിലും സ്ത്യൂതര്‍ഹമായ സേവനമാണ് കാഴ്ച്ചവച്ചത്. അതുകൊണ്ടു തന്നെയായിരിക്കാം ബ്രിട്ടനില്‍ ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് ആവശ്യകതയേറിയത്. പ്രതിദിനം 30 നഴ്സുമാരെങ്കിലും ഇപ്പോള്‍ കേരളത്തില്‍ നിന്നും ബ്രിട്ടനിലെത്തുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊറോണയുടെ രണ്ടാം വരവ് ശക്തമായതിന്റെ പശ്ചാത്തലത്തില്‍ എന്‍ എച്ച് എസ് നടത്തുന്ന അടിയന്തര നിയമന പരിപാടികളുടെ ഭാഗമായാണ് ഇവരെത്തുന്നത്.

കൊറോണയുടെ ആദ്യ വരവിന്റെ മൂര്‍ദ്ധന്യഘട്ടത്തില്‍, സേവനത്തില്‍ നിന്നും വിരമിച്ച 2500 നഴ്സുമാരെ താത്ക്കാലികമായി നിയമിച്ചിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്‍ ശ്രദ്ധിക്കുവാനായി ഇവരെ ഇപ്പോള്‍ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അതായത്, കൊറോണ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നതോടെ ബ്രിട്ടനില്‍ ഇനിയും പുതിയ നഴ്സുമാരുടെ ആവശ്യകതയേറും എന്നര്‍ത്ഥം. നഴ്സുമാര്‍ക്ക് വേണ്ടി കരഘോഷം മുഴക്കുകയല്ല, നഴ്സുമാരാകാന്‍ തയ്യാറാവുകയാണ് വേണ്ടതെന്നാണ് ആരോഗ്യ വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഈയിടെ പറഞ്ഞത്. അത്രയ്ക്കുണ്ട് ബ്രിട്ടനില്‍ ഇപ്പോള്‍ നഴ്സുമാരുടെ ആവശ്യകത.

അന്താരാഷ്ട്ര തലത്തില്‍ നഴ്സിംഗ് റിക്രൂട്ട്മെന്റിനായി 28 മില്ല്യണ്‍ പൗണ്ടാണ് ആരോഗ്യ വകുപ്പ് നീക്കി വച്ചിരിക്കുന്നത്. അതേസമയം, നിലവിലുള്ള നഴ്സുമാരുടെ തുടര്‍ പരിശീലനത്തിനും മറ്റുമായി 150 മില്ല്യണ്‍ പൗണ്ടും നീക്കിവച്ചിട്ടുണ്ട്. മുന്‍ഗമികള്‍ ചരിത്രത്തില്‍ പതിപ്പിച്ച സത്പേര് ഇപ്പോള്‍ ഉപയോഗപ്പെടുന്നത് കേരളത്തിലെ പുതിയ തലമുറയില്‍ പെട്ട നഴ്സുമാര്‍ക്കാണ്. കോവിഡ് പ്രതിസന്ധിയില്‍, ബ്രിട്ടന്‍ മാത്രമല്ല, മറ്റ് പല ലോക രാഷ്ട്രങ്ങളും ഇവരുടെ സേവനത്തിനായി ഉറ്റു നോക്കുകയാണ്. നല്ലൊരു തൊഴില്‍ സാധ്യതയാണ് ഇപ്പോള്‍ നഴ്സുമാര്‍ക്ക് മുന്നില്‍ തുറന്നു കിട്ടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category