1 GBP = 96.00 INR                       

BREAKING NEWS

ആര്‍ക്കൊക്കെ കിട്ടും പുതിയ സെല്‍ഫ് ഐസൊലേഷന്‍ ഗ്രാന്റ്? സ്വയം നിരീക്ഷണത്തില്‍ പോ യാലും 500 പൗണ്ട് കിട്ടു മോ? ഈമാസം നടപ്പിലാ ക്കുന്ന കൊറോണ ഗ്രാന്റിനെ അറിയാം

Britishmalayali
kz´wteJI³

രു രണ്ടാം ലോക്ക്ഡൗണ്‍ എന്ന ഭീതി അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടീഷ സര്‍ക്കാര്‍ ഒരു പുതിയ സെല്‍ഫ് ഐസൊലേഷന്‍ ഗ്രാന്റ് പദ്ധതിയുമായി രംഗത്തെത്തുന്നു. സെല്‍ഫ് ഐസൊലേഷന്‍ ആവശ്യമായി വരുന്നവര്‍ക്ക് സാമ്പത്തിക സഹയം നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശലക്ഷ്യം. കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ച ആരെങ്കിലുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്ന് എന്‍ എച്ച് എസ് ട്രാക്ക് ആന്‍ഡ് ട്രേസ് സിസ്റ്റം അറിയിച്ചാല്‍ ഓരോ ബ്രിട്ടീഷ് പൗരനും 14 ദിവസത്തെ ക്വാറന്റൈനില്‍ പോകണമെന്നത് സെപ്റ്റംബര്‍ 28 മുതല്‍ നിര്‍ബന്ധമാവുകയാണ്.

ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ കനത്ത ശിക്ഷയാണ് ഓരോരുത്തരേയും കാത്തിരിക്കുന്നത്. ആദ്യ ലംഘനത്തിന് 1000 പൗണ്ടായിരിക്കും പിഴ. പിന്നീടുള്ള ഓരോ ലംഘനത്തിനും പിഴ വര്‍ദ്ധിക്കും. പരമാവധി 10,000 പൗണ്ട് വരെയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. ചികിത്സ അല്ലെങ്കില്‍ ഭക്ഷണം, ഇക്കാര്യങ്ങള്‍ക്കല്ലാതെ, ക്വാറന്റൈന് വിധേയരാകുന്നവര്‍ അവര്‍ ക്വാറന്റൈനില്‍ ഇരിക്കുന്ന സ്ഥപം വിട്ടുപോകരുതെന്ന് നിയമത്തില്‍ കര്‍ശനമായി പറയുന്നുണ്ട്. മരുന്ന്, ഭക്ഷണം തുടങ്ങിയവ നിങ്ങള്‍ക്കെത്തിച്ചു തരാന്‍ നിങ്ങളുടെ സുഹൃത്തുക്കളോടോ ബന്ധുക്കളോടോ ആവശ്യപ്പെടുക. ഇതിന് നിവര്‍ത്തിയില്ലെങ്കില്‍ മാത്രമേ പുറത്തേക്കിറങ്ങാവൂ.

നിങ്ങള്‍ കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക എന്നതാണ് രോഗവ്യാപനം തടയുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. അതുകൊണ്ടു തന്നെയാണ് ഈ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതെന്നാണ് ബോറിസ് ജോണ്‍സണ്‍ പറയുന്നത്. ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സെല്‍ഫ് ഐസൊലേഷന്‍ കാരണം പൗരന്മാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും അതിനായാണ് പുതിയ സെല്‍ഫ് ഐസൊലേഷന്‍ ഗ്രാന്റ് പദ്ധതി ആവിഷ്‌കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതനുസരിച്ച് സെല്‍ഫ് ഐസൊലേഷന്‍ ആവശ്യമാണെന്ന് എന്‍ എച്ച് എസ് ട്രാക്ക് ആന്‍ഡ് ട്രേസ് ടീം നിര്‍ദ്ദേശിച്ച, താഴ്ന്ന വരുമാനക്കാര്‍ക്ക് 500 പൗണ്ടിന്റെ ധനസഹായം ലഭിക്കും.

പുതിയ നിയമമനുസരിച്ച് താഴെ പറയുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ ഒരാള്‍ക്ക് ക്വാറന്റൈന്‍ നിയമം ലംഘിക്കുവാന്‍ അവകാശമുള്ളൂ.
 • ഇങ്ങള്‍ ഇംഗ്ലണ്ട് വിട്ടുപോകുന്നതിനായി യാത്ര ചെയ്യുന്നു
 • നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നിങ്ങള്‍ക്ക് അടിയന്തര ചികിത്സ ആവശ്യമാണ്.
 • മൃഗഡോക്ടറുടെ അടിയന്തര സേവനം നിങ്ങളുടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് ആവശ്യമാണ്.
 • ഭക്ഷണം, മരുന്ന് തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ നിങ്ങള്‍ക്ക് എത്തിച്ചു തരുവാന്‍ സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാത്തതിനാല്‍ നിങ്ങള്‍ക്ക് പുറത്തേക്ക് പോകേണ്ടിവരുന്നു.
 • ഒരു നിയമനടപടിയുടെ ഭാഗമായി, അതിന്റെ പ്രക്രിയയില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ നിയമപരമായി ബാദ്ധ്യസ്ഥനാണ്.
 • ഒരു അപകടത്തില്‍ നിന്നോ, പരിക്കില്‍ നിന്നോ രോഗത്തില്‍ നിന്നോ രക്ഷനേടുവാനായി പുറത്തേക്ക് പോകേണ്ടിവരുന്നു.
 • ഇവയ്ക്ക് പുറമേ നിങ്ങളുടെ വളരെ അടുത്ത വ്യക്തിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുവാനോ, നിങ്ങളോടൊപ്പം താമസിക്കുന്ന വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കുവാനോ നിങ്ങള്‍ക്ക് പുറത്തേക്കിറങ്ങാം.
ഐസൊലേഷന്‍ ഗ്രാന്റിന് ആര്‍ക്കൊക്കെ അര്‍ഹതയുണ്ട്?
 • എന്‍ എച്ച് എസ് ടെസ്റ്റ് ആന്‍ഡ് ട്രേസ് ടീം നിങ്ങളോട് സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെട്ടിരിക്കണം.
 • ജോലിയുള്ള ആളോ, സ്വയം തൊഴില്‍ കണ്ടെത്തിയ ആളോ ആയിരിക്കണം.
 • വീട്ടിലിരുന്ന ജോലിചെയ്യാനാകാത്ത സാഹചര്യം ഉണ്ടാവുകയും തത്ഫലമായി വരുമാന നഷ്ടം ഉണ്ടാവുകയും വേണം.
 • നിലവില്‍, യൂണിവേഴ്സല്‍ ക്രെഡിറ്റ്, വര്‍ക്കിംഗ് ടാക്സ് ക്രെഡിറ്റ്, ഇന്‍കം ബേസ്ഡ് എംപ്ലോയ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് അലവന്‍സ്, ഇന്‍കം ബേസ്ഡ് ജോബ് സീക്കേഴ്സ് അലവന്‍സ്, ഇന്‍കം സപ്പോര്‍ട്ട്, ഹൗസിംഗ് ബെനെഫിറ്റ്, പെന്‍ഷന്‍ ക്രെഡിറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നോ അതിലധികമോ ബെനെഫിറ്റുകള്‍ ലഭിക്കുന്ന വ്യക്തിയായിരിക്കണം.
പ്രാദേശിക ഭരണകൂടങ്ങള്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ തയ്യാറായിക്കഴിഞ്ഞാല്‍ ഒക്ടോബര്‍ 12 മുതല്‍ ഇത് നിലവില്‍ വരും. സെപ്റ്റംബര്‍ 28 മുതല്‍ സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ എന്‍ എച്ച് എസ് ടെസ്റ്റ് ആന്‍ഡ് ട്രേസ് ടീമിന്റെ നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളവര്‍ ഇതിനു കീഴില്‍ വരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category