1 GBP = 96.00 INR                       

BREAKING NEWS

ബാഴ്സിലോണയിലെ ട്രയത്തലോണില്‍ അവസാന ലാപ്പില്‍ മൂന്നാമതോടിയ ബ്രിട്ടീഷ് അത്ലറ്റിന് വഴിതെറ്റി; മാന്യനായ സ്പാനിഷ് അത്ലറ്റ് ഫിനിഷിംഗ് പോയിന്റിന് തൊട്ടുമുന്‍പ് നിന്ന് വഴിതെറ്റിയോടിയ അത്ലറ്റിന് വെങ്കലം ഉറപ്പാക്കി കൈകൊടുത്തു; അപൂര്‍വ്വമായ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്റെ സുന്ദര കാഴ്ചയിങ്ങനെ

Britishmalayali
kz´wteJI³

ജീവിതത്തിലെന്നും മുന്നിലെത്തുവാന്‍ കുതിച്ചു പായുന്നവരാണ് നമ്മളെല്ലാവരും. പിന്നില്‍ തളര്‍ന്ന് വീഴുന്നവരെ അവഗണിച്ച് കുതിപ്പ് തുടരും. വിജയം അതുമാത്രമാണ് ലക്ഷ്യം. അതിനിടയില്‍ നമ്മള്‍ ബന്ധങ്ങളും, സൗഹൃദങ്ങളും എന്തിനധികം പലപ്പോഴും മനുഷ്യത്വം വരെ മറക്കും. അല്ലെങ്കില്‍, സ്വന്തം കുതിപ്പിന് വിഘാതമാകാതിരിക്കാന്‍ അവയെയെല്ലാം മറന്നു എന്ന് നടിക്കും. നേട്ടങ്ങള്‍ക്കായി സര്‍വ്വതും മറന്ന് കുതിക്കുന്ന ലോകത്തില്‍, സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റ് എന്ന് നമ്മള്‍ സ്ഥിരമായി ഉപയോഗിച്ച് അര്‍ത്ഥമില്ലാതായ വാക്കിന്റെ അര്‍ത്ഥം എന്തെന്ന് കാണിച്ചു തരികയാണ് ഈ സ്പാനിഷ് അത്ലറ്റ്.

സ്പെയിനിലെ ബാഴ്സിലോണിയയില്‍ നടന്ന 2020 സാന്റന്‍ഡര്‍ ട്രയത്തോണ്‍ മത്സരമാണ് ഈ അപൂര്‍വ്വ നിമിഷത്തിന് സാക്ഷിയായത്. സ്പാനിഷ് അത്ലറ്റായ ഡീഗോ മെന്‍ട്രിഡ ബ്രിട്ടീഷ് അത്ലറ്റായ ജെയിംസ് ടീഗളിന് പുറകിലായിരുന്നു മത്സരത്തിന്റെ അവസാന പാദത്തില്‍. എന്നിട്ടും ഒട്ടും വിട്ടുകൊടുക്കാതെ തന്റെ കുതിപ്പു തുടര്‍ന്നു ഡീഗോ. വിജയം മാത്രമായിരുന്നു മനസ്സിലെ ഏക ലക്ഷ്യം. അപ്പോഴാണ് ബ്രിട്ടീഷ് അത്ലറ്റ് ടീഗളിന് വഴി തെറ്റുന്നത്.

ദിശമാറി ഓടിയ ടീഗളിനെ പുറകിലാക്കാന്‍ ഡീഗോ മെന്‍ട്രിന്‍ഡയ്ക്ക് ഒരുപാട് സമയമൊന്നും എടുക്കേണ്ടി വന്നില്ല. ഫിനിഷിംഗ് ലൈനിന് ഏതാനും മീറ്റര്‍ അകലെ വച്ച് ഡീഗോ അനായാസം ടീഗളിന്റെ മുന്നിലെത്തി. ഇടയ്ക്കൊരു വളവ് തിരിയാതെ നേരേ കാണികള്‍ക്ക് നേരെ ഓടുകയായിരുന്നു ടീഗള്‍ ചെയ്തത്. മത്സരത്തിന്റെ ഫിനിഷിംഗ് പോയിന്റില്‍ നിന്നും നൂറു മീറ്ററില്‍ താഴെ മാത്രം ദൂരമുള്ളപ്പോഴാണ് ഇത് സംഭവിച്ചത്. എന്നാല്‍, നേരായ ദിശയില്‍ ഓടിയ ഡീഗോ മുന്നിലായി. എന്നാല്‍ ഒരു നിമിഷം തിരിഞ്ഞു നോക്കിയ ഡീഗോയ്ക്ക് മനസ്സിലായി ടീഗളിന് പറ്റിയ അബദ്ധം.

ട്രയാത്തലണ്‍ നിയമമനുസരിച്ച്, മുന്നിലോടിയെത്തുന്നവനാണ് വിജയി. അതില്‍ മറ്റ് നിബന്ധനകള്‍ ഒന്നുമില്ല. ടീഗളിന് വഴിതെറ്റിയെങ്കില്‍ അത് ടീഗളിന്റെ മാത്രം പിഴവാണ്. നിയമപരമായി യാതൊരു തെറ്റുമില്ലെങ്കിലും, മനുഷ്യത്വം മരിക്കാത്ത മനസ്സിനുടമയായ ഡീഗോയ്ക്ക് പക്ഷെ നിയമത്തേക്കാള്‍ വലുത് ധാര്‍മ്മികതയായിരുന്നു. മറ്റൊരാളുടെ പിഴവില്‍, അതും അറിയാതെ സംഭവിച്ച പിഴവില്‍ അവരെ പിന്നിലാക്കി വിജയത്തിലേക്ക് കുതിക്കുന്നതിലെ അധാര്‍മ്മികത മനസ്സിലാക്കുവാന്‍ ഒരു സെക്കന്റെന്റെ പത്തിലൊരംശം പോലും ഡീഗോ എടുത്തില്ല.

ഫിനിഷിംഗ് ലൈനിന് തൊട്ടുമുന്‍പായി ഡീഗോ തന്റെ ഓട്ടം നിര്‍ത്തി. അറിയാതെ സംഭവിച്ച പിഴവില്‍ പിന്നിലായ ടീഗള്‍ എത്താന്‍ കാത്തുനിന്നു. പിന്നെ ടീഗളിന് ഹസ്തദാനം നല്‍കി ഫിനിഷിംഗ് ലൈനിലേക്ക് ആനയിച്ചു. ''എന്റെ ചെറുപ്പം മുതല്‍ എന്റെ മാതാപിതാക്കളും എന്റെ ക്ലബ്ബും എന്നെ പഠിപ്പിച്ചതു മാത്രമേ ഞാന്‍ ചെയ്തുള്ളു.'' ഡീഗോ പിന്നീട് തന്റെ ട്വിറ്ററില്‍ കുറിച്ചു. '' ആ വിജയം അര്‍ഹിക്കുന്നത് ടീഗള്‍ തന്നെയാണ്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ അഭിപ്രായത്തില്‍ താന്‍ ചെയ്തത് ഒരു സാധാരണ കാര്യം മാത്രമാണെന്നും ഡീഗോ ടീറ്റ് ചെയ്തു.

ടീഗളിനും ജീവിതത്തില്‍ മറക്കാനാകാത്ത മുഹൂര്‍ത്തമായിരുന്നു അത്. വിജയമല്ല, പക്ഷെ ഡീഗോ കാണിച്ച ധാര്‍മ്മികതയാണ് ഈ ദിവസത്തെ തന്റെ ജീവിതത്തിലെ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു ദിവസമാക്കുന്നത് എന്നായിരുന്നു ടീഗള്‍ ട്വിറ്ററില്‍ കുറിച്ചത്. അബദ്ധത്തില്‍ 50 മീറ്ററോളം അധികദൂരം താന്‍ ഓടിയതായും അദ്ദേഹം പറഞ്ഞു. ഫിനിഷിംഗ് പോയിന്റെത്തുന്നതിന് 50 മീറ്റര്‍ മുന്‍പായി, ഫിനിഷിംഗ് പോയിന്റെന്ന് തെറ്റിദ്ധരിച്ച് താന്‍ വഴിമാറി പോവുകയായിരുന്നു എന്നാണ് ടീഗള്‍ പറഞ്ഞത്. പക്ഷെ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഡീഗോയുടെ നടപടി എന്നും അദ്ദേഹം പറഞ്ഞു.

മൂല്യങ്ങള്‍ നഷ്ടമാകുന്ന ലോകത്തില്‍, അത് പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഡീഗോയുടെ നടപടി എന്നാണ് ഫുട്ബോള്‍ താരം അഡ്രിയാന്‍ സാന്‍ മിഗുവേല്‍ ട്വീറ്റ് ചെയ്തത്. ജീവിതത്തില്‍ ചതിയിലൂടെ വിജയം നേടുന്നവനേക്കാള്‍ പാരാജയം സമ്മതിച്ച് പിന്‍വാങ്ങുന്നവനാണ് യഥാര്‍ത്ഥ വിജയി എന്ന അമേരിക്കന്‍ എഴുത്തുകാരന്‍ റോബര്‍ട്ട് ഇംഗര്‍സോളിന്റെ വാക്കുകളാണ് ഡീഗോയുടെ ട്വീറ്റിനു താഴേ ഏറ്റവുമധികം പേര്‍ കമന്റായി ഇട്ടിരിക്കുന്നത്. ട്രയാത്തലോണ്‍ സംഘാടകരും ഡീഗോയ്ക്ക് അര്‍ഹിക്കുന്ന ബഹുമതി നല്‍കി. ടീഗളിനൊപ്പം, ഹോണററി മൂന്നാം സ്ഥാനം നല്‍കി അവര്‍ അദ്ദേഹത്തെ ആദരിച്ചു. മാത്രമല്ല, ടീഗളിന് ലഭിക്കുന്ന സമ്മാനത്തുകയ്ക്ക് തുല്യമായ തുക ഡീഗോയ്ക്കും അവര്‍ നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category