1 GBP = 95.80 INR                       

BREAKING NEWS

പൊന്‍കുന്നത്തെ 25,000 സ്‌ക്വയര്‍ ഫീറ്റിന്റെ വീടും ലണ്ടനിലെ ഏഴു കോളേജുകളും ദുബായിലെയും കൊച്ചിയിലേയും ബിസിനസുകളും അനാഥമായി; 147 ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞു മരണത്തോട് മല്ലിട്ട ശേഷം വിധിക്കു കീഴടങ്ങിയ ജീയോമോന് ഇനി ജന്മനാട്ടില്‍ അന്ത്യവിശ്രമം; തുടക്കത്തിലേ കോവിഡ് പിടിപെട്ട ലണ്ടനിലെ മലയാളി ബിസിനസുകാരനെ മരണം വിളിച്ചത് 45ാം വയസില്‍

Britishmalayali
kz´wteJI³

പൊന്‍കുന്നം: 147 ദിവസം വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞ ബ്രിട്ടനിലെ യുവ വ്യവസായി പന്തിരുവേലില്‍ ജിയോമോന്‍ ജോസഫിന് ജന്മനാട്ടില്‍ അന്ത്യവിശ്രമം. സംസ്‌കാരം ഇന്നലെ 3.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ പള്ളിയില്‍ നടന്നു. ബ്രിട്ടനില്‍ വലിയ വ്യവസായ ലോകം കെട്ടിപ്പടുത്തപ്പോഴും സ്വന്തം നാടിനെ നെഞ്ചോടു ചേര്‍ത്ത ജിയോമോന് ജന്മനാട് അശ്രുപൂജകളോടെയാണ് വിടനല്‍കിയത്. കോവിഡ് ബാധിച്ചിരുന്നെങ്കിലും കോവിഡ് രോഗലക്ഷണങ്ങളില്‍ നിന്നും പൂര്‍ണമായും മുക്തനായിരുന്നെങ്കിലും ഇതിനിടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് ഈ യുവ പ്രവാസിയുടെ മരണത്തിന് ഇടയാക്കിയത്.

ലണ്ടനില്‍നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വന്ദേഭാരത് വിമാനത്തിലാണ് ഇന്നലെ മൃതദേഹം നാട്ടിലെത്തിച്ചത്. ഭാര്യയും കുട്ടികളും ഏതാനും ദിവസം മുന്‍പ് നാട്ടിലെത്തിയിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരുന്നു സംസ്‌ക്കാര ശുശ്രൂഷകള്‍ നടന്നത്. കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. കോവിഡ് നിബന്ധനകള്‍ പാലിച്ചു കൊണ്ടാണ് മൃതദേഹ ശുശ്രൂഷകള്‍ നടന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 29നു കോവിഡ് ബാധിതനായാണ് അദ്ദേഹം ലണ്ടന്‍ ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നത്.

തുടര്‍ന്ന് രോഗനില വഷളായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കൂടി ഇടപെട്ടതിനെ തുടര്‍ന്ന് എക്മോ വെന്റിലേറ്റര്‍ സൗകര്യമുള്ള പാപ്വര്‍ത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നീണ്ട അഞ്ചു മാസത്തെ ആശുപത്രി വാസത്തില്‍ ഒരിക്കല്‍ പോലും ജീമോന്‍ തിരിച്ചു വരവിന്റെ ലക്ഷണം പ്രകടിപ്പിച്ചിരുന്നില്ല. കോവിഡ് ബാധിതരില്‍ ഏറ്റവും കൂടുതല്‍ കാലം ആശുപത്രിയിലും വെന്റിലേറ്ററിലും കഴിഞ്ഞവരില്‍ ഒരാളുമാണ് ജിയോമോന്‍.

വിദ്യാര്‍ത്ഥിയായിരിക്കെ കെഎസ് യുവിന്റെ നേതാവും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിന്റെ ചെയര്‍മാനും കൗണ്‍സിലറുമായിരുന്ന ജിയോമോന്‍ ഒഐസിസി യുകെയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു. പതിനഞ്ചു വര്‍ഷം മുമ്പ് പഠനത്തിനായി ലണ്ടനിലെത്തിയ ജിയോമോന്‍ തുടര്‍ന്ന് ചുരുങ്ങിയ കാലംകൊണ്ട് ബ്രിട്ടനിലെ അറിയപ്പെടുന്ന ഇന്ത്യന്‍ ബിസിനസുകാരനായി ഉയരുകയായിരുന്നു. ബ്രിട്ടനിലെ മലയാളികളില്‍ ഏറ്റവും പ്രമുഖനായ വ്യവസായികളില്‍ ഒരാളായിരുന്നു ജിയോമോന്‍.

കാഞ്ഞിരപ്പള്ളി പന്തിരുവലില്‍ പി.എം. ജോസഫിന്റെയും പാലാ സ്രാമ്പിക്കല്‍ കുടുംബാംഗമായ ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ്. തേനമ്മാക്കല്‍ കുടുംബാഗമായ സ്മിതയാണ് ഭാര്യ. നേഹ, നിയാല്‍, കാതറിന്‍ എന്നിവര്‍ മക്കളാണ്. ബ്രിട്ടനില്‍ കോവിഡ് മൂലം മരിക്കുന്ന പതിനേഴാമത്തെ മലയാളിയാണ് ജിയോമോന്‍. കോവിഡ് രോഗവ്യാപനം ആരംഭിച്ചതിനു ശേഷം ബ്രിട്ടനില്‍ മുപ്പതോളം മലയാളികള്‍ മരിച്ചെങ്കിലും എല്ലാവരുടെയും മൃതദേഹം ഇവിടെത്തന്നെ സംസ്‌ക്കരിക്കുകയായിരുന്നു. വിമാനസര്‍വീസ് ഇല്ലാതിരുന്നതായിരുന്നു ഇതിന് പ്രധാന കാരണം.
യുകെ കോളേജ് ഓഫ് ബിസിനസ്സ് ആന്‍ഡ് കംപ്യുറ്റിങ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കീഴില്‍ ആറു കോളേജുകള്‍ വരെ സ്വന്തമാക്കിയ ജിയോമോന്റെ ബിസിനസ് ജീവിതം അത്ഭുത ദ്വീപിലെ കാഴ്ചകള്‍ പോലെയാണ് സാധാരണക്കാര്‍ക്ക് തോന്നിയത്. വിവിധ രാജ്യക്കാരായ നൂറുകണക്കിന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒക്കെയായി വിരലില്‍ എണ്ണാവുന്ന വര്‍ഷങ്ങള്‍ കൊണ്ടാണ് ജിയോമോന്റെ കോളേജുകള്‍ ശ്രദ്ധ നേടിയത്. ഇത്തരത്തില്‍ വേഗ വളര്‍ച്ച നേടിയ പ്രവാസി ബിസിനസ് സംരംഭങ്ങള്‍ തന്നെ വിരളമാണ്.

കൂടുതല്‍ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ ഉള്ള തയ്യാറെടുപ്പുകളും ജിയോ മോന്റെ സ്ഥാപനങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യയായിരുന്നു ജിയോ മോന് ഏറ്റവും പ്രധാനം. രണ്ടു പതിറ്റാണ്ടായി യുകെയില്‍ തുടര്‍ന്നിട്ടും ബ്രിട്ടീഷ് പൗരത്വം എടുത്തില്ല. ഇന്ത്യാക്കാരനായി എല്ലാവരേയും സഹായിച്ച് ഓടി നടന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തന്നെ തന്റേതാക്കി വച്ചു. അതുകൊണ്ടു തന്നെയാണ് ജിയോ മോന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നതും.
എല്ലാവരേയും സഹായിക്കുന്നതായിരുന്നു പ്രകൃതം. സ്റ്റുഡന്റ് വിസയിലാണ് ലണ്ടനില്‍ എത്തിയത്. അതിന് ശേഷം സ്വന്തം നിലയില്‍ ബിസിനസ് തുടങ്ങാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസ മേഖലയിലേക്കാണ് ചുവടു വച്ചത്. സ്വന്തം പ്രയത്‌നത്താല്‍ കോളേജുകള്‍ തുടങ്ങി. ഏഴു കോളേജുകള്‍ യുകെയില്‍ സ്വന്തമായി. ഇവിടെ എല്ലാം ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റി കോഴ്‌സുകളാണ് പഠിപ്പിച്ചത്. പിന്നീട് ദുബായിലേക്കും വിദ്യാഭ്യാസ ബിസിനസ്സിന്റെ സാധ്യതകളുമായി കോളേജ് തുറന്നു. കൊച്ചിയില്‍ ഐടി കമ്പനിയും ഉണ്ടായിരുന്നു. യുകെസിബിസി എന്ന കോളേജിനു യുകെയില്‍ എങ്ങും അംഗീകാരം നേടിയെടുത്ത ജീമോന്റെ മരണത്തിലൂടെ എന്തിനും ഏതിനും ഓടിയെത്തുന്ന വ്യക്തിയെയാണ് യുകെ മലയാളികള്‍ക്ക് നഷ്ടമായത്.

ലണ്ടനിലായിരുന്നു തുടക്കത്തില്‍ ചികില്‍സ. കേന്ദ്രമന്ത്രി വി മുരളീധരന്‍ കത്തെഴുതിയാണ് അത്യാധുനിക ആശുപത്രിയിലേക്ക് മാറ്റിയത്. അതിനിടെ കഴിഞ്ഞ ആഴ്ച ബോധം വന്നു. വര്‍ത്തമാനവും പറഞ്ഞു. പക്ഷേ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ ജീവന് വെല്ലുവിളിയാകുമെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞിരുന്നു. ഇതിനിടെയാണ് പെട്ടെന്ന് തളര്‍ന്ന് മരണമുണ്ടാകുന്നത്. ഈ ആശുപത്രിയില്‍ ആയതു കൊണ്ടാണ് ഇത്രയും കാലം ജീമോന്റെ ജീവന്‍ നിലനിര്‍ത്താനായത്. ഗവേഷക പ്രാധാന്യം ഉള്ള ആശുപത്രിയിലെ ചികിത്സക്കിടയില്‍ ജീമോന് കോവിഡ് രോഗ വിമുക്തി ഉണ്ടായതായാണ് കുടുംബവുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കള്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ആന്തരിക അവയവ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ഏറെ തകരാറില്‍ ആയിക്കഴിഞ്ഞിരുന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ ഡോക്ടര്‍മാര്‍ ഇദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി എത്തും എന്ന പ്രതീക്ഷയിലായിരുന്നു.
പക്ഷെ ദീര്‍ഘനാളായി ജീവന്‍ രക്ഷ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുന്ന രോഗിയില്‍ ഇനി പ്രതീക്ഷയ്ക്കു വകയില്ലെന്നു പലവട്ടം കൂടിയാലോചനകള്‍ നടത്തിയ മെഡിക്കല്‍ ബോര്‍ഡ് കുടുംബത്തെ അറിയിക്കുക ആയിരുന്നു. തുടര്‍ന്ന് ഉറ്റ ബന്ധുക്കളുടെ അനുമതിയോടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വിച്ഛേദിച്ചു ജീമോന്റെ മരണം സ്ഥിരീകരിക്കുക ആയിരുന്നു. അതിനിടെ ജീമോന്റെ ജീവന്‍ രക്ഷിക്കാന്‍ സമാനതകള്‍ ഇല്ലാത്ത ശ്രമങ്ങളാണ് ഏപ്രില്‍ ആദ്യവാരം നടന്നത്. അദ്ദേഹത്തെ പാപ്വര്‍ത്ത് ആശുപത്രിയില്‍ എത്തിച്ച് എക്‌മോ സംവിധാനമുള്ള ചികിത്സ ഏര്‍പ്പെടുത്താന്‍ ലണ്ടന്‍ ഹൈക്കമ്മിഷന്‍, കേരള സര്‍ക്കാര്‍ എന്നിവരൊക്കെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഒടുവില്‍ ഡല്‍ഹിയില്‍ നിന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ പോലും വേണ്ടി വന്നു. പക്ഷെ ഇതിനിടയില്‍ വിലപിടിച്ച ഏതാനും ദിവസങ്ങളാണ് കൈവിട്ടു പോയത്.

ബിസിനസ് ആവശ്യങ്ങളാക്കായി നിരന്തരം യാത്ര ചെയ്യേണ്ടി വന്നിരുന്ന ജീമോന്‍ വിദേശ യാത്ര കഴിഞ്ഞെത്തിയ ഉടന്‍ ആണ് രോഗബാധിതനാകുന്നത്. മാത്രമല്ല കോവിഡ് പടര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചു എന്ന് കരുതപ്പെടുന്ന ട്യൂബ് ട്രെയിനുകളിലെ യാത്രയും ജീമോനെ പോലെ അനേകം ലണ്ടന്‍ മലയാളികളെ കോവിഡ് രോഗികളാക്കിയിരുന്നു. ഒടുവില്‍ വിഷുദിന തലേന്ന് ജീമോന്‍ പാപ്വര്‍ത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ എവിടെയും പ്രതീക്ഷകള്‍ പരക്കുകയായിരുന്നു. യുകെ മലയാളികള്‍ മാത്രമല്ല, ഓസ്ട്രേലിയയിലും അമേരിക്കയിലും ഗള്‍ഫിലും ഒക്കെ പ്രാര്‍ത്ഥന ഗ്രൂപ്പുകളില്‍ നിന്നും അദ്ദേഹത്തന്റെ ജീവന്‍ രക്ഷിക്കാനുള്ള സഹായം തേടി അനേകം സന്ദേശങ്ങള്‍ എത്തിയത് പതിനായിരക്കണക്കിന് മലയാളികളിലേക്കാണ്.
ലണ്ടനിലെ ഏറ്റവും തിരക്കേറിയ ലിവര്‍പൂള്‍ സ്ട്രീറ്റിലെ അഞ്ചുനില കെട്ടിടം ഉള്‍പ്പെടുന്ന പ്രധാന കാമ്പസ് അടക്കം ആറ് കാമ്പസുകള്‍ അടങ്ങുന്നതാണ് ജിയോമോന്റെ വ്യവസായ സാമ്രാജ്യം. കൂടാതെ ദുബായിലും കൊച്ചിയിലുമായി വിദ്യാഭ്യാസ- ഐടി മേഖലയില്‍ മറ്റ് വ്യവസായങ്ങളുടെയും ഉടമയാണ്. കേരളത്തില്‍ പ്ലാന്റേഷന്‍ മേഖലയിലും സജീവ സാന്നിധ്യമായിരുന്നു. വിദ്യാഭ്യാസ വിദഗ്ധരും അദ്ധ്യാപകരും ഉള്‍പ്പെടെ 350 ലധികം പേര്‍ ജോലി ചെയ്യുന്ന വ്യവസയത്തിന്റെ ഉടമയായിരുന്നു മലയാളികളുടെയെല്ലാം അഭിമാനമായി വളര്‍ന്ന ജിയോമോന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category