1 GBP = 96.00 INR                       

BREAKING NEWS

ഇന്ന് യുകെയിലും ശ്രീനാരായണ ഗുരുദേവ സമാധി ആചരിക്കുന്നു; ഓക്‌സ്‌ഫോര്‍ഡ്, സ്റ്റോക്ക് ഓണ്‍ ട്രെന്റ്, ക്രോയിഡോണ്‍, ബ്ലാക്ക്പൂള്‍, കേംബ്രിഡ്ജ് ശാഖകളില്‍ പ്രത്യേക ഭവന പ്രാര്‍ത്ഥനകള്‍ നടത്തും

Britishmalayali
ശ്രീകുമാര്‍ കല്ലിട്ടതില്‍

ന്ന് ലോകമലയാളം ശ്രീനാരായണ ഗുരുദേവ സമാധി ആചരിക്കുമ്പോള്‍ യുകെയിലും വിവിധ ശ്രീനാരായണീയ സംഘടനകള്‍ ഗുരു സമാധി ആചരിക്കുന്നു. ഓക്‌സ്‌ഫോര്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗുരുദര്‍ശന്‍ യുകെ ആധ്യാത്മിക പഠനകേന്ദ്രം സമാധിയും മഹാസമാധിയും എന്ന വിഷയത്തില്‍ പ്രഭാഷണം വൈകിട്ട് ആറു മുതല്‍ പ്രമുഖ ആധ്യാത്മിക പ്രഭാഷകന്‍ വൈക്കം മുരളി ഗുരുദര്‍ശന്‍ യുകെ പേജിലൂടെ നടത്തും. 

ഗുരുവിനെ അറിയാന്‍ എന്ന ഗുരുദര്‍ശന്‍ യുകെ ആധ്യാത്മിക പഠനകേന്ദ്രത്തിന്റെ ശ്രീനാരായണ ഗുരു കൃതികളുടെ പഠനത്തിന്റെ രണ്ടാം ഘട്ടത്തിലേക്കു കടക്കുകയാണ്. ഇന്ന് കന്നി അഞ്ചിന് ശ്രീനാരായണ ഗുരു ലോകത്തിന് നല്‍കിയ സംഭാവനകള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സമൂഹത്തിന്റെ നാനാ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഒക്കെ പങ്കെടുപ്പിച്ചുള്ള സമഗ്ര പരിപാടികള്‍ക്കാണ് ഗുരുദര്‍ശന്‍ രണ്ടാം ഘട്ടത്തില്‍ തുടക്കം കുറിക്കുന്നത്.  

ഇന്ന് യുകെയില്‍ വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടക്കും. ശിവഗിരിയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ട്. ഓക്‌സ്‌ഫോര്‍ഡ്, സ്റ്റോക്ക് ഓണ്‍ ട്രെന്റ്, ക്രോയിഡോണ്‍, ബ്ലാക്ക്പൂള്‍, കേംബ്രിഡ്ജ് ശാഖകളുടെ നേതൃത്വത്തില്‍ പ്രത്യേക ഭവന പ്രാര്‍ത്ഥനകള്‍ നടത്തും.  

തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയില്‍ വയല്‍വാരം വീട്ടില്‍ 1856 ആഗസ്റ്റ് 20ന് മാടനശാന്റെയും കുട്ടിയമ്മയുടെയും മകനായിട്ടായിരുന്നു നാരായണഗുരുവിന്റെ ജനനം. മരണം 72-ാമത്തെ വയസ്സില്‍ 1928 സെപ്റ്റംബര്‍ 20ന് ശിവഗിരിയില്‍ ആയിരുന്നു. ജാതി-മത ചിന്തകള്‍ക്കും അയിത്തത്തിനുമെതിരെ നിലകൊണ്ട ഗുരുവിനെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല.

വിദ്യാഭ്യാസ രീതികളെ പ്രോത്സാഹിപ്പിച്ച ഗുരു, സ്ത്രീകള്‍ അനുഭവിച്ച അടിമത്തത്തേയും തിരണ്ടുകുളി, സദ്യ, താലികെട്ടു കല്യാണം തുടങ്ങിയ സമ്പ്രദായങ്ങളുടെ പേരിലുള്ള ധൂര്‍ത്തുകളെയും എതിര്‍ത്തിരുന്നു. ഗുരുവിന്റെ സംഭാവനകളെ സ്മരിക്കാനും അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താനുമായി എല്ലാ വര്‍ഷവും ശ്രീനാരായണ ഗുരു സമാധി ദിനം ആചരിച്ചു വരികയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category