1 GBP = 96.00 INR                       

BREAKING NEWS

രജിസ്‌ട്രേഡ് നഴ്‌സാകാ ന്‍ ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് അവസരം; കെയര്‍ സെ ക്ടറില്‍ വര്‍ക്ക് ചെയ്യുന്ന നഴ്‌സുമാരുടെ കണക്കെടു പ്പ് തുടങ്ങി; 27ന് മുന്‍പ് നിങ്ങള്‍ക്കും സര്‍വേയില്‍ പങ്കെടുക്കാം

Britishmalayali
kz´wteJI³

കെയര്‍ സെക്ടറിലും അതുപോലെ സമാനമായ മറ്റുമേഖലകളിലും പ്രവര്‍ത്തിക്കുന്ന, മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി വിദേശ നഴ്സുമാര്‍ക്ക് പുതിയ അവസരങ്ങള്‍ ഒരുക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് ഇന്ത്യന്‍ നഴ്‌സസ് അസ്സോസിയേഷന്‍ (ബി.ഐ.എന്‍.എ) എന്‍എച്ച്എസ് ഇംഗ്ലണ്ടുമായും എന്‍.എച്ച്.എസ്.ഐയുമായും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയിലാക്കുകയാണ്. ഇതിന്റെ ആരംഭമെന്ന നിലയില്‍ ബി.ഐ.എന്‍.എ ഒരു സര്‍വ്വേ ആരംഭിക്കുന്നു. ഈ മേഖലയില്‍ എത്രപേര്‍ പ്രവര്‍ത്തിക്കുന്നു, അവരുടെ പ്രതീക്ഷകള്‍ എന്തെല്ലാം എന്നൊക്കെ അറിയുക എന്നതാണ് ഈ സര്‍വ്വേയുടെ പ്രാഥമിക ലക്ഷ്യം.

2020 സെപ്റ്റംബര്‍ 27 വരെയാണ് സര്‍വ്വേ നടത്തുക. വ്യക്തികളെ തിരിച്ചറിയുവാന്‍ സഹായിക്കുന്ന യാതോരു വിവരങ്ങളും ഇതില്‍ ശേഖരിക്കുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. പൊതുവായുള്ള വിവരശേഖരമാണ് ഈ സര്‍വ്വേ കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനാല്‍ തന്നെ വ്യക്തിപരമായ വിവരങ്ങള്‍ക്ക് പ്രസക്തിയുമില്ല.

നിരവധി വര്‍ഷങ്ങളായി ബ്രിട്ടനിലെത്തി രജിസ്ട്രേഡ് നഴ്സ് ആകാന്‍ സാധിക്കാത്തവര്‍ക്ക് വലിയ സഹായകരമാകുന്ന ഒന്നാണ് ബി.ഐ.എന്‍.എയുടെ ഉദ്യമം. ഇത് കൃത്യമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ കൃത്യമായ വിവരങ്ങള്‍ ആവശ്യമാണ്. അതുകൊണ്ടുതന്നെ രജിസ്ട്രേഡ് നഴ്സ് ആകാന്‍ സാധിക്കാതെ കെയര്‍ മേഖലയിലും മറ്റും ജോലി ചെയ്യുന്നവര്‍ ഈ സര്‍വ്വേയില്‍ പങ്കെടുത്ത് കൃത്യമായ വിവരം നല്‍കിയാല്‍ അത് ഭാവിയില്‍ അവര്‍ക്ക് തന്നെ പ്രയോജനകരമായി ഭവിക്കും.

നിലവില്‍ എച്ച്.സി.എസ്.ഡബ്ല്യു വോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും റോളിലോ നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കിലും ഈ സര്‍വ്വേയില്‍ പങ്കെടുക്കാം.  ഇതൊരു പ്രൈമറി സര്‍വ്വേ മാത്രമാണ്. യുകെയില്‍ രജിസ്‌ട്രേഡ് നഴ്‌സാകുവാന്‍ ആഗ്രഹിക്കുന്ന എത്ര പേരുണ്ടെന്നും നിങ്ങളുടെ പ്രതീക്ഷകള്‍ എന്തെല്ലാമെന്നും അറിയാനും അതു വച്ച് വ്യക്തമായ ഒരു രൂപരേഖ തയ്യാറാക്കാനുള്ള ഒരു മാര്‍ഗമായുമാണ് ഈ സര്‍വ്വേയെ കണക്കാക്കുക. 
സര്‍വ്വേയില്‍ നിങ്ങളുടെ വ്യക്തിപരമായ യാതൊരു വിവരങ്ങള്‍ നല്‍കുകയോ ഒന്നും വേണ്ടാ. തികച്ചും പ്രൊഫഷണലായ രീതിയില്‍ തന്നെയുള്ള ഏതാനും ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങള്‍ ടിക്ക് ചെയ്യുകയുമാണ് വേണ്ടത്. ഒരു സര്‍വ്വേ എന്ന രീതിയില്‍ മാത്രം കണക്കാക്കി വിവരങ്ങള്‍ നല്‍കിയാല്‍ ഒരുപക്ഷെ, ബ്രിട്ടനിലെ നഴ്‌സിംഗ് രംഗത്തേക്ക് ഇന്ത്യന്‍ നഴ്‌സുമാരുടെ വന്‍ കുതിച്ചു ചാട്ടത്തിന് അവസരമൊരുക്കുകയായിരിക്കും നിങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category