1 GBP = 96.00 INR                       

BREAKING NEWS

പ്ലസ്ടു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുമായി മതാധ്യാപകന് പ്രണയം; വിവാഹം കഴിക്കുമെന്നും വാഗദാനം നല്‍കി; സ്‌കൂള്‍ അടയ്ക്കുന്നതിനു മുന്‍പ് പെണ്‍കുട്ടിയുമായി കാറില്‍ പോകുകയും നിക്കാഹ് കഴിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം ലൈംഗികബന്ധം; വീട്ടിലെത്തിയെ പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതോടെ രക്ഷിതാക്കള്‍ വിവരം അറിഞ്ഞു; പൊലീസില്‍ പരാതി നല്‍കിയതോടെ അദ്ധ്യാപകന്‍ മുങ്ങി

Britishmalayali
kz´wteJI³

കല്‍പ്പകഞ്ചേരി: 17കാരി പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് മദ്രസാ അദ്ധ്യാപകനെതിരെ കേസെടുത്തു പൊലീസ്. കല്‍പ്പകഞ്ചേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയോട് പ്രണയമാണെന്നും വിവാഹം കഴിക്കുമെന്നും വാഗ്ദാനം നല്‍കി കണ്ടാണ് മതാധ്യാപകന്‍ കെണിയില്‍ വീഴ്ത്തിയത്. പ്ലസ്ടു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായ ഇയാള്‍ വിവാഹവാഗ്ദാനം നല്‍കിയാണ് ലൈംഗികമായി ഉപയോഗിച്ചത്.

ലൈംഗിക പീഡനത്തിന് ശേഷം പെണ്‍കുട്ടിയില്‍ അസ്വസ്ഥതകള്‍ കണ്ടു വരികയായിരുന്നു. സ്വഭാവത്തിലും മാറ്റങ്ങള്‍. ഇതോടെ രക്ഷിതാക്കളും സംശയിച്ചു. തുടര്‍ന്ന് ചൈല്‍ഡ്‌ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് പീഡനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി കുട്ടിയെ കൗണ്‍സലിങ് നടത്തിയപ്പോഴാണ് പീഡനവിവരം പെണ്‍കുട്ടി പറഞ്ഞത്. കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതോടെ കൂടുതല്‍ വിവരങ്ങളും ലഭിച്ചു. സ്‌കൂള്‍ അടയ്ക്കുന്നതിനു മുന്‍പ് പെണ്‍കുട്ടിയുമായി കാറില്‍ പോകുകയും നിക്കാഹ് കഴിച്ചെന്ന് കുട്ടിയെ തെറ്റിദ്ധരിപ്പിച്ചുമാണ് പീഡിപ്പിച്ചത്. രക്ഷിതാക്കള്‍ ചൈല്‍ഡ്‌ലൈനില്‍ നല്‍കിയ പരാതി കല്‍പ്പകഞ്ചേരി പൊലീസിന് കൈമാറി.

പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തതിനുശേഷം പോക്സോ കേസ് പ്രകാരവും ഐ.ടി. ആക്ട് പ്രകാരവും പ്രതിക്കെതിരേ കേസെടുത്തു. പ്രതി ഒളിവിലാണെന്നും അന്വേഷണമാരംഭിച്ചെന്നും പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category