1 GBP = 96.00 INR                       

BREAKING NEWS

മകളെ ഫ്ളാറ്റെടുത്ത് താമസിപ്പിച്ചെന്ന് ഗായികയുടെ മാതാവിന്റെ പരാതി; നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലാത്ത പൊലീസുകാരന്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് യുവതിയെ താമസിപ്പിച്ചത് സേനയ്ക്ക് കളങ്കമെന്ന് അന്വേഷണ റിപ്പോര്‍ട്ടും; യുവതിയുടെ താമസ സ്ഥലത്ത് ഉദ്യോഗസ്ഥന്‍ നിത്യസന്ദര്‍ശകനെന്നും പൊലീസ് റിപ്പോര്‍ട്ടില്‍; പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്ത കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ നടപടി വിവാദത്തില്‍; തന്നെ കമ്മീഷണര്‍ അപകീര്‍ത്തിപ്പെടുത്തിയെന്നു ഐജിക്ക് പരാതി നല്‍കി യുവതിയും

Britishmalayali
kz´wteJI³

കോഴിക്കോട്: കേരളാ പൊലീസില്‍ സദാചാര പൊലീസുകാര്‍ ഇഷ്ടം പോലെയുണ്ടോ? അടുത്തിടെ ഉണ്ടായ നിരവധി സംഭവങ്ങളില്‍ ഈ ചോദ്യം ഉയര്‍ന്നു വന്നിരുന്നു. പലപ്പോഴും പൊതുസമൂഹത്തില്‍ അപമാനിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് അനുകൂലമായ നിലപാട് പൊലീസ് സ്വീകരിക്കുന്നില്ലെന്നത് അടക്കമുള്ള വിവാദങ്ങളാണ് ഉയരാറുള്ളത്. ഇപ്പോഴിതാ യുവതിക്ക് ഫ്ളാറ്റെടുത്തു നല്‍കി എന്ന ആരോപണത്തില്‍ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നടപടിയും സദാചാര പൊലീസുകളിയാണെന്ന ആക്ഷേപത്തില്‍ എത്തി നില്‍ക്കയാണ്.

ഉന്നത ഉദ്യോഗസ്ഥര്‍ പകപോക്കാന്‍ വേണ്ടിയാണ് സസ്പെന്‍ഷന്‍ നടപടിയുമായി രംഗത്തുവരുന്നത് എന്നതാണ് ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് 2019 ജനുവരിയില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉമേഷ് വള്ളിക്കുന്നിനെയാണ് കഴിഞ്ഞദിവസം വീണ്ടും സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ പൊലീസുകാരനോടുള്ള വ്യക്തിവിദ്വേഷം തീര്‍ക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സസ്പെന്‍ഷന്‍ ഓര്‍ഡറില്‍ പരാമര്‍ശം നടത്തിയതായി യുവതി ഉത്തരമേഖലാ ഐജിക്ക് പരാതി നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ രേഖയില്‍ തന്നെ കുറിച്ചു നടത്തിയ പരാമര്‍ശം അപകീര്‍ത്തികരമാണെന്നാണ് യുവതിയുടെ പരാതി.

തന്റെ മകളെ വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുപോവുകയും ഫ്ളാറ്റെടുത്ത് താമസിപ്പിക്കുകയും ചെയ്തുവെന്ന് കാണിച്ചു യുവതിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ ഉമേഷ് വള്ളിക്കുന്നിനെതിരായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കപ്പെട്ടത്. നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലാത്ത പൊലീസുകാരന്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് യുവതിയെ താമസിപ്പിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശം. കൂടാതെ ഇത് അച്ചടക്കസേനയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെന്ന നിലയില്‍ സേനയ്ക്ക് കളങ്കമുണ്ടാക്കിയതായും സസ്പെന്‍ഷന്‍ ഓര്‍ഡറില്‍ പറയുന്നു. എന്നാല്‍ ഗായികയും സംഗീത സംവിധായികയുമായ താന്‍ വീട്ടുകാരുമായുള്ള പ്രശ്നം കാരണം നാലുമാസമായി ഫ്ളാറ്റ് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നുവെന്ന് യുവതി ഉത്തരമേഖലാ ഐജിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രായപൂര്‍ത്തിയായ തനിക്ക് സ്വന്തം നിലയില്‍ വീട് വാടകയ്ക്കെടുത്ത് താമസിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ തന്നെ മറ്റൊരാള്‍ വീടു വാടകയ്ക്കെടുത്ത് താമസിപ്പിച്ചതാണെന്നും സുഹൃത്ത് തന്റെ താമസസ്ഥലത്ത് സ്ഥിരസന്ദര്‍ശകനാണെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ ഒദ്യോഗിക രേഖയില്‍ എഴുതിയത് സ്ത്രീത്വത്തെ അപമാനിക്കലാണ്. പൊലീസുകാരനോടുള്ള കുടിപ്പക തീര്‍ക്കാന്‍ പൊതുരേഖയില്‍ തന്നെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം ഉള്‍പ്പെടുത്തിയതിന് കമ്മിഷണര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് യുവതി ഉത്തരമേഖലാ ഐജിക്ക് പരാതി അയച്ചത്.

'കാടു പൂക്കുന്ന നേരം' എന്ന സിനിമയില്‍ മാവോയിസ്റ്റ് വിഷയത്തില്‍ പൊലീസിനെ പരാമര്‍ശിക്കുന്ന സംഭാഷണം സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിന് ഈയിടെ ഉമേഷിന്റെ രണ്ട് ഇന്‍ക്രിമെന്റ് തടഞ്ഞുവച്ചിരുന്നു. പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലനും താഹയ്ക്കും ജാമ്യം നല്‍കിക്കൊണ്ട് എന്‍ഐഎ കോടതി നടത്തിയ നിരീക്ഷണങ്ങള്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും വായിക്കേണ്ടതാണെന്ന് കഴിഞ്ഞയാഴ്ച ഉമേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ശബരിമല വിഷയത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ മിഠായിത്തെരുവില്‍ അക്രമം നടത്തിയത് തടയാന്‍ ജില്ലാ പൊലീസ് മേധാവി പരാജയപ്പെട്ടുവെന്ന് 2019 ജനുവരിയില്‍ ഉമേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഉന്നത ഉദ്യോഗസ്ഥനെതിരെ പൊതുഇടത്തില്‍ അഭിപ്രായപ്രകടനം നടത്തി എന്ന കുറ്റത്തിന് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category