1 GBP = 96.00 INR                       

BREAKING NEWS

ഓണം ബംപറിലെ ഒന്നാം സമ്മാനം തനിക്കാണെന്ന് രാവിലെ സുഹൃത്തുക്കളോട് തമാശ പറഞ്ഞു; വൈകുന്നേരം ഫലം വന്നപ്പോള്‍ സ്വപ്നം യാഥാര്‍ത്ഥ്യമായപ്പോള്‍ അനന്തുവിന് ഞെട്ടല്‍; ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിച്ചു; 12 കോടിയുടെ ലോട്ടറി ഭാഗ്യം കടന്നു ചെന്നത് കട്ടപ്പന ഇരട്ടയാറിലെ പെയിന്റിങ് തൊഴിലാളിയുടെ മകന്; എറണാകുളം എളംകുളത്തെ ക്ഷേത്രത്തിലെ ജീവനക്കാരനായ അനന്തുവിന്റെ ആഗ്രഹത്തിലുള്ളത് ലൈഫ് ഭവന പദ്ധതിയിലൂടെ ശ്രമിച്ചു പരാജയപ്പെട്ട പുതിയ വീട്

Britishmalayali
kz´wteJI³

കൊച്ചി: എറണാകുളത്തു ജോലി ചെയ്യുന്ന ക്ഷേത്ര ജീവനക്കാരനായ 24കാരന്‍ അനന്തു വിജയനാണ് ഓണം ബംപറായ 12 കോടിയുടെ ഭാഗ്യത്തിന് അര്‍ഹനായത്. ഇടുക്കിയെ സാധാരണ കുടുംബത്തിലെ അംഗമായ അനന്തുവിനെ ഭാര്യം തേടി എത്തിയത് അയ്യപ്പന്‍ കാവിലെ വിഘ്നേശ്വര ലോട്ടറി ഏജന്‍സീസില്‍ നിന്നുമെടുത്ത ടിക്കറ്റിലായിരുന്നു. ടിബി 173964 നമ്പര്‍ ടിക്കറ്റിനാണു ബംപറടിച്ചത്. 12 കോടി രൂപയില്‍ 10 ശതമാനം ഏജന്‍സി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കഴിച്ച് 7.56 കോടി രൂപയാണ് അനന്തുവിനെ കാത്തിരിക്കുന്നത്.

ഓണം ബംപര്‍ എടുത്ത ശേഷം സുഹൃത്തുക്കളോട് തമാശയായി ഒന്നാം സമ്മാനം തനിക്കായിരിക്കും എന്ന് അനന്തു കളി പറഞ്ഞിരുന്നു. ഇത് വൈകുന്നേരമായപ്പോഴേക്കും യാഥാര്‍ത്ഥ്യമാകുകയും ചെയ്തു. ലോട്ടറിയിലെ ഒന്നാം സമ്മാനം തനിക്കാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി എന്നാണ് യുവാവ് സന്തോഷം അടക്കാനാവാതെ പ്രതികരിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് പരിചയമുള്ള ഒരു ബാങ്ക് ഉദ്യോഗസ്ഥ വഴി ടിക്കറ്റ് ബാങ്കില്‍ ഏല്‍പിച്ചു. ഇതിന് മുമ്പും ലോട്ടറി എടുത്തു ശീലമുള്ള അനന്തുവിന് മുമ്പ് 5000 രൂപവരെ ലോട്ടറി അടിച്ചിട്ടുണ്ട്.

പെയിന്റിങ് തൊഴിലാളിയായ പിതാവ് വിജയന്റെ ശീലമാണ് ലോട്ടറിയെടുക്കുന്നത്. ആ ശീലത്തിലാണ് മകനും ഭാഗ്യം പരീക്ഷിച്ചത്. ഭാഗ്യദേവത മകനെ കടാക്ഷിക്കുകയായിരുന്നു. അച്ഛന്‍ കട്ടപ്പനയില്‍ നിന്നു ലോട്ടറി ടിക്കറ്റ് വാങ്ങിയപ്പോള്‍ മകന്‍ ടിക്കറ്റെടുത്തത് എറണാകുളത്തു നിന്ന്. കട്ടപ്പന ഇരട്ടയാര്‍ വലിയ തോവാളയിലെ 55 വര്‍ഷം പഴക്കമുള്ള വീട്ടിലേക്കാണ് ഇത്തവണ ഭാഗ്യദേവത വലതുകാല്‍ വച്ചു കടന്നുവന്നത്. വലിയ തോവാളയിലെ ഉയര്‍ന്ന പ്രദേശത്ത് ജലക്ഷാമം രൂക്ഷമായ സ്ഥലത്താണ് അനന്തുവും കുടുംബവും താമസിക്കുന്നത്.

ലോട്ടറിയുടെ ഭാഗ്യം എത്തിയതോടെ കുടുംബത്തിന്റെ ആഗ്രഹം പുതുതായി ഒരു വീടാണ്. നേരത്തെ ലൈഫ് ഭവന പദ്ധതിയിലൂടെ പുതിയ വീടിനു ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ശുദ്ധജലവും നല്ല വഴിയുമുള്ളിടത്തു വീടു വയ്ക്കണമെന്നാണ് ഇവരുടെ ആഗ്രഹം. മറ്റൊന്നും തല്‍ക്കാലം ഇവരുടെ ചിന്തയില്‍ പോലുമില്ല. അനന്തു ഡിഗ്രി പഠനം കഴിഞ്ഞതു മുതല്‍ ലോട്ടറിയെടുക്കാറുണ്ട്. പെയ്ന്റിങ് തൊഴിലാളിയായ അച്ഛന്‍ വിജയനെ കണ്ടു പഠിച്ചതാണ് ഈ ശീലം. ടെക്സ്റ്റൈല്‍ സ്ഥാപനത്തില്‍ സെയില്‍സ് വുമണ്‍ ആണ് അമ്മ സുമാ വിജയന്‍. ലോട്ടറി തനിക്കാണെന്ന് ഉറപ്പിച്ചപ്പോള്‍ അനന്തു വീട്ടുകാരെ സന്തോഷം വിളിച്ചറിയിച്ചു. ആതിര വിജയനും അരവിന്ദ് വിജയനും സഹോദരങ്ങളാണ്.

കണ്ണൂര്‍ പെരളശേരിക്കാരനായ എന്‍.അജേഷ് കുമാറാണു ഒന്നാം സമ്മാനം അടിച്ച വിഘ്നേശ്വര ഏജന്‍സീസിന്റെ ഉടമ. ലോട്ടറി വില്‍പനയ്ക്കിറങ്ങി കാല്‍ നൂറ്റാണ്ടിനിടെ പലപ്പോഴും ഒരു കോടിയും 70 ലക്ഷവുമെല്ലാം അടിച്ചിട്ടുണ്ടെങ്കിലും ബംപര്‍ നേട്ടം ആദ്യം. വാവോട് കണ്ണോത്ത് കുഞ്ഞപ്പനായരുടെ മകനായ അജേഷ് 25 വര്‍ഷം മുന്‍പാണു കൊച്ചിയിലെത്തിയത്. വിഘ്നേശ്വര ഏജന്‍സി തുറന്നിട്ട് 15 വര്‍ഷം. കടവന്ത്ര കെ.പി.വള്ളോന്‍ റോഡില്‍ തട്ടില്‍ ലോട്ടറി നിരത്തി വില്‍പന നടത്തുന്ന തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി അഴകച്ചാമി അജേഷില്‍ നിന്നു വാങ്ങിക്കൊണ്ടുപോയ 10 ടിക്കറ്റുകളില്‍ ഒന്നിനാണു 12 കോടി രൂപ അടിച്ചത്.

തിരുവോണം ബംപറിലെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ 6 പേര്‍ക്കു ലഭിച്ചു. ടിഎ 738408 (നെയ്യാറ്റിന്‍കര), ടിബി 474761 (പയ്യന്നൂര്‍), ടിസി 570941 (കരുനാഗപ്പള്ളി), ടിഡി 764733 (ഇരിങ്ങാലക്കുട), ടിഇ 360719 (കോട്ടയം), ടിജി 787783 (ആലപ്പുഴ). മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്കു ലഭിക്കും. കോവിഡ് പശ്ചാത്തലത്തിലും ഭാഗ്യക്കുറി വകുപ്പിന് ഓണം ബംപര്‍ ടിക്കറ്റ് വില്‍പനയിലൂടെ ഇത്തവണ വന്‍ നേട്ടമാണുണ്ടായത്. 44.10 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്.

ഇതില്‍ 44,09,980 ടിക്കറ്റുകള്‍ വിറ്റു. അച്ചടിപിശകു കാരണം 20 ടിക്കറ്റുകള്‍ വിറ്റില്ല. ആവശ്യക്കാര്‍ ഏറിയതോടെ 2.1 ലക്ഷം ടിക്കറ്റുകള്‍ വീണ്ടും അച്ചടിച്ചു. ശനിയാഴ്ചയും വിവിധ ജില്ലാ ഓഫിസുകള്‍ പ്രവര്‍ത്തിച്ചാണു ടിക്കറ്റുകള്‍ വിറ്റത്. ലോട്ടറിയുടെ ജിഎസ്ടി തീരുവ 28 ശതമാനമായി ഉയര്‍ത്തിയതിനാല്‍ ഇത്തവണത്തെ ഓണം ബംപര്‍ ടിക്കറ്റ് വില്‍പനയിലൂടെ 22 കോടി രൂപയുടെ ലാഭമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 38.28 കോടി രൂപയാണ് സര്‍ക്കാരിന് ഓണം ബംപറിലൂടെ ലാഭം കിട്ടിയത്. അന്ന് 12 ശതമാനം മാത്രമായിരുന്നു ജിഎസ്ടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category