1 GBP = 96.00 INR                       

BREAKING NEWS

'ഇന്‍സര്‍ട്ട് ചെയ്യാന്‍ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല, ബാക്കിയെങ്കിലും ചെയ്യാന്‍ കിട്ടുമോ' എന്നു ചോദിച്ച നടന്‍ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല; ഒരേ തോണിയിലെ യാത്രക്കാര്‍ക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ്? ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാള്‍ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത്; ലജ്ജയില്ലേ! നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ തുറന്നടിച്ചു നടി രേവതി സമ്പത്ത്

Britishmalayali
kz´wteJI³

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷി പട്ടികയില്‍ ഉണ്ടായിരുന്ന സിനിമാ പ്രവര്‍ത്തകര്‍ ഒന്നൊന്നായി കൂറുമാറുന്ന അവസ്ഥ മലയാള സിനിമാ ലോകത്തെ ശരിക്കു ഞെട്ടിക്കുകയാണ്. കേസിനെ ദുര്‍ബലപ്പെടുത്തും വിധത്തിലുള്ള ഈ കൂറുമാറലിന് പിന്നില്‍ അട്ടിമറിയാണെന്ന് ആക്ഷേപവും ശക്തമാണ്. അതേസമയം, മൊഴി മാറ്റി കൂറുമാറിയവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയരുന്നുണ്. ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ടവര്‍ കൂറുമാറിയവരെ രൂക്ഷമായി തന്നെ വിമര്‍ശിക്കുന്നു.

കൂട്ടത്തില്‍ അതിശക്തമായ പ്രതികരണം നടത്തിയത് നടി രേവതി സമ്പത്താണ്. മുമ്പ് സിദ്ദിഖിനെതിരെ ഇവര്‍ ഉന്നയിച്ച മീ ടൂ ആരോപണം ആവര്‍ത്തിച്ചു കൊണ്ടാണ് രേവതി സമ്പത്തിന്റെ പ്രതികരണം. ചരിത്രത്തിലെ ഒറ്റുകാരുടെ സ്ഥാനമായിരിക്കും നിങ്ങള്‍ക്ക് എന്നു ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് സിദ്ദിഖ്, ബിന്ദു പണിക്കര്‍, ഇടവേള ബാബു, ഭാമ എന്നിവര്‍ക്കെതിരെ അവര്‍ തുറന്നടിച്ചിരിക്കുന്നത്. നടന്‍ സിദ്ദിഖ് മുമ്പ് തന്നെ സമീപിച്ചിരുന്നു എന്ന ആരോപണവും അവര്‍ ആവര്‍ത്തിക്കുന്നു.

രേവതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്:
ഇന്‍സര്‍ട്ട് ചെയ്യാന്‍ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാന്‍ കിട്ടുമോ' എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത നടന്‍ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല. ഒരേ തോണിയിലെ യാത്രക്കാര്‍ക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ്
ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാള്‍ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത് എന്നറിയില്ല. നിങ്ങളും ഞാനും ഓരോ സ്ത്രീകളും അടങ്ങുന്ന സമൂഹത്തിന്റെ നീതിക്കായുള്ള പോരാട്ടം കൂടിയാണ് ഈ പോരാട്ടം. പൊരുതുന്ന ആ നടിയെ മാത്രം ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കി തിരികെ വരാന്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്. ഈ പ്രവര്‍ത്തികൊണ്ട് ചരിത്രത്തിലെ ഒറ്റുകാരുടെ കൂട്ടത്തില്‍ നിങ്ങള്‍ അടയാളപ്പെടും.

സിദ്ദിഖ്, ബിന്ദു പണിക്കര്‍, ഇടവേള ബാബു, ഭാമ - ലജ്ജയില്ലേ !
അവള്‍ക്കൊപ്പം

2019 ല്‍ നടന്‍ സിദ്ദിഖിനെതിരേ മീടൂ ആരോപണവുമായി രേവതി രംഗത്ത് വന്നിരുന്നു. തിരുവനന്തപുരം നിള തീയേറ്ററില്‍ വച്ച് സിദ്ദിഖില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്നും അത് തന്നെ വലിയ മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടുവെന്നുമാണ് രേവതി അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്. ഡബ്ല്യു.സി.സിയ്ക്കെതിരേ, കെ.പി.എ.സി. ലളിതയ്ക്കൊപ്പം സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്താണ് രേവതി കുറിപ്പ് എഴുതിയത്.. ഈ ദൃശ്യങ്ങള്‍ വീണ്ടും വീണ്ടും കാണുമ്പോള്‍ സിദ്ദിഖില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം പറയാതിരിക്കാനാവുന്നില്ലെന്നും രേവതി വ്യക്തമാക്കിയിരുന്നു.

അന്നത്തെ ഫേസ്ബുക്ക് പോസ്റ്റി ഇങ്ങനെയായിരുന്നു: 'ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോള്‍ എല്ലാം തുറന്നു പറയുന്നതില്‍ നിന്ന് എന്നെ തടഞ്ഞുനിര്‍ത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററില്‍ 2016ല്‍ നടന്ന 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു. വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സില്‍ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല.

സിദ്ദിഖിന് ഒരു മകളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അദ്ദേഹത്തിനൊപ്പം അവള്‍ സുരക്ഷിതയായിരിക്കുമോ എന്ന് ഞാന്‍ ചിന്തിക്കുകയാണ്. നിങ്ങളുടെ മകള്‍ക്ക് സമാനമായ അനുഭവമുണ്ടായാല്‍ നിങ്ങള്‍ എന്തുചെയ്യും സിദ്ദിഖ്? ഇത്തരത്തിലുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ഡബ്ല്യു.സി.സിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്ക്കെതിരേ വിരല്‍ ചൂണ്ടാനാവുന്നത്? നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്കൂ? ഉളുപ്പുണ്ടോ? സിനിമാമേഖലയിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത മാന്യന്മാരെക്കുറിച്ച് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു- രേവതി കുറിച്ചു.

അതിനിടെ കൂടെ നില്‍ക്കേണ്ട ഘട്ടത്തില്‍ തന്നെ കൂറുമാറിയത് നാണക്കേടായതോടെ നടി ഭാമയും ഫേസ്ബുക്ക് പോസ്റ്റു ഡിലീറ്റു ചെയ്തു തടിയൂരി. സാക്ഷികളായ സിദ്ദിഖും ഭാമയും കേസിന്റെ വിചാരണ വേളയില്‍ കൂറുമാറിയതോടെ ഭാമയുടെ ഫേസ്ബുക്ക് പേജിലും നിരവധി പേര്‍ വിയോജിപ്പ് അറിയിച്ചു. ഇതിന് പിന്നാലെയാണ് ഭാമ പോസ്റ്റ് നീക്കം ചെയ്തത്. പ്രിയ സുഹൃത്തിനെതിരെ നടന്ന ആക്രമണത്തില്‍ കുറ്റവാളികളെയെല്ലാം പിടികൂടാന്‍ കഴിഞ്ഞതില്‍ വളരെ ആശ്വാസമുണ്ടെന്നും പ്രിയസുഹൃത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നുമായിരുന്നു ഭാമയുടെ പഴയ പോസ്റ്റില്‍ പറഞ്ഞിരുന്നത്.

പഴയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എന്റെ പ്രിയസുഹൃത്തിനെതിരെ നടന്ന ആക്രമണത്തില്‍ എന്നെപോലെതന്നെ ഒരുപാട് പെണ്‍കുട്ടികള്‍ അസ്വസ്ഥരാണ്. എങ്കിലും കുറ്റവാളികളെയെല്ലാം പിടികൂടാന്‍ കഴിഞ്ഞതില്‍ വളരെ ആശ്വാസം. എത്രയും വേഗത്തില്‍തന്നെ മറ്റു നടപടിക്രമങ്ങള്‍ നടക്കട്ടെ എന്നാഗ്രഹിക്കുന്നു. ഈ കേസില്‍ എന്റെ സുഹൃത്തിന് അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു. ഇനിയും ഇതുപോലുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പഴുതുകളടച്ച നിയമവ്യവസ്ഥിതി നമുക്ക് ആവശ്യമല്ലേ..?

ശിക്ഷാനടപടികളില്‍ മാറ്റം വരേണ്ടതല്ലേ? എല്ലാ സ്ത്രീകള്‍ക്കും നമ്മുടെ നാട്ടില്‍ പേടി കൂടാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു കാലം എന്നാണ് വരുന്നത്? 'എന്റെ പ്രിയസുഹൃത്തിന് എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കുക..'എല്ലാവരുടെയും നിറഞ്ഞ സ്‌നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സഹപ്രവര്‍ത്തകരായ നാല് പേരായ ഇത് വരെ കൂറുമാറിയത്. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദിഖ്, ഭാമ എന്നിവരാണ് കൂറുമാറിയത്. ദീലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയിരുന്നുവെന്ന ആദ്യമൊഴിയില്‍ നിന്നാണ് ഇടവേള ബാബു പിന്മാറിയത്. തന്റെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കുന്നുവെന്നാണ് നടി പരാതിപ്പെട്ടത്.

2013 മാര്‍ച്ചില്‍ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ ദീലീപ് ഒന്നാം പ്രതി പള്‍സര്‍ സുനിയെ കണ്ട കാര്യം അറിയാമെന്ന മൊഴിയില്‍ നിന്നാണ് ബിന്ദു പണിക്കര്‍ കോടതിയില്‍ മലക്കംമറിഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഭാമയും കൂറൂമാറിയത്. അമ്മ സംഘടന സംഘടിപ്പിച്ച സ്റ്റേജ് ഷോ റിഹേഴ്സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തെ സിദ്ധിഖും ഭാമയും മൊഴി നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. ജാമ്യത്തിലിരിക്കുന്ന ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നു.

"ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ" എന്ന് എന്നോട് ചോദിക്കുകയും മോശമായി...

Posted by Revathy Sampath on Friday, 18 September 2020

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category