1 GBP = 95.80 INR                       

BREAKING NEWS

കോവിഡ് ബാധിച്ചു മരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.പി കൃഷ്ണന്റെ സംസ്‌ക്കാരം നടത്തി; ആര്‍ട്ടിസാന്‍സ് ഡവലപ്മെന്റ് കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനായിരുന്ന അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ: ആദരാഞ്ജലികളുമായി കോണ്‍ഗ്രസ് നേതാക്കള്‍

Britishmalayali
kz´wteJI³

പന്തളം: കോവിഡ് ബാധിച്ചു മരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തോന്നല്ലൂര്‍ റോസ് ഭവനില്‍ പി.പി.കൃഷ്ണന്റെ (82) സംസ്‌ക്കാരം നടത്തി. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഇന്നലെ രാവിലെയാണ് അദ്ദേഹത്തിന്റെ സംസ്‌ക്കാരം നടത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആര്‍ട്ടിസാന്‍സ് ഡവലപ്മെന്റ് കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനുമായിരുന്നു അദ്ദേഹം. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.

ഭാര്യ: പന്തളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം സരസ്വതി കൃഷ്ണന്‍. മക്കള്‍: അഡ്വ. പി.കെ.ശ്യാമള ദേവി (കൊല്ലം), പി.കെ.ഷീജ (എല്‍ഐസി, ചെങ്ങന്നൂര്‍), പി.കെ.രാജ്മോഹന്‍ (ഇന്‍സ്പെക്ടര്‍, ക്രൈംബ്രാഞ്ച്, കോഴിക്കോട്), അഡ്വ.പി.കെ.ജയമോഹന്‍ (പത്തനംതിട്ട). മരുമക്കള്‍: എസ്.ബിന്ധ്യ ( ലീഗല്‍ ഓഫിസര്‍, ബാങ്ക് ഓഫ് ബറോഡ, കോയമ്പത്തൂര്‍), സജി ശ്രീധര്‍ (എല്‍ഐസി, പത്തനംതിട്ട). കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമെല്ലാം അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category