1 GBP = 94.70 INR                       

BREAKING NEWS

കല്‍പ്പകഞ്ചേരിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത് സലാഹുദ്ദീന്‍ ബുഹാരി തങ്ങള്‍; പീഡനത്തിന് ഇരയാക്കിയത് കാറില്‍ വെച്ച് സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങ് വിവാഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച്; പെണ്‍കുട്ടിയെ പ്രണയക്കെണിയില്‍ വീഴ്ത്തിയത് വാടാനപ്പള്ളിയില്‍ ഭാര്യയും നാല് മക്കളുമുള്ള വിവരങ്ങളും മറച്ചുവെച്ച്; രക്ഷിതാക്കള്‍ ഫോണ്‍ പരിശോധിച്ചതോടെ കള്ളം പൊളിഞ്ഞു; കേസ് അട്ടിമറിക്കാന്‍ ഇരയുടെ രക്ഷിതാക്കള്‍ക്ക് പാരിതോഷികങ്ങള്‍ വാഗ്ദാനം ചെയ്ത് ഉന്നതരും

Britishmalayali
ജാസിം മൊയ്തീന്‍

മലപ്പുറം: കല്‍പകഞ്ചേരിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഒരു മതസ്ഥാപനത്തിലെ അദ്ധ്യാപകനായ സലാഹുദ്ദീന്‍ ബുഹാരിയാണ് പ്രതിസ്ഥാനത്തുള്ളത്. ഉന്നത ബന്ധങ്ങളുള്ള സലാഹുദ്ദീന്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ വേണ്ടി വലിയ ശ്രമങ്ങള്‍ തന്നെയാണ് നടത്തുന്നത്.

പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് 17 വയസ്സും 8 മാസവും പ്രായമുള്ളപ്പോള്‍ വന്ന രണ്ട് വിവാഹ ആലോചനകള്‍ സലാഹുദ്ദീന്‍ ബുഹാരി ഇടപെട്ട് മുടക്കിയതോടെയാണ് വീട്ടുകാര്‍ക്ക് സംശയമായത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഈ സമയത്ത് വിവാഹം നടത്തിയാല്‍ കേസ് ഉണ്ടാകുമെന്നും പറഞ്ഞാണ് സലാഹുദ്ദീന്‍ വിവാഹ ആലോചനകള്‍ മുടക്കിയത്. പിന്നീട് വീട്ടുകാര്‍ പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പീഡന വിവരങ്ങള്‍ പുറത്തറിയുന്നത്. പെണ്‍കുട്ടിയും സലാഹുദ്ദീനും തമ്മിലുള്ള ചാറ്റുകളും കണ്ടെത്തി.

ഇതില്‍ പെണ്‍കുട്ടിയുടെ ഫീസും ടൂറിനുള്ള പണവുമെല്ലാം താന്‍ നല്‍കാമെന്നും സലാഹുദ്ദീന്‍ പറയുന്നുണ്ട്. പെണ്‍കുട്ടിക്ക് സലാഹുദ്ദീനെ ഇഷ്ടമാണെന്നും ഈ ചാറ്റില്‍ പറയുന്നുണ്ട്. വാടാനപ്പള്ളിയില്‍ ഭാര്യയും നാല് മക്കളുമുള്ള സലാഹുദ്ദീന്‍ ഈ വിവരങ്ങള്‍ മറച്ചുവെച്ചു കൊണ്ടാണ് വിദ്യാര്‍ത്ഥിയുമായി അടുപ്പത്തിലായത്. വിവാഹം കഴിക്കാമെന്ന് ഉറപ്പും നല്‍കി. ഒരു ദിവസം കാറില്‍വെച്ച് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിക്കാനായി സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ ഒരു ചടങ്ങ് നടത്തി. കാറില്‍ വെച്ച് നടത്തിയത് നിക്കാഹാണെന്ന് പെണ്‍കുട്ടിയെ വിശ്വസിപ്പിക്കുകയും ചെയ്തു.

പ്രതിയുടെ സുഹൃത്തുക്കളായ രണ്ട് മദ്രസ അദ്ധ്യാപകരാണ് കാറില്‍ വ്യാജ സാക്ഷികളായി ഉണ്ടായിരുന്നത്. ഇതിന് ശേഷമാണ് പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചത്. പിതാവിന്റെ ഫോണില്‍ നിന്നായിരുന്നു പെണ്‍കുട്ടി ആദ്യം സലാഹുദ്ദീനുമായി ചാറ്റ് ചെയ്തിരുന്നത്. എന്നാല്‍ കാറില്‍ വെച്ച് നടന്ന ചടങ്ങിന് ശേഷം പെണ്‍കുട്ടിക്ക് സലാഹുദ്ദീന്‍ പുതിയ ഫോണും സിംകാര്‍ഡും നല്‍കുകയായിരുന്നു. ഐപിസി 363, 354എ,പോക്‌സോ ആക്ട്, ജുവൈനല്‍ ജസ്റ്റിസ് ആക്ട്, ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിക്കെതിരെ കല്‍പകഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്.

കേസെടുത്തതോടെ സലാഹുദ്ദീന്‍ ബുഹാരി ഒളിവില്‍ പോയിരിക്കുകയാണ്. സലാഹുദ്ദീന്‍ ബുഹാരിയുടെ സഹോദരനും വലിയ സാമ്പത്തിക നിലയുള്ള വ്യക്തിയാണ്. സമുദായ പിന്തുണയുമുള്ള ഇരുവര്‍ക്കും റിയല്‍എസ്റ്റേറ്റ് ബിസിനസും വണ്ടിക്കച്ചവടവും ഉണ്ട്. ഇതിന് പുറമെ സലാഹുദ്ദീന്‍ ഇരിങ്ങാവൂര്‍ മുസ്ലിം പള്ളിയില്‍ ദര്‍സ് നടത്തുകയും വിവിധ മഹല്ലുകളില്‍ ഖത്തീബ് ആയി പ്രവര്‍ത്തിക്കുകയും ചെയ്യാറുണ്ട്. അതേ സമയം ആത്മീയത മുതലെടുത്തും ഉന്നത തല ബന്ധം ഉപയോഗിച്ചും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിനോടകം കേസ് പിന്‍വലിക്കാനായി പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് പണവും മറ്റ് പാരിതോഷികങ്ങളും വിവിധയിടങ്ങളില്‍ നിന്ന് വാഗ്ദാനം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കേസുമായി മുന്നോട്ട് പോകാനാണ് രക്ഷിതാക്കളുടെ തീരുമാനം.

അതേസമയം സലാഹുദ്ദീന്‍ കൂടുതല്‍ പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയവും ശക്തമാണ്. സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ശക്തിപ്പെടുത്താനാണ് പൊലീസ് ഒരുങ്ങുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category