1 GBP = 95.50 INR                       

BREAKING NEWS

ബാലചന്ദ്രന്‍ ചുള്ളിക്കാടിനും അര്‍ച്ചന സുശീലനും നീന കുറുപ്പും അടങ്ങിയ സീരിയല്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല; ചാക്കോയും മേരിയും എന്ന സീരിയലിലെ 23 പേര്‍ക്ക് കോവിഡ് എന്നു പറഞ്ഞു മലയാളം ടെലിവിഷന്‍ ഫ്രറ്റേണിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സീരിയല്‍ സെറ്റില്‍ നിന്നും പുറത്തു പോയവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ആശയക്കുഴപ്പത്തിന് കാരണമായി; പുറത്തുവന്നത് സമ്പര്‍ക്കമുള്ള സീരിയല്‍ താരങ്ങളുടെ പേരു വിവരങ്ങള്‍

Britishmalayali
kz´wteJI³

കൊച്ചി: മഴവില്‍ മനോരമ ചാനലിലെ ജനപ്രിയ സീരിയലായ ചാക്കോയും മേരിയുടേയും ഷൂട്ടിങ് സെറ്റില്‍ കോവിഡ് രോഗബാധ ഉണ്ടായെങ്കിലും താരങ്ങള്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. നടി അര്‍ച്ചന സുശീലന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്, നീനക്കുറുപ്പ്, സജ്‌ന, ദേവി അജിത്ത്, ലിസി ജോസ്, ചിലങ്ക, അന്‍സില്‍ തുടങ്ങിയ സീരിയലിലെ പ്രധാന താരങ്ങള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അര്‍ച്ചന സുശീലന്റെ ഫലം നെഗറ്റീവാണ്. മറ്റുള്ളവര്‍ കോവിഡ് ടെസ്റ്റിന് ഒരുങ്ങുന്നേയുള്ളൂ.

സീരിയലിന്റെ അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് താരങ്ങള്‍ക്കും രോഗബാധിതരായെന്ന് തെറ്റിദ്ധരിക്കുന്ന വിധത്തില്‍ വാര്‍ത്താ കുറിപ്പു വന്നതും ഇത് ചിലര്‍ ശരിവെക്കുകയും ചെയ്തതോടെയാണ് തെറ്റായ വിധത്തില്‍ വാര്‍ത്തകള്‍ വന്നത്. സംസ്ഥാനത്ത് മൂന്നു സീരിയല്‍ ഷൂട്ടിങ് ലൊക്കേഷനുകളില്‍ കോവിഡ് 19 സ്ഥിരീകരിച്ചവെന്നായിരുന്നു സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ്.

ഇത്രയുമധികം പേര്‍ക്ക് രോഗം ബാധിച്ചതോടെ ഷൂട്ടിംഗുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ലോക്ക് ഡൗണ്‍ സമയത്ത് സീരിയല്‍ ഷൂട്ടിംഗുകള്‍ നിര്‍ത്തിവച്ചിരുന്നു. പിന്നീട് ഇളവുകള്‍ പ്രഖ്യാപിച്ച സമയത്താണ് സംസ്ഥാനത്തെ സീരിയല്‍ ഷൂട്ടുകള്‍ പുനരാരംഭിച്ചത്. സ്റ്റുഡിയോകളിലെ ഷൂട്ടുകള്‍ക്കും ഇന്‍ഡോര്‍ ഷൂട്ടുകള്‍ക്കുമായിരുന്നു അനുമതി. ലോക്ക്ഡൗണ്‍ കാലത്ത് സീരിയല്‍ രംഗം കനത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്നു. തുടര്‍ന്നാണ് ഷൂട്ടിന് അനുമതി നല്‍കിയത്. കനത്ത നിയന്ത്രണങ്ങളോടെയായിരുന്നു ഷൂട്ടിംഗിന് അനുമതി നല്‍കിയിരുന്നത്.

അതേസമയം ഷൂട്ടിങ് മുടങ്ങി സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കാന്‍ സെറ്റിലെ മേക്കപ്പ്മാന്‍ ഉള്‍പ്പടെ ഉള്ള ചില കോവിഡ് ബാധിതരുടെ അസുഖവിവരം മറച്ച് വെച്ചെന്ന ആക്ഷേപവും ശക്തമായിരുന്നു. എന്നാല്‍ ഇത് തള്ളി നിര്‍മ്മാതാക്കളുടെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. ചാക്കോയും മേരിയും എന്ന സീരിയിലിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലെ സാങ്കേതിക പ്രവര്‍ത്തകര്‍ അടക്കം 25 പേര്‍ ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കൊച്ചിയിലെ 2 ഗസ്റ്റ്ഹൗസുകളിലായി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ കഴിയുകയാണ്. ആ സീരിയലില്‍ ജോലി ചെയ്ത് പുറത്തു പോയ അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ലിസ്റ്റും ടെലിവിഷന്‍ ഫ്രറ്റേണിറ്റി പുറത്തിറക്കിയിരുന്നു.

സീരിയലിലെ 20 സാങ്കേതിക പ്രവര്‍ത്തകര്‍ക്കാണ് ഇതുവരെ രണ്ട് ചാനലുകളിലെ സീരിയലില്‍ നിന്നായി സ്ഥീരീകരിച്ചിട്ടുള്ളത് എന്നാണ് സീരിയല്‍ താരങ്ങളായ ആത്മ സംഘടന ജറല്‍ സെക്രട്ടറി ദിനേഷ് പണിക്കര്‍ മറുനാടനോട് പ്രതികരിച്ചത്. ഇവരെല്ലാം സുരക്ഷിതമായി ക്വാറന്റൈന്‍ തുടരുകയാണ്. ഇന്നലെ സോഷ്യല്‍ മീഡിയകളിലായി പ്രചരിച്ച വാര്‍ത്ത തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്. സീരിയല്‍ സെറ്റില്‍ വ്യാപകമായി കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ അഭിനേതാക്കളും കോവിഡ് ടെസ്റ്റ് നടത്തി സുരക്ഷ ഉറപ്പാക്കണമെന്ന് ദിനേഷ് പണിക്കര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category