1 GBP = 95.70 INR                       

BREAKING NEWS

എറണാകുളത്ത് മലയാറ്റൂരില്‍ പാറമടയില്‍ സ്ഫോടനം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു; അപകടം പാറമടക്ക് സമീപത്തെ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച്; പുലര്‍ച്ചെ മൂന്ന് മണിയോടെ ഉണ്ടായ അപകടത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു; സ്ഫോടക വസ്തുക്കള്‍ അനധികൃതമായി സൂക്ഷിച്ചവയെന്ന് നാട്ടുകാര്‍; പാറമട ഉടമകള്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു

Britishmalayali
kz´wteJI³

കൊച്ചി: എറണാകുളം മലയാറ്റൂരില്‍ പാറമടയില്‍ വന്‍ സ്ഫോടനം. പാറമടക്ക് സമീപം ഒരു കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സ്ഫോടനത്തില്‍ പാറമടയിലെ ജോലിക്കാരായ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. വെടിമരുന്ന് പൊട്ടിത്തെറിക്കുകയും കെട്ടിടം പൂര്‍ണ്ണമായും തകരുകയായിരുന്നു. സേലം സ്വദേശിയായ പെരിയണ്ണന്‍ (40), കര്‍ണാടക സ്വദേശി ധനപാലന്‍ (36) എന്നിവരാണ് മരിച്ചത്. ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നാണ് പൊട്ടിത്തെറിച്ചത്. മലയാറ്റൂരിലെ ഇല്ലിത്തോട് എന്ന സഥലത്തുള്ള വിജയ എന്ന പാറമടയിലാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അപകടം നടന്നത്. പാറമടയോട് ചേര്‍ന്നുതന്നെ തൊഴിലാളികള്‍ക്ക് താമസിക്കാനും വിശ്രമിക്കുന്നതിനുമായി നിര്‍മ്മിച്ചിരുന്ന കെട്ടിടത്തിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. അപകടത്തില്‍ മരിച്ച രണ്ടുപേരും തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. ഇതിലൊരാള്‍ സേലം സ്വദേശി പെരിയണ്ണന്‍ എന്നയാളാണെന്നാണ് പ്രാഥമിക വിവരം.

സ്‌ഫോടനത്തെ തുടര്‍ന്ന് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. മരിച്ച രണ്ടുപേരുടെയും മൃതദേഹം പുറത്തെടുത്തു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണം എന്തെന്ന് വ്യക്തമല്ല. പൊലീസും പഞ്ചായത്ത് അധികൃതരും ഇവിടേക്ക് എത്തിയിട്ടുണ്ട്. പന്ത്രണ്ട് ദിവസം മുമ്പാണ് ധനപാലനും, പെരിയണ്ണനും പാറമടയില്‍ ജോലിക്കെത്തിയത്. വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അതേസമയം സ്ഫോടക വസ്തുക്കള്‍ അനധികൃതമായാണ് സൂക്ഷിച്ചതെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. സംഭവത്തില്‍ പാറമട ഉടമക്കെതിരെ നരഹത്യക്കെതിരെ കേസെടുത്തു. റോബിന്‍സണ്‍, ബെ്ന്നി എന്നിവര്‍ക്കെതിരെയാണ് നരഹത്യക്ക് കേസെടുത്തിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category