1 GBP = 95.70 INR                       

BREAKING NEWS

അനന്തു പതിവായി ലോട്ടറി എടുത്തിരുന്നത് പൊന്നേത്ത് ക്ഷേത്രത്തിലെ കഴകം ജീവനക്കാരന്‍ രാധാകൃഷ്ണനുമായി ചേര്‍ന്ന്; തിരുവോണം ബമ്പര്‍ എടുത്തത് തനിച്ചു; അനന്തുവിന് കൈവന്ന ഭാഗ്യത്തില്‍ സന്തോഷത്തോടെ ക്ഷേത്രത്തിലെ സഹ ജോലിക്കാര്‍; ക്ഷേത്ര ജീവനക്കാരന് ലോട്ടറി അടിച്ചത് അറിഞ്ഞ് അമ്പലത്തിലേക്കും ജനപ്രവാഹം; ഒരു നല്ല വീട് വെക്കണമെന്നും സഹോദരിയെ നല്ലനിലയില്‍ വിവാഹം കഴിപ്പിച്ച് അയക്കണമെന്നും മാധ്യമങ്ങളോട് തുറന്നു പറഞ്ഞ് അനന്തു

Britishmalayali
ആര്‍ പീയൂഷ്

കൊച്ചി: തിരുവോണം ബമ്പര്‍ അടിച്ച കട്ടപ്പന സ്വദേശി അനന്തു വിജയന്‍(24) ഒന്നര വര്‍ഷമായി എളംകുളത്തെ പൊന്നേത്ത് ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. ക്ഷേത്രത്തിലെ കഴകം രാധാകൃഷ്ണനുമായി ചേര്‍ന്നാണ് ലോട്ടറി എടുത്തു വന്നിരുന്നത്. തിരുവോണം ബമ്പര്‍ എടുക്കുന്ന നേരം രാധാകൃഷ്ണന്‍ ചില അസൗകര്യങ്ങള്‍ മൂലം വിട്ടു നിന്നു. അതിനാല്‍ അനന്തു ഒറ്റക്കാണ് ബമ്പര്‍ എടുത്തത്. എന്നാല്‍ രാധാകൃഷ്ണന് ഇക്കാര്യത്തില്‍ ഒരു വിഷമവുമില്ല. കിട്ടേണ്ടവര്‍ക്ക് കിട്ടും, അനന്തുവിന് ലഭിച്ചതില്‍ ഏറെ സന്തോഷമെന്നും ലോട്ടറി അടിച്ചാല്‍ ക്ഷേത്രത്തിലേക്ക് കാര്യമായി എന്തെങ്കിലും ചെയ്യുമെന്നും പറഞ്ഞിരുന്നുവെന്നും രാധാകൃഷ്ണന്‍ മറുനാടനോട് പ്രതികരിച്ചു.

ഒന്നരവര്‍ഷമായി ക്ഷേത്രത്തിലെ ജോലിക്കാരനായ അനന്തുവിന് ഭാഗ്യദേവത കടാക്ഷിച്ചതില്‍ ഒരു പാട് സന്തോമുണ്ടെന്ന് ക്ഷേത്ര കുടുംബാഗമായ നന്ദനന്‍ പറയുന്നു. പ്രാരാബ്ദങ്ങള്‍ ഏറെയുള്ള വീട്ടില്‍ നിന്നും ജോലി തേടി എത്തിയതായിരുന്നു അനന്തുവെന്നും ബിരുദ ധാരിയായതിനാല്‍ ക്ഷേത്രത്തിലെ ഓഫീസ് ചുമതല കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോട്ടറി റിസള്‍ട്ട് വന്നപ്പോള്‍ ക്ഷേത്രത്തിലെ രസീത് കൗണ്ടറിലായിരുന്നു അനന്തു. ഫലം അറിഞ്ഞയുടന്‍ തന്നെ ബാങ്കിലെ ഒരു ജീവനക്കാരിവഴി ലോട്ടറി ബാങ്കിലേക്ക് കൈമാറി.

അനന്തുവിന് ലോട്ടറി അടിച്ചു എന്നറിഞ്ഞതുമുതല്‍ ക്ഷേത്രത്തിലെക്കി വലിയ ജനപ്രവാഹമായിരുന്നു. മാധ്യമ പ്രവര്‍ത്തകരാണ് ആദ്യം വന്നത്. പിന്നീട് ജനങ്ങള്‍ എത്താന്‍ തുടങ്ങി. മാധ്യമ പ്രവര്‍ത്തകരോട് അധികം സംസാരിക്കാതെ അനന്തു രാത്രി തന്നെ മറ്റൊരിടത്തേക്ക് മാറുകയായിരുന്നു. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയിട്ടുമില്ല. ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ഏറെ നിര്‍ബന്ധിച്ചെങ്കിലും ക്യാമറക്ക് മുന്നിലേക്ക് വരാന്‍ തയ്യാറായില്ല. ലോട്ടറി അടിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഒരു നല്ല വീട് വയ്ക്കണമെന്നും സഹോദരിയെ വിവാഹം കഴിപ്പിച്ചയക്കണമെന്നുമാണ് ആഗ്രഹമെന്നുമാണ് അനന്തു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

13 വര്‍ഷമായി കടവന്ത്ര കെ.പി.വള്ളോന്‍ റോഡില്‍ തട്ടില്‍ ലോട്ടറി നിരത്തി വില്‍പന നടത്തുന്ന തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി അഴകച്ചാമിയുടെ പക്കല്‍ നിന്നുമാണ് അനന്തു ലോട്ടറി വാങ്ങിയത്. കച്ചേരിപ്പടിയിലെ വിഘ്‌നേശ്വരാ ഏജന്‍സിയില്‍ നിന്നുമാണ് ലോട്ടറി വാങ്ങിയിരുന്നത്. ടിക്കറ്റ് വില 300 രൂപയായതിനാല്‍ 10 ടിക്കറ്റ് മാത്രമേ അഴകച്ചാമി ഇവിടെ നിന്നും വാങ്ങിയിരുന്നുള്ളൂ. അതിലൊന്നില്‍ നിന്നുമാണ് ബമ്പര്‍ സമ്മാനം അടിച്ചത്. കമ്മീഷന്‍ ലഭിക്കുന്ന തുക ഡിമ്ടിഗലിലുള്ള മകള്‍ക്കും മകനും നല്‍കണമെന്നും കടം തീര്‍ക്കണമെന്നും അഴകച്ചാമി പറഞ്ഞു. തുടര്‍ന്നും 68 കാരനായ അഴകച്ചാമി ഇനിയും ലോട്ടറി കച്ചവടം തുടരുമെന്നാണ് മരുനാടനോട് പറഞ്ഞത്.

12 കോടി രൂപയില്‍ 10 ശതമാനം ഏജന്‍സി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കഴിച്ച് 7.56 കോടി രൂപയാണ് അനന്തുവിനു ലഭിക്കുക. അതേ സമയം അനന്തു എറണാകുളത്ത് നിന്നും ടിക്കറ്റെടുത്തപ്പോള്‍ അച്ഛന്‍ വിജയന്‍ കട്ടപ്പനയില്‍ നിന്നു ലോട്ടറി ടിക്കറ്റ് വാങ്ങി. പക്ഷേ ഭാഗ്യദേവത കടാക്ഷിച്ചത് മകനെ. കട്ടപ്പന ഇരട്ടയാര്‍ വലിയ തോവാളയിലെ 55 വര്‍ഷം പഴക്കമുള്ള വീട്ടിലേക്കാണ് ഇത്തവണ ഭാഗ്യദേവത വലതുകാല്‍ വച്ചു കടന്നുവന്നത്. വലിയ തോവാളയിലെ ഉയര്‍ന്ന പ്രദേശത്ത് ജലക്ഷാമം രൂക്ഷമായ സ്ഥലത്താണ് അനന്തുവും കുടുംബവും താമസിക്കുന്നത്. ലൈഫ് ഭവന പദ്ധതിയിലൂടെ പുതിയ വീടിനു ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ശുദ്ധജലവും നല്ല വഴിയുമുള്ളിടത്തു വീടു വയ്ക്കണമെന്നാണ് ഇവരുടെ ആഗ്രഹം. മറ്റൊന്നും തല്‍ക്കാലം ചിന്തിച്ചിട്ടില്ല.

അനന്തു ഡിഗ്രി പഠനം കഴിഞ്ഞതു മുതല്‍ ലോട്ടറിയെടുക്കാറുണ്ട്. പെയ്ന്റിങ് തൊഴിലാളിയായ അച്ഛന്‍ വിജയനെ കണ്ടു പഠിച്ചതാണ് ഈ ശീലം. ടെക്‌സ്‌റ്റൈല്‍ സ്ഥാപനത്തില്‍ സെയില്‍സ് വുമണ്‍ ആണ് അമ്മ സുമാ വിജയന്‍. ലോട്ടറി തനിക്കാണെന്ന് ഉറപ്പിച്ചപ്പോള്‍ അനന്തു വീട്ടുകാരെ സന്തോഷം വിളിച്ചറിയിച്ചു. ആതിര വിജയനും അരവിന്ദ് വിജയനും സഹോദരങ്ങളാണ്. നിരവധിപേര്‍ അനന്തുവിനെ അന്വേഷിച്ച് പൊന്നേത്ത് ക്ഷേത്രത്തിലെത്തുന്നതിനാല്‍ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് മാറി നില്‍ക്കുകയാണ് എന്നാണ് വിവരം. തിരികെ ക്ഷേത്രത്തിലെ ജോലിക്കായി എത്തുമോ എന്ന് അറിയില്ല എന്ന് ക്ഷേത്ര ജീവനക്കാര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category