1 GBP = 95.80 INR                       

BREAKING NEWS

രാവിലെ ചെക്ക് ഷര്‍ട്ടുമിട്ട് കെഎസ്ആര്‍ടിസി ബസിന്റെ വളയം പിടിക്കാന്‍ പുതിയ ഡ്രൈവറെത്തി! അമ്പരന്ന് ജീവനക്കാരും യാത്രക്കാരും; വളരെ കൂളായി വളയം പിടിച്ച ബിജു പ്രഭാകര്‍ രണ്ടു മണിക്കൂര്‍ ബസ് ഓടിച്ചത് കോവളം - കഴക്കൂട്ടം ബൈപ്പാസിലും ശംഖുമുഖം - വെട്ടുകാട് റൂട്ടിലുമായി; കെഎസ്ആര്‍ടിസിയെ കടക്കെണിയില്‍ നിന്നും കരകയറ്റാന്‍ എത്തിയ എംഡിയുടെ ഡ്രൈവിങ് വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറല്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കടക്കെണിയിലായ കെഎസ്ആര്‍ടിസിയുടെ രക്ഷനായാണ് എംഡി ബിജു പ്രഭാകര്‍ എത്തിയിരിക്കുന്നത്. കോര്‍പ്പറേഷനെ മുന്നോട്ടു നയിക്കേണ്ട വളയം പിടിച്ച അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് ആനവണ്ടിയുടെ വളയം പിടിച്ചാണ്. കടക്കെണിയിലായ കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള പരിശ്രമത്തിനിടെ, മുന്‍ എംഡി ടോമിന്‍ തച്ചങ്കരി കണ്ടക്ടറായാണ് വാര്‍ത്തകളില്‍ നിറഞ്ഞതെങ്കില്‍, പുതിയ എം ഡി ബിജു പ്രഭാകര്‍ ഡ്രൈവിങ് സീറ്റിലാണ് എത്തിയത്. യൂണിഫോമില്ലാതെ എത്തിയ പുതിയ ഡ്രൈവറെക്കണ്ട് കണ്ടക്ടറും യാത്രക്കാരും അമ്പരന്നു.

വര്‍ഷങ്ങള്‍ക്കുശേഷമാണ് ഹെവി വാഹനത്തിന്റെ വളയം പിടിച്ചതെങ്കിലും പരിചയസമ്പന്നനായ ഡ്രൈവറെപ്പോലെ ബിജു പ്രഭാകര്‍ ബസുമായി നിരത്തിലിറങ്ങി. സിറ്റി ഡിപ്പോയിലെ ലെയ്‌ലന്‍ഡ് ബസാണ് ആദ്യമായി നിരത്തിലിറക്കിയത്. അല്പസമയത്തിനുള്ളില്‍ വാഹനം പരിചിതമായി. ബസുമായി നേരേ റോഡിലേക്ക്. കോവളം-കഴക്കൂട്ടം ബൈപ്പാസിലും ശംഖുംമുഖം-വെട്ടുകാട് റൂട്ടിലുമായി രണ്ടുമണിക്കൂറോളം ബിജു പ്രഭാകര്‍ ഐഎഎസ് ബസ് ഓടിച്ചു. ഒപ്പമുണ്ടായിരുന്ന കെഎസ്ആര്‍ടിസി സോഷ്യല്‍മീഡിയ പ്രവര്‍ത്തകര്‍ എംഡിയുടെ ഡ്രൈവിങ് ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ചു.

നേരത്തേ ഹെവി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും എറെക്കാലമായി വലിയ വാഹനങ്ങള്‍ ഓടിച്ചിരുന്നില്ലെന്ന് ബിജു പ്രഭാകര്‍ വ്യക്തമാക്കി. ലൈസന്‍സ് കാലാവധിയും കഴിഞ്ഞു. കെഎസ്ആര്‍ടിസിയില്‍ എത്തിയപ്പോഴാണ് വീണ്ടും വാഹനങ്ങളുമായി അടുത്തിടപഴകേണ്ടിവന്നത്. തുടര്‍ന്ന് ലൈസന്‍സ് പുതുക്കിയെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പേജിലെ വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിന്റെ പൂര്‍ണരൂപം

വാഹനങ്ങള്‍ ഓടിക്കുക എന്നത് ഒരു കലയാണ്... ചിലര്‍ക്ക് അത് ജോലിയും കൂടിയാണ്...

കേരളത്തിലെ ഏറ്റവും വലിയ ബസ് ഓപ്പറേറ്റര്‍ കെ.എസ്.ആര്‍.ടി സി യാണ്. പൊതുജനങ്ങളുമായി ഇടപെടുന്ന ഈ സ്ഥാപനത്തിന്റെ സാരഥ്യത്തിലേക്ക് വൈവിധ്യമാര്‍ന്ന വ്യക്തിത്വങ്ങള്‍ കടന്നു വന്നിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി യുടെ പൈതൃകം നോക്കിയാല്‍ ആദ്യത്തെ സാരഥി ആയ ഇ. ജി. സാള്‍ട്ടര്‍ ബസ് ഓടിച്ചാണ് തിരുവിതാംകൂറിലെ സര്‍ക്കാര്‍ പൊതു ഗതാഗതത്തിന് തുടക്കം കുറിച്ചതു തന്നെ. പിന്‍ഗാമികളായി നാളിതു വരെ വന്നവരില്‍ നന്നായി കോര്‍പ്പറേഷനെ നയിച്ചവര്‍ ഉണ്ടായിരുന്നെങ്കിലും ബസ് ഓടിക്കാന്‍ അറിയാവുന്നവര്‍ വിരളമായിരുന്നു, ഇല്ല എന്നു തന്നെ പറയാം...

ഞങ്ങള്‍ ഈ വീഡിയോയിലൂടെ ഒരു ഡ്രൈവറെ അവതരിപ്പിക്കുന്നു. ഇദ്ദേഹത്തിന് നിയമം അനുശാസിക്കുന്ന തരത്തില്‍ ഹെവിവാഹനം ഓടിക്കാന്‍ ബാഡ്ജും ലൈസന്‍സും ഉണ്ട്, കൂടെ അധിക യോഗ്യതയായി കഅട ഉം...

ആ ഡ്രൈവറെ അഭിമാന പുരസ്സരം നിങ്ങള്‍ക്ക് മുന്‍പില്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നു...

ടീം കെഎസ്ആര്‍ടിസി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category