1 GBP = 94.70 INR                       

BREAKING NEWS

യുഎഇ കോണ്‍സുലേറ്റിലേക്ക് എത്തിയത് 17,000 കിലോഗ്രാം ഈന്തപ്പഴം; സര്‍ക്കാര്‍ അനുമതി നല്‍കിയത് സാമൂഹികനീതി വകുപ്പിന്റെ കീഴിലുള്ള സ്‌പെഷ്യല്‍, ബഡ്‌സ് സ്‌കൂളുകളില്‍ ഈന്തപ്പഴം വിതരണം ചെയ്യാന്‍; 2017ല്‍ പദ്ധതി ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രിയുടെ ചേംബറില്‍ വെച്ച്; ചടങ്ങില്‍ പങ്കെടുത്തവരില്‍ സ്വപ്ന സുരേഷും; സ്വര്‍ണ്ണക്കടത്തു വിവാദം മുറുകുമ്പോള്‍ കസ്റ്റംസ് വിവരം തേടുന്നത് ഈന്തപ്പഴം എവിടെയൊക്കെ വിതരണം ചെയ്തുവെന്ന്

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസ് അന്വേഷണം വിപുലമാക്കുന്നതിന്റെ ഭാഗമായി യുഎഇ കോണ്‍സുലേറ്റിലേക്ക് കൊണ്ടുവന്ന ഈന്തപ്പഴത്തിന്റെ കണക്കു ചോദിച്ചു കേരളം. യു.എ.ഇ. കോണ്‍സുലേറ്റിലേക്കെത്തിയ 17,000 കിലോഗ്രാം ഈന്തപ്പഴം എവിടെ വിതരണചെയ്തുവെന്ന കാര്യത്തില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങി. സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെ കീഴിലുള്ള സ്‌പെഷ്യല്‍, ബഡ്‌സ് സ്‌കൂളുകളില്‍ ഈന്തപ്പഴം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇങ്ങനെ വിതരണം ചെയ്തതിന്റെ കണക്കാണ് 15-ന് സാമൂഹികക്ഷേമ വകുപ്പിനോട് കസ്റ്റംസ് രേഖാമൂലം ആവശ്യപ്പെട്ടത്. ഈന്തപ്പഴ വിതരണത്തിന്റെ കണക്ക് ലഭ്യമാക്കണമെന്ന് വകുപ്പ് ജില്ലാ ഓഫീസര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കി. കസ്റ്റംസ് ആവശ്യപ്പെട്ട വിവരങ്ങള്‍ 25-നകം കൈമാറുമെന്ന് വകുപ്പ് അറിയിച്ചു.

2017-ലാണ് നാല്‍പ്പതിനായിരത്തോളം പ്രത്യേക സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈന്തപ്പഴം വിതരണംചെയ്യാന്‍ കോണ്‍സുലേറ്റ് തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ചേംബറില്‍വച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സ്വര്‍ണക്കടത്ത് പിടികൂടിയതിനു പിന്നാലെ രാജ്യംവിട്ട കോണ്‍സല്‍ ജനറല്‍ ജമാല്‍ഹുസൈന്‍ അല്‍സാബിയും സംഘാടകയായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അത്രയും ഈന്തപ്പഴം പിന്നീട് എവിടെ വിതരണം ചെയ്തുവെന്ന് ഇതുവരെ കസ്റ്റംസിനു കണ്ടെത്താനായിട്ടില്ല.

കസ്റ്റംസിന്റെ ഭാഗത്തും ഗുരുതരപിഴവുണ്ടായിട്ടുണ്ടെന്നാണ് സൂചന. കോണ്‍സല്‍ ജനറലിന്റെ വ്യക്തിഗത ആവശ്യത്തിന് എന്നപേരില്‍ എത്തിച്ച പാഴ്‌സലുകളാണ് പരിശോധന ഒഴിവാക്കി ഉദ്യോഗസ്ഥര്‍ കടത്തിവിട്ടത്. ഉദ്യോഗസ്ഥര്‍ക്കുവേണ്ടിമാത്രം ഇത്രയും വലിയ അളവില്‍ ഈന്തപ്പഴം എത്തിക്കേണ്ടിയിരുന്നില്ല. സ്വാഭാവികമായ സംശയംപോലും ഉദ്യോഗസ്ഥര്‍ ഉന്നയിച്ചില്ല. പ്രോട്ടോകോള്‍ വിഭാഗത്തിന്റെ അനുമതിയില്ലാതെ പാഴ്‌സലുകള്‍ക്ക് നികുതി ഒഴിവാക്കിക്കൊടുത്തതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം പിടിച്ച ബാഗിലും ഈന്തപ്പഴമുണ്ടായിരുന്നു. കോണ്‍സുലേറ്റിലേക്കുള്ള സാധനങ്ങള്‍ എന്നപേരില്‍ പലതവണയായി വന്ന നയതന്ത്ര ബാഗേജുകളില്‍ 160 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് പ്രതികള്‍ മൊഴിനല്‍കിയിട്ടുള്ളത്. സ്‌കൂളുകളിലേക്കും മറ്റും ഈന്തപ്പഴ വിതരണത്തിന് പദ്ധതി തയ്യാറാക്കി അതിന്റെ മറവിലും സ്വര്‍ണം കടത്തിയിട്ടുണ്ടോയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

നികുതിയിളവിനായി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച യു.എ.ഇ. കോണ്‍സുലേറ്റ് ഈന്തപ്പഴം കൊണ്ടുവരുന്നത് കോണ്‍സുലേറ്റ് ആവശ്യങ്ങള്‍ക്കാണെന്നാണ് അറിയിച്ചത്. ഇപ്രകാരം നികുതിയിളവ് ലഭിച്ച വസ്തുക്കള്‍ പുറത്ത് വിതരണം ചെയ്യുന്നത് ചട്ടവിരുദ്ധമാണ്. പുറത്ത് വിതരണം ചെയ്യണമെങ്കില്‍ നികുതി നല്‍കേണ്ടതുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാന്‍ സാധിക്കില്ല. കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിനാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കാനുള്ള അധികാരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category