1 GBP = 94.70 INR                       

BREAKING NEWS

കൊച്ചിന്‍ ഷിപ്പിയാര്‍ഡോ ശബരിമലയോ ആക്രമണ ലക്ഷ്യമല്ല; കേരളം ഒളിത്താവളത്തിനും ഫണ്ട് കണ്ടെത്താനുമുള്ള സുരക്ഷിത സംസ്ഥാനം മാത്രം; കൊച്ചിയിലെ അറസ്റ്റിനു പുറമേ അല്‍ഖ്വയ്ദക്കാര്‍ കടന്നതു കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കും; കേരളത്തില്‍ പ്രശ്നം വന്നാല്‍ തീവ്രവാദികള്‍ കടല്‍ കടക്കുന്നത് ശ്രീലങ്കയിലേക്ക്; പ്രവര്‍ത്തനം ഏകോപിപ്പിച്ച മലയാളിയെ തിരഞ്ഞ് എന്‍ഐഎ; മുന്‍ സിമി നേതാവ് സി.എ.എം. ബഷീറിനെ കുറിച്ചും അന്വേഷണം; തീവ്രവാദികള്‍ക്ക് ഫണ്ട് നല്‍കിയ സ്ഥാപനങ്ങളും സംഘടനകളും കുരുക്കിലാകും

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: അല്‍ഖ്വയ്ദ അടക്കമുള്ള തീവ്രവാദ സംഘങ്ങള്‍ക്ക് കേരളം ആക്രമണലക്ഷ്യമല്ലെന്ന് സൂചന. ശബരിമലയോ, കൊച്ചിന്‍ ഷിപ്പ്യാര്‍ഡോ വേറെ ഏതെങ്കിലും ആക്രമണലക്ഷ്യങ്ങളോ കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് ഇല്ലെന്നാണ് എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. കേരളം എപ്പോഴും ഒരു സുരക്ഷിതതാവളമായി ഉപയോഗിക്കാനാണ് ഇവര്‍ താത്പര്യപ്പെടുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തന ഫണ്ട് കണ്ടെത്താനും സുരക്ഷിത താവളത്തിനും വിഷമമില്ല. ഇതുകൊണ്ട് തന്നെ രഹസ്യമായി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള ഇടമായാണ് ഇവര്‍ കേരളം ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് പിടിയിലായ മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മുസറഫ് ഹുസൈന്‍ എന്നിവരുടെ പ്രാഥമിക മൊഴികളുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ഈ നിഗമനത്തില്‍ എത്തിയത്.

കൊച്ചിയില്‍ നിന്ന് ഈ മൂവര്‍ സംഘത്തിന്റെ അറസ്റ്റ് വന്നതോടെ ഇവരുമായി ബന്ധമുള്ള അല്‍ഖ്വയ്ദ തീവ്രവാദികള്‍ കൊല്ലത്തെക്കും തിരുവനന്തപുരത്തെക്കുമാണ് നീങ്ങിയത്. ഇതില്‍ ഉള്‍പ്പെട്ട ഒരു മലയാളിയെ അറസ്റ്റ് ചെയ്യാനാണ് നീക്കം നടത്തുന്നത്. ഇവരെ തിരഞ്ഞു പിടിക്കാന്‍ എന്‍ഐഎയ്ക്ക് പുറമേ കേരള പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നിന്നും അടുത്ത് സ്ഥലം വിട്ടവരുടെ വിവരങ്ങളും അതോടൊപ്പം കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായ തീവ്രവാദികളെക്കുറിച്ചുള്ള വിവരങ്ങളും ഇതോടൊപ്പം തന്നെ അന്വേഷണ ഏജന്‍സികള്‍ ശേഖരിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് അപ്രത്യക്ഷനായ ആലുവക്കാരനായ സിമി നേതാവ് സി.എ.എം.ബഷീറിനു നിലവിലെ തീവ്രവാദസംഘങ്ങളുമായുള്ള ബന്ധവും ഇപ്പോള്‍ അന്വേഷണ വിഷയമാണ്. രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതില്‍ ഏറ്റവും കൂടുതല്‍ റോള്‍ ഉണ്ടായിരുന്നത് ബഷീറിനു ആയിരുന്നു. എയ്റോനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ പി.ജി.ഡിപ്ലോമയുള്ള ബഷീര്‍ എവിടെയുണ്ടെന്ന വിവരം അന്വേഷണ ഏജന്‍സികളുടെ കയ്യിലുമില്ല എന്നാണ് അറിവ്. ലഷ്‌ക്കര്‍ ഇ ത്വയിബയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ് ബഷീര്‍ എന്ന വിവരമാണ് അന്വേഷണ ഏജന്‍സികളുടെ കയ്യിലുള്ളത്.

കൊച്ചി-ശ്രീലങ്ക ബന്ധമാണ് തീവ്രവാദികള്‍ക്ക് ഏറ്റവും കൂടുതല്‍ ഉള്ളത്. അല്‍ഖ്വയ്ദ അടക്കമുള്ള തീവ്രവാദ സംഘങ്ങള്‍ക്ക് കേരളത്തില്‍ എന്തെങ്കിലും പ്രശ്നം വന്നാല്‍ പെട്ടെന്ന് ഇവര്‍ കടല്‍ കടക്കുന്നത് ശ്രീലങ്കയിലേക്ക് ആണ്. കേരളത്തില്‍ നിന്നും എത്താന്‍ ഏറ്റവും കൂടുതല്‍ എളുപ്പമുള്ള രാജ്യമാണ് ശ്രീലങ്ക. അതുകൊണ്ട് തന്നെ കൊച്ചി-തിരുവനന്തപുരം ജില്ലകളില്‍ നിന്ന് ശ്രീലങ്കയിലേക്ക് പോയവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. അല്‍ഖ്വയ്ദ തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കി എന്ന് അറസ്റ്റിലായവര്‍ ചൂണ്ടിക്കാട്ടിയ സ്ഥാപനങ്ങളും സംഘടനകളും ഇപ്പോള്‍ എന്‍ഐഎ നിരീക്ഷണത്തിലാണ്. നാല് സംഘടനകളും രണ്ടു സ്ഥാപനങ്ങളുമാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കിയത്. ഇവരുടെ അഞ്ച് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളാണ് അന്വേഷണ സംഘംപരിശോധിക്കുന്നത്. ഏതാണ് സ്ഥാപനങ്ങളും സംഘടനകളും എന്ന് എന്‍ഐഐ വ്യക്തമാക്കിയിട്ടില്ല. മാധ്യമങ്ങള്‍ക്ക് അനുമാനത്തിന് ഇട നല്‍കിയിട്ടുമില്ല. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ സംഘടനകളുടെ പേരുകള്‍ എന്‍ഐഎ തന്നെ പുറത്തുവിടും എന്നാണ് ലഭിക്കുന്ന സൂചന.

കേരളത്തില്‍ ഒരു ആക്രമണലക്ഷ്യങ്ങളും ഉണ്ടായിരിക്കരുത് എന്ന് അറസ്റ്റിലായവര്‍ക്ക് നിര്‍ദ്ദേശം നല്കപ്പെട്ടിരുന്നു. കേരളത്തില്‍ ഏതെങ്കിലും രീതിയില്‍ ആക്രമണം വന്നാല്‍ അന്വേഷണം നടക്കുകയും കേരളം ഒരു സുരക്ഷിതതാവളം അല്ലാതായി മാറുകയും ചെയ്യും. അതിനാലാണ് ഒളിത്താവളമായും ഫണ്ട് കണ്ടെത്തുന്നതിനുള്ള മാര്‍ഗമായും തീവ്രവാദ സംഘടനകള്‍ കേരളത്തെ ഉപയോഗിക്കുന്നത്. അല്‍ഖ്വയ്ദ തീവ്രവാദികളുടെ അറസ്റ്റും ഈ രീതിയിലുള്ള സൂചനകള്‍ തന്നെയാണ് എന്‍ഐഎയ്ക്ക് നല്‍കിയത്. അല്‍ഖായിദയുടെ ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഫണ്ട് സ്വരൂപിക്കലാണ് അറസ്റ്റിലായവരുടെ ദൗത്യമെന്ന് അവര്‍ തന്നെ മൊഴി നല്‍കിയെങ്കിലും ഇത് എന്‍ഐഎ വിശ്വാസത്തില്‍ എടുത്തിട്ടില്ല.

അല്‍ഖായിദയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ബുദ്ധികേന്ദ്രങ്ങളുടെ മറയായി പ്രവര്‍ത്തിച്ചിരുന്നവരാണ് ഇപ്പോള്‍ അറസ്റ്റിലായതെന്നാണു നിഗമനം. ഏലൂര്‍ പാതാളത്തു പിടിയിലായ മുര്‍ഷിദ് ഹസനാണു എറണാകുളത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നതെങ്കിലും എന്‍ഐഎ പിടിച്ചെടുത്ത ഇയാളുടെ ലാപ്ടോപ് ഉപയോഗിച്ചിരുന്നത് മറ്റാരോ ആണ്. ഇയാളുടെ ലാപ്ടോപ്പും സ്മാര്‍ട് ഫോണും വിദൂരത്തുള്ള മറ്റാരോ സിസ്റ്റം ഷെയറിങ് ആപ്ലിക്കേഷന്‍ വഴി നിയന്ത്രണത്തിലാക്കി ഉപയോഗിച്ചിട്ടുണ്ട്. ഇത് ആരെന്നു കണ്ടുപിടിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥര്‍. അതേസമയം കൂടുതല്‍ അറസ്റ്റുകള്‍ നടക്കും എന്ന സൂചനയും എന്‍ഐഎ ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category