1 GBP = 94.70 INR                       

BREAKING NEWS

കാറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ പറന്ന് യുവാവ്; സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്: യുഎഇയില്‍ ഈ മാസം 200 കിലോ മീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ചതിന് പിടിയിലായത് 274 പേര്‍

Britishmalayali
kz´wteJI³

ഖോര്‍ഫക്കാന്‍: മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗത്തില്‍ വാഹനം പറത്തിയ യുവാവിനെ പൊലീസ് പിടികൂടി. കാര്‍ വേഗത്തില്‍ പായിക്കുന്നതിന്റെ വീഡിയോ ഇയാള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ നിരവധിപേരാണ് കണ്ടത്. ഇതിന് പിന്നാലെ ഇയാളുടെ മേല്‍ പൊലീസിന്റെ പിടിവീഴുകയായിരുന്നു.

ഖോര്‍ഫക്കാന്‍ ഹൈവേയിലൂടെയാണ് വാഹനം ചീറിപ്പാഞ്ഞത്. വീഡിയോ പരിശോധിച്ച പൊലീസ് ഓടിച്ചയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ വര്‍ഷം ആദ്യത്തെ 8 മാസം മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗം വാഹനമോടിച്ചതിന് പിടിയിലായ 274ാമത്തെ സംഭവമാണിത്.

രണ്ട് ദിവസം മുന്‍പ് ഷാര്‍ജയില്‍ മണിക്കൂറില്‍ 278 കിലോ മീറ്റര്‍ വേഗത്തില്‍ പാഞ്ഞ കാര്‍ റഡാറില്‍ കുടുങ്ങിയിരുന്നു. കൂടിയ വേഗപരിധി മണിക്കൂറില്‍ 80 കിലോ മീറ്റര്‍ മറികടക്കുന്നവര്‍ക്ക് 3,000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റും ശിക്ഷ നല്‍കുമെന്ന് ഷാര്‍ജ പൊലീസ് ട്രാഫിക് എന്‍ജിനീയറിങ് വിഭാഗം തലവന്‍ മേജര്‍ മിഷാല്‍ ബിന്‍ ഖാദിം പറഞ്ഞു.

കൂടാതെ, വാഹനം 60 ദിവസം കണ്ടുകെട്ടുകയും ചെയ്യും. മണിക്കൂറില്‍ 60 കിലോ മീറ്റര്‍ മറികടക്കുന്നവര്‍ക്ക് 2000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റും വാഹനം 30 ദിവസം കണ്ടുകെട്ടലുമാണ് ശിക്ഷ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category