1 GBP = 96.00 INR                       

BREAKING NEWS

മൂന്‍ സിനിമാ നടി കെ.വി. ശാന്തി അന്തരിച്ചു; അന്ത്യം വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്; സംസ്‌കാരം ഇന്ന് വൈകിട്ട് കോടമ്പാക്കത്ത്

Britishmalayali
kz´wteJI³

ചെന്നൈ: മുന്‍ സിനിമാ നടി കെ.വി. ശാന്തി (81) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തമിഴ്നാട് കോടമ്പാക്കത്തെ വസതിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറ്റുമാനൂര്‍ സ്വദേശിനിയായ ശാന്തി വര്‍ഷങ്ങളായി കോടമ്പാക്കത്താണ് താമസം. സംസ്‌കാരം ഇന്ന് വൈകിട്ട് കോടമ്പാക്കത്ത് നടക്കും. പരേതനായ ശശിധരനാണ് ഭര്‍ത്താവ്. ശ്യം മകന്‍, മരുമകള്‍ ഷീല.

എസ്പി. പിള്ളയാണ് ശാന്തിയെ സിനിമാരംഗത്ത് എത്തിച്ചത്. നര്‍ത്തകി കൂടിയായ ശാന്തി മെരിലാന്റ് സ്റ്റുഡിയോ നിര്‍മ്മിച്ച ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ സജീവമായത്. സത്യന്‍, പ്രേംനസീര്‍, മധു, ഷീല, എസ്പി. പിള്ള എന്നിവരോടൊപ്പം വേഷമിട്ടു. 1953-ല്‍ പുറത്തിറങ്ങിയ പൊന്‍കതിര്‍ ആണ് ആദ്യചിത്രം. അള്‍ത്താര, മായാവി, കറുത്ത കൈ, കാട്ടുമല്ലിക, കാട്ടുമൈന, ദേവി കന്യാകുമാരി, നെല്ല്, ലേഡി ഡോക്ടര്‍, അദ്ധ്യാപിക തുടങ്ങി അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടു. 1975-ല്‍ പുറത്തിറങ്ങിയ അക്കല്‍ദാമ, കാമം ക്രോധം മോഹം എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category