1 GBP = 96.00 INR                       

BREAKING NEWS

അമേരിക്കന്‍ പ്രസിഡന്റിന് മാരക വിഷമയച്ച സംഭവത്തില്‍ ഒരു സ്ത്രീ അറസ്റ്റില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാതെ അന്വേഷണ ഏജന്‍സികള്‍; യുവതിയെ പിടികൂടിയത് ന്യൂയോര്‍ക്ക്- കാനഡ അതിര്‍ത്തി യില്‍ നിന്നെന്നും റിപ്പോര്‍ട്ടുകള്‍

Britishmalayali
kz´wteJI³

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റിന് മാരക വിഷം അടങ്ങിയ കവര്‍ തപാലില്‍ അയച്ച സംഭവത്തില്‍ ഒരു സ്ത്രീയെ ന്യൂയോര്‍ക്ക്- കാനഡ അതിര്‍ത്തിയില്‍ പിടികൂടി. കസ്റ്റംസും അതിര്‍ത്തി രക്ഷാ സേനയും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. മാരക വിഷമായ റിസിന്‍ അയച്ചത് കാനഡയില്‍ നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. അതേ സമയം, അറസ്റ്റിലായ സ്ത്രീയാണോ കവര്‍ അയച്ചത് എന്നുള്‍പ്പെടുള്ള യാതൊരു വിവരങ്ങളും അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.

വൈറ്റ് ഹൗസ് വിലാസത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കഴിഞ്ഞ ആഴ്ച വന്ന കവറില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് മാരക വിഷമായ റിസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാനഡയില്‍നിന്നാണ് കവര്‍ എത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എവിടെ നിന്നു വന്നു ആരാണ് അയച്ചത് എന്നിവ സംബന്ധിച്ച് എഫ്ബിഐയും പോസ്റ്റല്‍ ഇന്‍സ്‌പെക്ഷന്‍ സര്‍വീസും കാനഡയിലെ ഏജന്‍സികളുമായി ചേര്‍ന്നാണ് അന്വേഷിക്കുന്നത്. കവര്‍വന്ന വിലാസത്തില്‍നിന്ന് നേരത്തെ അയച്ച പോസ്റ്റുകള്‍ ഉള്‍പ്പെടെ പരിശോധിക്കും.

2018ല്‍ റൈസിന്‍ വിഷമടങ്ങിയ കവര്‍ പ്രസിഡന്റിനും എഫ്ബിഐ ഡയറക്ടര്‍ക്കും പ്രതിരോധ സെക്രട്ടറിക്കും അയച്ച കേസില്‍ നാവികസേനയില്‍ നിന്നു വിരമിച്ച വില്യം ക്ലൈഡ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. 2014ല്‍ ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് കത്തിലൂടെ രാസ വിഷപ്രയോഗം നടത്താന്‍ ശ്രമിച്ച നടി ഷാനന്‍ റിച്ചാര്‍ഡ്‌സനെ അറസ്റ്റ് ചെയ്ത് 18 വര്‍ഷം ജയില്‍ ശിക്ഷയ്ക്കു വിധിച്ചിരുന്നു. വിവാഹമോചനം നേടിയ ഭര്‍ത്താവിനെ കുടുക്കാന്‍ അദ്ദേഹത്തിന്റെ പേരിലാണ് ഷാനന്‍ അന്നു കത്തയച്ചത്.

ആവണക്കിന്റെ കുരുവിലുള്ള റിസിന്‍ എന്ന മാംസ്യം വേര്‍തിരിച്ചെടുത്താണു മാരകമായ റിസിന്‍ വിഷമുണ്ടാക്കുന്നത്. 1.78 മില്ലിഗ്രാം വിഷം മതി പ്രായപൂര്‍ത്തിയായ ഒരാളെ കൊല്ലാന്‍. ബള്‍ഗേറിയയിലെ വിമത എഴുത്തുകാരനായിരുന്ന ജോര്‍ജി മാര്‍കോവിനെ ലണ്ടനില്‍ വച്ച് ചാരന്മാര്‍ വധിച്ചത് ബോള്‍ പേനയുടെ ബോളിന്റെ വലുപ്പം മാത്രമുള്ള ലോഹഗോളത്തില്‍ റൈസിന്‍ നിറച്ച് കുടയുടെ ആകൃതിയിലുള്ള ആയുധം വഴി കാലില്‍ തറപ്പിച്ചാണ്. നാലു ദിവസത്തിനുശേഷം മാര്‍കോവ് മരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category