1 GBP = 95.80 INR                       

BREAKING NEWS

വീണ്ടും സ്റ്റേ അറ്റ്‌ഹോം റൂള്‍ വരുന്നു; 10 മണിയാകുമ്പോള്‍ പബ്ബുകള്‍ അടക്കം എല്ലാം അടയ്ക്കണം; സ്‌കൂളുകളും അടച്ചേക്കും; കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ബോറിസ് ജോണ്‍സണ്‍; ഫേസ് മാസ്‌ക് അടക്കമുള്ള നിയന്ത്രണങ്ങളുമായി ലണ്ടന്‍ മേയറും

Britishmalayali
kz´wteJI³

കോവിഡ് വ്യാപനം വീണ്ടും ക്രമാതീതമായി ഉയരാന്‍ തുടങ്ങിയതോടെ ലോക്ക്ഡൗണില്‍ നേരത്തേ പ്രഖ്യാപിച്ച പല ഇളവുകളും എടുത്തുകളഞ്ഞേക്കുമെന്ന് സൂചന. ജോലിക്കാരെ വീടുകളില്‍ നിന്നും തൊഴിലിടങ്ങളിലേക്കെത്തിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നിര്‍ത്തുകയാണ്. അതുമാത്രമല്ല, പഴയ സ്റ്റേ അറ്റ് ഹോം നിയമം വീണ്ടും വന്നേക്കും. ബാറുകളും പബ്ബുകളും അടക്കം എല്ലാ സ്ഥാപനങ്ങളും രാത്രി 10 മണിയോടെ അടച്ചുപൂട്ടേണ്ടി വരും.

ആദ്യ ലോക്ക്ഡൗണിന്റെ ആഘാതത്തില്‍ നിന്നും മെല്ലേ കരകയറി വരുന്ന ഹോസ്പിറ്റാലിറ്റി മേഖലക്ക് കനത്ത ആഘാതമായി വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ വരുന്നു. പബ്ബുകള്‍ക്കും മറ്റും ഇനി സിറ്റിംഗ് കപ്പാസിറ്റിയില്‍ അധികം ആളുകളെ പ്രവേശിപ്പിക്കാനോ അവര്‍ക്ക് സേവനം നല്‍കാനോ കഴിയില്ല. സൂപ്പര്‍ സാറ്റര്‍ഡേയിലും അതുപോലെ താപനില ഉയര്‍ന്ന ദിവസങ്ങളിലും ഒക്കെ കണ്ടതുപോലെ ഇനിമുതല്‍ ആളുകള്‍ക്ക് പബ്ബുകളിലും ബാറുകളിലും കൂട്ടംകൂടാനാകില്ല.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഇന്നലെ മുതല്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ മറ്റൊരു കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇംഗ്ലണ്ടും അത് പിന്തുടര്‍ന്നേക്കുമെന്നാണ് സൂചന. അതുപോലെ വിവാഹ സത്ക്കാരങ്ങളില്‍ പങ്കെടുക്കാവുന്ന അഥിതികളുടെ എണ്ണം പരമാവധി 30 എന്നത് വീണ്ടും വെട്ടിച്ചുരുക്കും. ''ഗോ ബാക്ക് ടു വര്‍ക്ക്'' മന്ത്രം ഉപേക്ഷിച്ച് സര്‍ക്കാര്‍ വീണ്ടും ''വര്‍ക്ക് ഫ്രം ഹോം '' മന്ത്രത്തിലേക്ക് തിരിയുകയാണ്. സാമൂഹ്യ വ്യാപനം കുറയ്ക്കുവാന്‍ നിലവില്‍ ഇതല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് ശാസ്ത്രോപദേശകര്‍ പറയുന്നത്.

അതേസമയം, ശാസ്ത്രോപദേശകരുടെയും ഹെല്‍ത്ത് സെക്രട്ടറിയുടെയും ഉപദേശപ്രകാരം ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയില്‍ ഒരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആണ്‌ബോറിസ് ജോണ്‍സണ്‍ ഉദ്ദേശിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍, സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കകളാണ് അദ്ദേഹത്തെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചത്. ചാന്‍സലര്‍ ഋഷി സുനകും ബിസിനസ്സ് സെക്രട്ടറി അലോക് ശര്‍മ്മയും ഇത്തരം കടുത്ത നടപടികള്‍ക്ക് എതിരായിരുന്നു. വൈറസിന്റെ പ്രത്യൂദ്പാദന നിരക്കായ ആര്‍ നിരക്ക് പരമാവധി കുറയ്ക്കുക അതേസമയം സമ്പദ്വ്യവസ്ഥക്ക് കാര്യമായ പരിക്കുകള്‍ പറ്റാതെ നോക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ തീരുമാനം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ഒരു രണ്ടാം ലോക്ക്ഡൗണിലേക്ക് പോകില്ല എന്നുതന്നെയാണ് സൂചനകള്‍ പറയുന്നത്. സ്‌കൂളുകളും ബിസിനസ്സ് സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും. എന്നിരുന്നാലും ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ സമ്പദ്വ്യവസ്ഥയില്‍ വിപരീത ഫലം ഉണ്ടാക്കും എന്നുതന്നെയാണ് നിരീക്ഷകര്‍ കരുതുന്നത്. എന്നാലും മറ്റു വഴികള്‍ ഒന്നുംതന്നെയില്ലെന്നും അവര്‍ സമ്മതിക്കുന്നു. പുതിയ നിയന്ത്രണങ്ങള്‍ വരുന്നതോടെ അവ നടപ്പിലാക്കുവാനുള്ള കര്‍ശന നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും. നിയമലംഘകര്‍ക്കുള്ള പിഴ വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്.

ലണ്ടനിലും രോഗവ്യാപനം കടുത്തതോടെ നഗരപരിധിയിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ വരികയാണ്. ലണ്ടനിലെ എല്ലാ പൊതുയിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കുമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു. നഗരാതിര്‍ത്തിക്കുള്ളിലെ എല്ലാ പബ്ബുകള്‍ക്കും രാത്രി പത്തുമണിക്ക് ശേഷം നിരോധനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ജനങ്ങള്‍ തമ്മില്‍ സമ്പര്‍ക്കത്തില്‍ വരുന്ന കാലയളവ് കുറയ്ക്കാന്‍ സഹായിക്കും. ആഗസ്റ്റ് മാസത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആഘോഷങ്ങള്‍ക്കിറങ്ങിയ യുവാക്കളാണ് ഇപ്പോള്‍ ഈ വ്യാപനം കടുക്കാന്‍ ഇടയായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

റൂള്‍ ഓഫ് സിക്സ് കൊറോണാ വ്യാപനത്തെ ചെറുക്കുന്നതില്‍ കാര്യക്ഷമമല്ലാത്തതിനാല്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ശവസംസ്‌കാര ചടങ്ങ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തില്‍ ഇനിയും കുറവ് വരുത്തിയേക്കും. അതുപോലെ ലണ്ടന്‍ നിവാസികള്‍ സാധ്യമായത്ര പൊതുഗതാഗത സംവിധാനം ഒഴിവാക്കണമെന്നും, സാധ്യമായവര്‍ വീടുകളില്‍ ഇരുന്ന് ജോലി   ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കാര്യങ്ങള്‍ ഇതേഗതിയില്‍ മുന്നോട്ട് പോയാല്‍ ഒക്ടോബര്‍ മാസത്തോടെ പ്രതിദിനം 50,000 രോഗികള്‍ ബ്രിട്ടനില്‍ ഉണ്ടാകുമെന്നും നവംബര്‍ മാസത്തോടെ പ്രതിദിനം 200 പേരെങ്കിലും കോവിഡ് മൂലം മരണമടയുന്ന സാഹചര്യമുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുമായി മുഖ്യ ശാസ്ത്രോപദേഷ്ടാവ് സര്‍ പാട്രിക് വാലസ് രംഗത്തെത്തി. ലണ്ടനില്‍ വ്യാപനം ക്രമാതീതമായി വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വാരം ആദ്യം 1 ലക്ഷം പേരില്‍ 18.8 രോഗബാധിതര്‍ എന്ന നിലയില്‍ നിന്നും ഇന്നലെ 1 ലക്ഷം പേരില്‍ 25 രോഗബാധിതര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. അതായത് ഒരാഴ്ച്ച കൊണ്ട് രോഗവ്യാപന നിരക്കില്‍ ഉണ്ടായ വര്‍ദ്ധന 33 ശതമാനമാണ്.

തെക്കന്‍ ലണ്ടനില്‍ ഇക്കുറി വ്യാപനത്തിന് അത്ര ശക്തി കൈവന്നിട്ടില്ല. സട്ടണ്‍, ബ്രോമ്ലി, ബെക്സ്ലി എന്നീ മൂന്ന് ബറോകളിലും ലണ്ടന്‍ നഗരത്തിന്റെ മൊത്തം ശരാശരിയേക്കാള്‍ താഴെയാണ് രോഗവ്യാപന നിരക്ക്. അതേസമയം ഭരണകൂടം അതിവേഗം പ്രവര്‍ത്തിച്ചില്ലെങ്കില്‍ രോഗവ്യാപന നിരക്ക് കഴിഞ്ഞ മാര്‍ച്ചിലേതിന് തുല്യമാകുമെന്ന് ഇംപീരിയല്‍ കോളേജ് ലണ്ടനിലെ പ്രൊഫസര്‍ നീല്‍ ഫെര്‍ഗുസണ്‍ മുന്നറിയിപ്പ് നല്‍കി. ഇദ്ദേഹത്തിന്റെ മോഡലിംഗാണ് നേരത്തേ ദേശീയ ലോക്ക്ഡൗണിലേക്ക് നയിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category