1 GBP = 96.00 INR                       

BREAKING NEWS

ഇന്നലെ 4368 രോഗികള്‍ വന്നതോടെ ബ്രിട്ടന്‍ കോവിഡ് ബാധയില്‍ ലെവല്‍ നാലിലേക്ക്; മരണസംഖ്യയും കുതിച്ചുയരുന്നു; അടുത്ത മാസം ഒരു ദിവസം 50,000 പുതിയ രോഗികള്‍ ഉണ്ടായേക്കും; എന്ത് സംഭവിച്ചാലും മറ്റൊരു ലോക്ക്ഡൗണ്‍ പാടില്ലെന്ന് പ്രമുഖര്‍

Britishmalayali
kz´wteJI³

വെറും രണ്ടാഴ്ച്ചക്കാലം കൊണ്ട് ബ്രിട്ടനിലെ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായതോടെ രാജ്യം പഴയ കരിദിനങ്ങളിലേക്ക് പോവുകയാണെന്ന ആശങ്കയുയരുന്നു. ഇന്നലെ 4,368 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിന്റെ പ്രതിവാര ശരാശരിയും ക്രമാതീതമായി ഉയരുകയാണ്. ഇതോടെ കൊറോണ വ്യാപനത്തില്‍ ബ്രിട്ടന്‍ ലെവല്‍ നാലിലേക്ക് ഉയര്‍ന്നു. ഇന്നലെ 11 മരണങ്ങളാണ് രേഖപ്പെടുത്തിയത്.

അതുപോലെ മരണസംഖ്യയിലും കാര്യാമയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച്ചത്തെ ശരാശരി പ്രതിദിന മരണ സംഖ്യ 12 ആയിരുന്നെങ്കില്‍ ഇന്നലെ അത് 22 ആയി ഉയര്‍ന്നിട്ടുണ്ട്. കൊറോണയുടെ ആദ്യ വരവിന്റെ മൂര്‍ദ്ധന്യഘട്ടത്തില്‍ പ്രതിദിന മരണസംഖ്യ 1000 ത്തില്‍ അധികമായിരുന്നു എന്നതോര്‍ക്കണം. അതുപോലെത്തന്നെയാണ് രോഗബാധയാല്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നവരുടെ എണ്ണവും. രണ്ടാഴ്ച്ചകൊണ്ട് മൂന്നിരട്ടിയായി, പ്രതിദിനം 65 പേര്‍ എന്നതില്‍ നിന്നും 187 എന്ന നിലയിലേക്കെത്തിയിട്ടുണ്ട്.

ഈ ആശങ്കകള്‍ക്കിടയിലാണ്, രോഗവ്യാപനം ഫലപ്രദമായി തടയാന്‍ ആയില്ലെങ്കില്‍ ഒക്ടോബര്‍ മാസത്തോടെ ബ്രിട്ടനില്‍ പ്രതിദിനം 50,000 പേര്‍ക്ക് വീതം രോഗബാധയുണ്ടാകുമെന്ന് സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് സര്‍ പാട്രിക് വാലന്‍സ് പറഞ്ഞത്. രോഗവ്യാപനം നിയന്ത്രിക്കുവാന്‍ കൂടുതല്‍ കര്‍ശന നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍, വൈദ്യശാസ്ത്രത്തിന് ഈ കുഞ്ഞന്‍ വൈറസിനെ കുറിച്ച് കൂടുതല്‍ അറിവുകള്‍ ലഭിച്ചിട്ടുള്ളതിനാല്‍, കൊറോണയുടെ രണ്ടാം വരവ് ആദ്യവരവിനോളം മാരകമാവില്ലെന്നാണ് ശാസ്ത്ര ലോകം വിലയിരുത്തുന്നത്.

പുതിയ സംഭവവികാസങ്ങള്‍ക്കിടയില്‍ ബോറിസ് ജോണ്‍സണ്‍ ഒരു അടിയന്തര കോബ്രാ മീറ്റിംഗ് വിളിച്ചുകൂട്ടുന്നുണ്ട്. പുതിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരിക്കും ഉദ്ദേശം. കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വന്നേക്കുമെങ്കിലും ഒരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക് പോകില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. അതേസമയം, ലണ്ടന്‍ നഗരത്തിലെ ബാറുകളിലും പബ്ബുകളിലും മറ്റും രാത്രി 10 മണിക്ക് ശേഷം നിരോധനാജ്ഞ നടപ്പിലാക്കണം എന്ന ആവശ്യവുമായി ലണ്ടന്‍ മേയര്‍ രംഗത്തെത്തി. ഇത് ജനങ്ങള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന കാലയളവ് കാര്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്നും അതുവഴി വൈറസ് വ്യാപനത്തിന്റെ വേഗത കുറയ്ക്കാന്‍ ആകുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

നിലവില്‍ ഓരോ ആഴ്ച്ചയിലും രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന അവസ്ഥാവിശേഷമാണ് സംജാതമായിട്ടുള്ളത് എന്നു പറഞ്ഞ മുഖ്യ ശാസ്ത്രോപദേഷ്ടാവ് സര്‍ പാട്രിക് വാലന്‍സ്, ഇതേ നിലതുടര്‍ന്നാല്‍ ഒക്ടോബര്‍ മാസത്തോടെ പ്രതിദിനം 50,000 ബ്രിട്ടീഷുകാരെങ്കിലും കോവിഡ ബാധിതരാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. നിലവില്‍, രോഗ ബാധിതരുടെ എണ്ണം പരിമിതമായതിനാല്‍, ഇപ്പോഴേ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാനാകും എന്നാണ് അദ്ദേഹം പറയുന്നത്.

പൊതുവേയുള്ള വിശ്വാസത്തിന് എതിരായി, രണ്ടാം വരവില്‍ വൈറസിന്റെ പ്രഹരശേഷി കുറഞ്ഞു എന്ന വാദത്തെ പ്രൊഫസര്‍ വിറ്റിയും സര്‍ പാട്രിക്കും തള്ളിക്കളഞ്ഞു. ഇപ്പോഴും അതേ സംഹാര ശക്തി തന്നെയാണ് അതിനുള്ളതെന്ന് ഇരുവരും പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category