1 GBP = 96.00 INR                       

BREAKING NEWS

ഇടിച്ചു തെറിപ്പിച്ചത് അമ്മായിയപ്പനെ ആണെന്ന് പോലും തിരിച്ചറിയാതെ പാഞ്ഞു; മറച്ചുവയ്ക്കാന്‍ നുണകഥകള്‍ രചിച്ചു; സീബ്രാ ലൈനില്‍ വൃദ്ധനെ വീഴ്ത്തിയ ലെസ്റ്ററിലെ യുവതിക്ക് ഇനി ജയില്‍

Britishmalayali
kz´wteJI³

രു കള്ളം പറഞ്ഞാല്‍ അത് ശരിയാണെന്ന് സമര്‍ത്ഥിക്കാന്‍ പിന്നീട് ഒരായിരം കള്ളങ്ങള്‍ പറയേണ്ടിവരും. എന്നാല്‍ ആ ആയിരം കള്ളങ്ങളും നമ്മുടെ രക്ഷക്കെത്തുകയില്ല എന്നതാണ് പ്രകൃതിയുടെ നിയമം അല്ലെങ്കില്‍ ദൈവനീതി എന്നൊക്കെ പറയുന്നത്. ഇത് വീണ്ടും തെളിയിക്കുകയാണ് 2018ഫെബ്രുവരിയില്‍ നടന്ന ഒരു സംഭവം. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അലസമായി വാഹനമോടിച്ചപ്പോള്‍ സീബ്രാ ലൈനില്‍ വച്ച് വഴിപോക്കനായ ഒരു വൃദ്ധനെ ഇടിച്ചു തെറിപ്പിച്ചതാണ് സംഭവം. ഇതിന്റെ വിചാരണ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.

ഫാര്‍മസി അസിസ്റ്റന്റായ ഫത്തേഹ ബീഗം അബേഡിന്‍ ആണ് ഇതിലെ വില്ലത്തിയായ കഥാ നായിക. ലെസ്റ്ററ്റിലെ ഹൈഫീല്‍ഡ്സ് ഏരിയയില്‍ ഒരു സീബ്രാ ക്രോസിംഗില്‍ വച്ചാണ് ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനമോടിച്ചിരുന്ന അബേഡിന്‍ വഴിയരുകില്‍ ഉണ്ടായിരുന്ന ഒരു 61 കാരനെ ഇടിച്ചു തെറിപ്പിച്ചത്. എന്നാല്‍ വാഹനം നിര്‍ത്തി അയാളെ സഹായിക്കാന്‍ നില്‍ക്കാതെ അവര്‍ പാഞ്ഞുപോവുകയായിരുന്നു. ഈ ദൃശ്യം സി സി ടി വി കാമറയില്‍ പതിഞ്ഞതോടെ ഇതിലെ പ്രതിയെ കുറിച്ച് അറിയാവുന്നവര്‍ വിവരം നല്‍കണം എന്ന അഭ്യര്‍ത്ഥനയോടെ പോലീസ് ഇത് പരസ്യപ്പെടുത്തുകയായിരുന്നു.

താന്‍ ഇടിച്ചിട്ടത് സ്വന്തം ഭര്‍തൃപിതാവിനെയാണെന്നറിഞ്ഞ അബേഡിന്‍ കുറ്റം ഒളിപ്പിക്കാനുള്ള ശ്രമമാണ് പിന്നീട് നടത്തിയത്. നുണക്കഥകളുടെ ഒരു പരമ്പര തന്നെ അവര്‍ സൃഷ്ടിച്ചു. പോലീസ് ഓരോ പുതിയ തെളിവുകളും ശേഖരിക്കുമ്പോള്‍ അതിനെയെല്ലാം മറികടക്കാനുള്ള നുണകളായിരുന്നു അവര്‍ രചിച്ചിരുന്നത്. ആദ്യം അവര്‍ പറഞ്ഞത് അന്നത്തെ ദിവസം നടന്നു എന്നുപറയപ്പെടുന്ന അപകടത്തെ കുറിച്ച് അവര്‍ക്ക് ഒരു ധാരണയുമില്ലെന്നായിരുന്നു.

ആ കള്ളം പൊളിയുമെന്നായപ്പോള്‍, താന്‍ ഒരുപക്ഷെ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം എന്നാല്‍ ഒരു ആസ്ത്മാ അറ്റാക്ക് വന്നതിനാല്‍ ബോധം പകുതി നശിച്ചിരുന്നതിനാല്‍ ആ അപകടത്തെ കുറിച്ച് ഓര്‍മ്മയില്ല എന്നായി വാദം. സി സി ടി വിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ കാര്‍ ഇടിച്ച ഉടനെ അവരുടെ ഭര്‍തൃപിതാവ് ബോണറ്റിനു മുകളിലേക്ക് വീഴുന്നതും പിന്നീട് വിന്‍ഡ് സ്‌ക്രീനിലേക്ക് പതിക്കുന്നതും വ്യക്തമായി കാണാം. ഈ വീഴ്ച്ചയുടെ ആഘാതത്തില്‍ വൈപ്പര്‍ വളയുകയും വിന്‍ഡ് സ്‌ക്രീന്‍ ഭാഗികമായി തകരുകയും ചെയ്തിരുന്നു.

എന്നാല്‍, ചില കള്ളന്മാര്‍ തന്നെ ആക്രമിച്ചെന്നും വിന്‍ഡ് സ്‌ക്രീന്‍ തകര്‍ത്ത് അകത്തുകയറി തന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നുമായിരുന്നു അവര്‍ അതിനെ കുറിച്ച് പ്രതികരിച്ചത്. അപകട സമയത്ത് ഫോണ്‍ ഉപയോഗിച്ചത് മറച്ചുവയ്ക്കാന്‍, ഫോണില്‍ പലപ്പോഴും മേസേജുകള്‍ പോകുന്നത് വളരെ വൈകിയാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍, പരിശോധനയില്‍ ഫോണിന് ഒരു കുഴപ്പവുമില്ലെന്ന് തെളിഞ്ഞു. മാത്രമല്ല, ഏതാണ്ട് അപകടം നടന്ന സമയത്ത് അവര്‍ അയച്ച് 32 മെസേജുകള്‍ അതില്‍ നിന്നും നീക്കം ചെയ്തതായും കണ്ടെത്തി.

ഇതെല്ലാം പൊളിഞ്ഞപ്പോള്‍ നിവര്‍ത്തിയില്ലാതെ അബേഡിന് കുറ്റം സമ്മതിക്കേണ്ടതായി വന്നു. ഇതോടെ അലസമായി ഡ്രൈവിംഗ് ചെയ്തു എന്നതിനോടൊപ്പം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു എന്ന കുറ്റവും അവരുടെ മുകളില്‍ ചാര്‍ത്തി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് അവര്‍ അവസാന വട്ട വിചാരണക്കായി കോടതിയിലെത്തിയത്. അവരുടെ ഭര്‍തൃപിതാവും കൂടെയുണ്ടായിരുന്നു.

വിചാരണക്കിടയില്‍, പോലീസ് കണ്ടെത്തിയ കാര്യങ്ങള്‍ പടിപടിയായി ജഡ്ജി നിരത്തി. 2018 ഫെബ്രുവരി 5 ന് ഒരു ടേക്ക് എവേ സ്വീകരിക്കാനായാണ് അബേഡിന്‍ തന്റെ കാറുമായി പുറത്തുപോയത്. അതേസമയം തന്നെ അവരുടെ വീട്ടില്‍ തന്നെ താമസിച്ചിരുന്ന ഭര്‍തൃപിതാവും ഒരു ബന്ധുവിനെ സന്ദര്‍ശിക്കുവാനായി പുറത്തേക്കിറങ്ങി. ടേക്ക് എവേ വാങ്ങി തിരികെ വരുമ്പോള്‍, ഡ്രൈവിംഗിനിടയില്‍ മെസേജുകള്‍ അയച്ചുകൊണ്ടിരുന്നതിനാല്‍ അവര്‍ തന്റെ ഭര്‍തൃപിതാവ് റോഡ് ക്രോസ്സ് ചെയ്യുന്നത് കണ്ടില്ല.

തുടര്‍ന്നുണ്ടായ അപകടത്തില്‍ ഭര്‍തൃപിതാവിന് നടുവിന് ഉള്‍പ്പടെ പലയിടങ്ങളിലും ഒടിവുകളുണ്ടായി. ഈ അപകടവുമായി ബന്ധപ്പെട്ട് മറ്റൊരാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സി സി ടി വി കാമറയില്‍ പതിഞ്ഞ ദൃശ്യത്തിലെ കാറിനോട് സാമ്യമുള്ള കാറായതിനാലാണ് ആവ്യക്തി അറസ്റ്റിലായത്. എന്നാല്‍ തുടരന്വേഷണത്തില്‍ അയാള്‍ നിരപരാധിയാണെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് വിട്ടയച്ചു. എന്നിരുന്നാലും ഒരു ദിവസം അയാള്‍ക്ക് പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടതായി വന്നു.

അപകടം ഉണ്ടാക്കുക മാത്രമല്ല, കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും, ഒരു നിരപരാധി സംശയവിധേയമായി പോലീസ് കസ്റ്റഡിയില്‍ ആകുകയും ചെയ്തത് ഗുരുതരമായ തെറ്റായാണ് കോടതി പരിഗണിച്ചത്. കോടതിയില്‍ ഹാജരായിരുന്ന ഭര്‍തൃപിതാവ് അബേഡിനോഡ് ക്ഷമിക്കാന്‍ തയ്യാറായെങ്കിലും കോടതിക്ക് നിയമം നോക്കേണ്ടതുണ്ട് എന്നാണ് ജഡ്ജി പറഞ്ഞത്. തുടര്‍ന്ന് അലസമായി വാഹനമോടിച്ചതിന് ആറു മാസത്തെ തടവും, കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് 12 മാസത്തെ തടവും വിധിച്ചു. ഒന്നുകഴിഞ്ഞാല്‍ ഒന്നായാണ് ഈ ശിക്ഷ അനുഭവിക്കേണ്ടത്. അതായത് മൊത്തം 18 മാസം അബേഡിന് ജയിലിനുള്ളില്‍ കഴിയേണ്ടതായി വരും. രണ്ടുവര്‍ഷം ഒമ്പത് മാസം വരെ വാഹനമോടിക്കുന്നതില്‍ വിലക്കും കല്‍പിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category