1 GBP = 95.50 INR                       

BREAKING NEWS

15 ഫസ്റ്റ്ക്ലാസ്സ് മത്സരങ്ങളില്‍ നിന്നായി 907 റണ്‍സ്; 12 ട്വന്റി ട്വന്റി മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും അഞ്ചു അര്‍ദ്ധ സെഞ്ചുറികളും; 2019-ലെ വിജയ് ഹസാരേ ട്രോഫി മത്സരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമ; ദുബായ് ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ വിജയത്തിനു പിന്നിലെ മലയാളിത്തിളക്കം ദേവ്ദത്ത് പടിക്കല്‍

Britishmalayali
kz´wteJI³

ലപ്പുറം സ്വദേശികളായ ബബുനുവും അമ്പിളിയും ഹൈദരാബാദില്‍ നിന്നും ബാംഗ്ലൂരിലേക്ക് താമസം മാറ്റിയതു തന്നെ മകന്‍ ദേവ്ദത്തിന് ക്രിക്കറ്റില്‍ കൂടുതല്‍ മെച്ചപ്പെട്ട പരിശീലനം ലഭ്യമാക്കുന്നതിനു വേണ്ടിയായിരുന്നു. 2011-ല്‍ കര്‍ണ്ണാടക ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ക്രിക്കറ്റില്‍ പരിശീലനത്തിനു ചേര്‍ന്ന ദേവ്ദത്ത് 2014 - കര്‍ണ്ണാടക അണ്ടര്‍ 16 ടീമില്‍ അംഗമായി. അതേവര്‍ഷം തന്നെ കര്‍ണ്ണാടക അണ്ടര്‍ 19 ടീമിലും അംഗമായി. 2017- ല്‍ കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ ബെല്ലാരി ടസ്‌കേഴ്സില്‍ അംഗമായതോടെയാണ് ദേവ്ദത്ത് ദേശീയ ക്രിക്കറ്റ് രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.

2018 നവംബര്‍ 28ന് രഞ്ജി ട്രോഫിയില്‍ കര്‍ണ്ണാടകത്തിനു വേണ്ടി കളിച്ചുകൊണ്ടായിരുന്നു ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റില്‍ ഈ പത്തൊമ്പതുകാരന്റെ അരങ്ങേറ്റം. 2019 സെപ്റ്റംബര്‍ 26 ന് കര്‍ണ്ണാടകയെ പ്രതിനിധീകരിച്ചുകൊണ്ട് വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചുകൊണ്ട് ലിസ്റ്റ് എ മത്സരങ്ങളുടെയും ഭാഗഭാക്കായി ദേവ്ദത്ത്. ഇതിനിടയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനു വേണ്ടി കളിക്കുവാന്‍ കരാര്‍ ഒപ്പിടുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത സ്‌കോറിന് ഉടമയാണ് ഈ ഇടങ്കൈയ്യന്‍ ബാറ്റ്സ്മാന്‍. 11 ഇന്നിംഗ്സുകളില്‍ നിന്നായി 609 റണ്‍സ് സ്‌കോര്‍ ചെയ്താണ് ഈ നേട്ടം കൈവരിച്ചത്. ഇതിനെ തുടര്‍ന്ന് ഡി ബി ഡിയോഡര്‍ ട്രോഫിയില്‍ ഇന്ത്യാ എ ടീമിനെ പ്രതിനിധീകരിക്കാനുള്ള അവസരവും ദേവ്ദത്തിന് ലഭിച്ചു. നല്ലൊരു ഓഫ്സ്പിന്നര്‍ കൂടിയായ ദേവ്ദത്ത് ബൗളിംഗ് രംഗത്തും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ പുതിയ മലയാളി താരമായിരുന്നു ഇന്നലെ ദുബായില്‍ നടന്ന ഐ പി എല്‍ ഉദ്ഘാടന മത്സരത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം. ഐ പി എല്ലിലെ തന്റെ കന്നി മത്സരത്തില്‍ 42 ബോളുകളില്‍ നിന്നായി എട്ടു ബൗണ്ടറികള്‍ ഉള്‍പ്പടെ 56 റണ്ണുകളാണ് ദേവ്ദത്ത് വാരിക്കൂട്ടിയത്. റോയല്‍ ചലഞ്ചേഴ്സിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 എന്ന സ്‌കോറിലെത്താന്‍ ഇത് സഹായിച്ചു. ഇത് പിന്തുടര്‍ന്ന് ഹൈദരാബാദ് സണ്‍റൈസേഴ്സ് 19.4 ഓവറില്‍ 153 റണ്‍സിന് ഓളൗട്ട് ആവുകയായിരുന്നു. ആദ്യമത്സരത്തില്‍ അങ്ങനെ 10 റണ്ണിന് റോയല്‍ ചലഞ്ചേഴ്സ് വിജയിച്ചു.

താരതമ്യേന ചെറിയ സ്‌കോറിനെ പിന്തുടര്‍ന്നെത്തിയ സണ്‍റസേഴ്സ് ആരംഭത്തില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവച്ചത്. 43 ബോളില്‍ നിന്നും 61 റണ്‍സെടുത്ത ജോണി ബാരിസ്റ്റോ സണ്‍റൈസേഴ്സിനെ വിജയത്തിലെത്തിക്കും എന്നുവരെ എല്ലാവരും ചിന്തിച്ചിരുന്നു. എന്നാല്‍ യുവേന്ദ്ര ചഹാലിന്റെ അടുത്തടുത്ത ബോളുകളില്‍ ബാരിസ്റ്റോയും വിജയ് ശങ്കറും ഔട്ട് ആയതോടെ സണ്‍റസിന്റെ ബാറ്റിംഗ് നിര ആകെ തകരുകയാണുണ്ടായത്.

കന്നിയങ്കത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച ദേവ്ദത്തിന് പിന്തുണയുമായി മറുവശത്തുണ്ടായിരുന്നത് ആസ്ട്രേലിയന്‍ ലിമിറ്റഡ് ഓവര്‍ ടീം ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ആയിരുന്നു. 27 ബോളുകളില്‍ നിന്ന് 29 റണ്‍സ് നേടിയ ആരോണ്‍ ദേവ്ദത്തിന് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ നല്‍കി. ഇരുവരും ഒരുമിച്ച് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 80 റണ്‍സ് നേടി. ടി, നടരാജന്റെ ഒരു ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ അടിച്ച് ഹൈദരാബാദിനെ ഞെട്ടിച്ച ദേവ്ദത്ത്, ഡീപ് സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡര്‍ക്ക് മീതെ പന്തുയര്‍ത്തിക്കൊണ്ടാണ് അര്‍ദ്ധ സെഞ്ചുറി തികച്ചത്.

അടുത്തടുത്ത രണ്ടു പന്തുകളിലായി ദേവ്ദത്തും ഫിഞ്ചും ഔട്ട് ആയതോടെ റോയല്‍ ചലഞ്ചേഴ്സിന്റെ റണ്‍ റേറ്റില്‍ വലിയ കുറവുണ്ടായി. അടുത്ത അഞ്ച് ഓവറുകളില്‍ നിന്നായി 30 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 13 പന്തുകളില്‍ നിന്നും 14 റണ്‍സ് എടുത്ത് പുറത്തായി. അവസാന സമയത്തെത്തിയ ഡീ വില്ലീസാന് പിന്നെ റോയല്‍ ചലഞ്ചേഴ്സിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. വില്ലീസ് തന്റെ 200 മത്തെ സിക്സറും ഇന്നലെ നേടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category