1 GBP = 96.00 INR                       

BREAKING NEWS

ടൂട്ടിംഗിലെ ചെറുപ്പക്കാരുടെ 'ചിക്കന്‍ ചതിച്ചച്ചായ' നാട്ടുകാരിലേക്ക് എത്തിയപ്പോള്‍ ഡൈനേഷ്യസിനും കൂട്ടര്‍ക്കും കള്ളച്ചിരി; ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്കായി ഹാസ്യ പരമ്പര ഒരുങ്ങുന്നു

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെ മലയാളികള്‍ യുട്യൂബ് നിര്‍മ്മാണവുമായി തകര്‍പ്പന്‍ പ്രകടനത്തിലാണ് കോവിഡാനന്തര കാലത്തില്‍. പാചകവും ട്രാവല്‍ വ്‌ലോഗും ആരോഗ്യ രംഗവും സൗന്ദര്യ മേഖലയിലും ഒക്കെ കൈവച്ചു പോയവര്‍ക്കിടയില്‍ വ്യത്യസ്തത അവതരിപ്പിക്കുന്നവര്‍ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്. ആദ്യ കാലങ്ങളില്‍ എത്തി ലക്ഷക്കണക്കിന് പ്രേക്ഷകരെ സ്വന്തമാക്കിയവര്‍ക്കു യുട്യൂബ് വരുമാനം നല്‍കുന്നുണ്ടെങ്കിലും അടുത്ത കാലത്തായി രംഗത്തെത്തിയവര്‍ക്കു കോപ്പി റൈറ്റ് നിയമങ്ങള്‍ കര്‍ക്കശമാക്കിയതോടെ വരുമാനത്തേക്കാള്‍ ഉപരി തങ്ങള്‍ സജീവമായി ജീവിച്ചിരിക്കുന്നുവെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ ഉള്ള മാര്‍ഗം ആയി മാറിയിരിക്കുകയാണ് യുട്യൂബ്. എന്നാല്‍ ഇതിനിടയില്‍ വര്‍ഷങ്ങളായി ഈ രംഗത്തുള്ളവര്‍ ബ്രിട്ടീഷ് മലയാളി വായനക്കാരെ ഉദ്ദേശിച്ചു ഒരു ഹാസ്യ പരമ്പരയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. 

നനഞ്ഞ ഫ്രെയിംസ് എന്ന ബാനറില്‍, ബ്രിട്ടീഷ് മലയാളി ഓണ്‍ലൈന്‍ മാധ്യമ പിന്തുണ നല്‍കുന്ന എപ്പിസോഡുകള്‍ യുകെ മലയാളികളുടെ ജീവിതവുമായി കോര്‍ത്തിണക്കിയാണ് ഒരുങ്ങുന്നതെന്നു പ്രധാന അണിയറ ശില്‍പിയായ ഡൈനേഷ്യസ് ജസ്റ്റസ് പറയുന്നു. ലണ്ടനടുത്ത ടൂട്ടിങ്ങില്‍ നിന്നുമാണ് ഈ പരമ്പര പ്രധാനമായും കാഴ്ചക്കാരെ തേടി എത്തുന്നത്. ''ചിക്കന്‍ ചതിച്ചച്ചായ'' എന്ന എപ്പിസോഡുമായി എത്തുന്ന ഈ ഹാസ്യ സംഘം സ്വത സിദ്ധമായ അഭിനയുമായാണ് കാണികളെ കുടുകുടെ ചിരിപ്പിക്കുന്നത്. യുകെ മലയാളികള്‍ക്കിടയില്‍ ഇത്ര സുന്ദരമായി നര്‍മ്മം പറയുന്നത് ഇതാദ്യമായാണ് എന്നും വിശേഷിപ്പിക്കാം. വര്ഷങ്ങള്ക്കു മുന്‍പ് ബ്രിട്ടീഷ് മലയാളിയുടെ ടെലിഫിലും രംഗത്ത് എത്തിയ ലണ്ടനിലെ ഷാഫി ഷംസുദീനും ഈ പാരമ്പരയുമായി സഹകരിക്കുന്നു എന്നത് കൂടുതല്‍ മികവുറ്റ അണിയറക്കാര്‍ ഒന്നിക്കുന്നു എന്നത് കൂടിയാണ് വ്യക്തമാക്കുന്നത്. 

ഒറ്റ ദിനം കൊണ്ട് തന്നെ ആയിരത്തിലേറെ കാഴ്ച്ചക്കാര്‍ സ്വന്തമാക്കിയ നാലാം എപ്പിസോഡ് കാണികളും ഏറ്റെടുത്തെന്നാണ് സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന  പ്രതികരണം വ്യക്തമാക്കുന്നത്. ഓരോ എപ്പിസോഡിലും ചിരിയും ചിന്തയും ഒക്കെ ഉണര്‍ത്തിയാണ് ഈ യുട്യൂബ് പരമ്പര അരങ്ങേറുക. മലയാളം വിനോദ ചാനല്‍ രംഗത്ത് ഏറെ ജനശ്രദ്ധ നേടിയെടുത്ത പല ഹാസ്യ പരമ്പരകളും ചിരിയും ചിന്തയും ഒന്നിച്ചു ചേര്‍ത്താണ് കാണികളെ തേടിയെത്തുന്നത് എന്നതു ഡെന്‍ഷ്യസിനെയും ഷാഫിയെയും ഒക്കെ സ്വാധീനിച്ച ഘടകങ്ങളാണ്. കൂടുതലാളുകള്‍ ഓണ്‍ലൈന്‍ ആയിത്തുടങ്ങിയതോടെ തങ്ങളുടെ പരമ്പരയും ശ്രദ്ധിക്കപ്പെടും എന്ന വിശ്വാസമാണ് സാങ്കേതിക പ്രവര്‍ത്തകര്‍ പങ്കിടുന്നത്.

എല്ലാവരും യുട്യൂബ് നിര്‍മാണം ആരംഭിച്ചപ്പോള്‍ ആ വിഷയം തന്നെ തപ്പിയെടുത്തു യുടൂബിലൂടെ പ്രദര്‍ശിപ്പിക്കുന്നു എന്ന വ്യത്യസ്തയാണ് ഇവര്‍ പരീക്ഷിക്കുന്നത്. ഒട്ടും മടുപ്പു തോന്നിക്കാത്ത വിധത്തില്‍ ഓരോ എപ്പിസോഡും തയ്യാറാക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. സ്‌ക്രിപ്റ്റിന്റെ കരുത്തു തന്നെയാണ് ഈ വെബ് സീരീസിനെ ഗൗരവമുള്ളതാക്കി മാറ്റുന്നത്. യുട്യൂബ് ചാനല്‍ തുടങ്ങാന്‍ വേണ്ടി ഏവരും പരീക്ഷിക്കുന്ന കുക്കറി ഷോകളെ നന്നായി എടുത്തിട്ടു പെരുമാറിയത് ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. എരിപൊരി ചിക്കന്‍ തയ്യാറാക്കാന്‍ ഉള്ള അച്ചായന്റെ ശ്രമം പൊളിച്ചടുക്കുകയാണ് സംഘം.

സിനിമയെന്ന സ്വപ്നം താലോലിക്കുന്നതിനാല്‍ വെബ് സീരിസ് മടുപ്പില്ലാതെ കൊണ്ടുപോകാം എന്നാണ് ചെറുപ്പക്കാരുടെ ഈ സംഘം കരുതുന്നത്. ഷാജന്‍ പള്ളിക്കര / സ്‌ക്രിപ്റ്റ്, ഷാഫി ശംസുദ്ധീന്‍ / ക്യാമറ, ഡൈനേഷ്യസ് ജസ്റ്റസ് / സംവിധാനം, കെ  ആര്‍ ജീവന്‍ / പ്രൊഡക്ഷന്‍, അഭിനയം എന്നിവരാണ് ഈ സീരിസിന്റെ പ്രധാന അണിയറക്കാര്‍. അരങ്ങിലാകട്ടെ, അഭിലാഷ് കുമാര്‍ സജീവന്‍, ബിന്ദു ഷാജന്‍, മിഥുന്‍ കൃഷ്ണന്‍, ജെഫിന്‍ പോള്‍, രോഹിത് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. മുന്‍പ് ചെയ്ത ഷോര്‍ട്ട് ഫിലിമുകളുടെ അനുഭവ സമ്പത്താണ് ഡൈനേഷ്യസിന്റെയും ഷാഫിയുടെയും കരുത്ത്. ക്രോയ്‌ഡോണ്‍, ബ്രോംലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരുടെ കൂട്ടായ്മയിലാണ് അഭിനേതാക്കള്‍ പ്രധാനമായും എത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category