1 GBP = 96.00 INR                       

BREAKING NEWS

പെയിന്ററായ അച്ഛന്‍; ശുദ്ധജലം പോലും കിട്ടാത്ത മലമുകളിലെ വീട്; വീട്ടിലെ കഷ്ടപ്പാട് മനസ്സിലാക്കി പ്ലസ്ടു കാലംമുതല്‍ പഠനത്തിനൊപ്പം ജോലിയെടുത്തു; പുളിയന്മല ക്രൈസ്റ്റ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കടയില്‍ സെയില്‍സ്മാനായി നിന്നതും പ്രാരാബ്ദം മാറ്റാന്‍; സമ്മാനത്തുകയായ 12 കോടി രൂപയില്‍ കമീഷനും നികുതിയും കിഴിച്ച് 7.57 കോടി രൂപ കിട്ടും; ഓണം ബംബറിലെ ഭാഗ്യദേവത എത്തുന്നത് അര്‍ഹതയുള്ള വീട്ടിലേക്ക്; അനന്തുവിന് ഇനി പ്രതിസന്ധികളെ അതിജീവിക്കാം

Britishmalayali
kz´wteJI³

കൊച്ചി: 'ആദ്യം പണം കയ്യിലെത്തട്ടെ. എന്നിട്ടു തീരുമാനിക്കാം എന്തു ചെയ്യണമെന്നത്' കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബംബര്‍ 12 കോടി ലഭിച്ചതിന്റെ അവിശ്വസനീയതയില്‍ തന്നെയാണ് അനന്തു വിജയന്‍. പക്ഷേ ഭാഗ്യദേവതയുടെ കടാക്ഷം അനന്തുവിന് നല്‍കുന്നത് ഭയാശങ്കകളാണ്. അരും അറിയാതെ കൊച്ചിയില്‍ നിന്ന് അനന്തു ഇടുക്കിയിലെ തന്റെ വീട്ടിലെത്തി. തിങ്കളാഴ്ച രാവിലെ കൂട്ടുകാര്‍ എത്തിച്ച കാറിലാണ് അനന്തു വീട്ടിലേക്ക് തിരിച്ചത്. കൊച്ചിയില്‍ തനിച്ച് കഴിയുന്നതില്‍ പേടിയുണ്ടെന്ന് ആശങ്ക അറിയിച്ചതിനെ തുടര്‍ന്നായിരുന്നു കാറുമായി കൂട്ടുകാര്‍ എത്തിയത്.

ലോട്ടറി അടിച്ചുവെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ അനന്തുവിനെ തേടി നിലയ്ക്കാത്ത ഫോണ്‍ വിളികള്‍ എത്തി. ആരോടും എവിടയാണുള്ളതെന്ന് പറഞ്ഞിരുന്നില്ല. അതിനിടെ അനന്തു കടവന്ത്ര പൊന്നേത്ത് ഭഗവതി ക്ഷേത്രത്തിലെ അക്കൗണ്ടന്റാണെന്ന് അറിഞ്ഞതോടെ ഇവിടേക്കും അനന്തുവിനെ തേടി ആളുകള്‍ എത്തി. എന്നാല്‍ ക്ഷേത്ര വളപ്പിലെ മുറിയിലാണ് അനന്തു തങ്ങുന്നതെന്ന വിവരം ക്ഷേത്രം ജീവനക്കാര്‍ വെളിപ്പെടുത്തിയില്ല. ഇതിനിടെ ഞായറാഴ്ച വൈകീട്ട് ക്ഷേത്രത്തിനടുത്തുള്ള ഫെഡറല്‍ ബാങ്ക് ശാഖയില്‍ ടിക്കറ്റ് കൈമാറുകയും ചെയ്തു.

ലോട്ടറി അടിച്ച വിവരം മാതാപിതാക്കളെയും അടുപ്പമുള്ള കൂട്ടുകാരോടും ക്ഷേത്ര ഭാരവാഹികളെയും ജീവനക്കാരെയും അറിയിച്ചിരുന്നു. വിവരം രഹസ്യമായി വെക്കണമെന്ന് അനന്തു പ്രത്യേകം എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. രാത്രി ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും അധിക സമയം ഉറങ്ങാനായില്ലെന്ന് അനന്തു പറഞ്ഞു. ആരെങ്കിലും തന്നെ അപായപ്പെടുത്തുമെന്ന ഭയത്തിലായിരുന്നു അനന്തുവെന്ന് ക്ഷേത്രത്തിലെ സഹ ജീവനക്കാര്‍ പറഞ്ഞു. അനന്തുവും താനും ഒരുമിച്ചായിരുന്നു ലോട്ടറിയെടുത്തിരുന്നതെന്ന് ക്ഷേത്രത്തിലെ ജീവനക്കാരനായ ടി.കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഒന്നാം സമ്മാനത്തിനര്‍ഹമായ ടിക്കറ്റ് എടുത്ത ദിവസം ജോലിയുള്ളതിനാല്‍ അനന്തുവിനൊപ്പം പോകാനായില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

രണ്ട് വര്‍ഷത്തോളമായി അനന്തു പൊന്നേത്ത് ക്ഷേത്രത്തിലുണ്ട്. പഠനത്തിനു മുമ്പും രണ്ട് കൊല്ലത്തോളം ക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്നു. പുളിയന്മല ക്രൈസ്റ്റ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ പുളിയന്മലയിലെ ഒരു കടയിലും അനന്തു ജോലി ചെയ്തിട്ടുണ്ട്. സഹോദരിയുടെ വിവാഹം നടത്തണം, ശുദ്ധജലം കിട്ടുന്ന നല്ലൊരു പ്രദേശത്ത് വീടുവയ്ക്കണമെന്നതുമാണ് തന്റെ ആഗ്രഹമെന്ന് അനന്തു പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ ക്ഷേത്രത്തിലെ ജോലി തുടരാന്‍ തന്നെയാണ് അനന്തുവിന്റെ ഉദ്ദേശ്യം. മറ്റു കാര്യങ്ങളൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അനന്തു പറഞ്ഞു.

ഇടുക്കി ഇരട്ടയാര്‍ വലിയതോവാള പൂവത്തോലില്‍ വിജയന്റെ മകനാണ് അനന്തു. പരിചയത്തിലുള്ള ബാങ്ക് ഉദ്യോഗസ്ഥ വഴി ഞായറാഴ്ചതന്നെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ ടിക്കറ്റ് ഏല്‍പിച്ചിരുന്നു. പിന്നീട് ഉച്ചയോടെ കൊച്ചിയില്‍നിന്നു ഇരട്ടയാറിലേക്കു പുറപ്പെട്ടു. ഇത്തവണ ബംപര്‍ സമ്മാനം തനിക്കുതന്നെയെന്നു കൂട്ടുകാരോടു തമാശ പറഞ്ഞെങ്കിലും അതു യാഥാര്‍ഥ്യമായപ്പോള്‍ ഉള്‍ക്കൊള്ളാനാകുന്നില്ല. ലോട്ടറി അടിച്ചതിനെ കുറിച്ച് ആദ്യം വിളിച്ചറിയിച്ചത് പെയിന്റിങ് തൊഴിലാളിയായ അച്ഛന്‍ വിജയനെയും അമ്മ സുമയെയും. എംകോം ബിരുദധാരിയായ സഹോദരി ആതിര കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. സഹോദരന്‍ അരവിന്ദ് ബിബിഎ പൂര്‍ത്തിയാക്കി.

ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് അനന്തു പറയുന്നു. പുളിയന്മല ക്രൈസ്റ്റ് കോളജില്‍ ബിരുദവിദ്യാര്‍ത്ഥിയായിരിക്കെയാണ് കടയില്‍ ജോലിക്കു നിന്നത്. കോളജില്‍നിന്നു കടയിലേക്ക്. ജോലി കഴിഞ്ഞു വീട്ടിലേക്ക്. കുന്നിന്മുകളിലാണു വീട്. 100 മീറ്ററിലധികം നടന്നു കയറണം. മണ്‍കട്ടയില്‍ നിര്‍മ്മിച്ച ഓടുമേഞ്ഞ വീടിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പണം മുടക്കി വാഹനങ്ങളില്‍ ശുദ്ധജലം എത്തിച്ചാണ് ഉപയോഗിക്കുന്നത്. ലോക്ഡൗണ്‍ കാലയളവില്‍ മാത്രം 5000 രൂപയുടെ വെള്ളം എത്തിക്കേണ്ടി വന്നെന്ന് വിജയന്‍ പറയുന്നു. ഭാവിയെ കുറിച്ച് പണം കൈയില്‍ കിട്ടിയ ശേഷമേ അനന്തു തീരുമാനം എടുക്കൂ.

അനന്തു ഡിഗ്രി പഠനത്തിനുശേഷം അച്ഛന്‍ വിജയന്റെ പാത പിന്തുടര്‍ന്ന് ലോട്ടറി ടിക്കറ്റ് പതിവായി എടുക്കുമായിരുന്നു. 5000 രൂപവരെ സമ്മാനവും ലഭിച്ചിട്ടുണ്ട്. തിരുവോണം ബമ്പര്‍ നറുക്കെടുപ്പുദിവസം രാവിലെ അനന്തു കൂട്ടുകാരോട് കളിയായി പറഞ്ഞിരുന്നു, ഇത്തവണത്തെ ഭാഗ്യവാന്‍ താനാണെന്ന്. ഇതാണ് യാഥാര്‍ത്ഥ്യമായത്. നറുക്കെടുപ്പിനുശേഷം ഭാഗ്യവാന്‍ ആരെന്നറിയാന്‍ കേരളം കാത്തിരിക്കുമ്പോഴും അനന്തു അറിഞ്ഞില്ല തന്റെ കൈയിലിരിക്കുന്ന BR 75 TB 173964 ടിക്കറ്റിനാണ് ഒന്നാംസമ്മാനമെന്ന്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഫലം നോക്കിയത്. വിശ്വാസം വന്നില്ല. പലതവണ ഒത്തുനോക്കി. പിന്നീട് വീട്ടില്‍ വിവരമറിയിച്ചു. പെയിന്റിങ് ജോലിക്കാരനായ അച്ഛന്‍ വിജയനും സെയില്‍സ് ഗേളായ അമ്മ സുമയ്ക്കും അതേ അമ്പരപ്പ്.

കഴിഞ്ഞ രണ്ടുവര്‍ഷമായി അനന്തു എറണാകുളത്താണ് താമസം. കടവന്ത്ര പൊന്നേത്ത് ക്ഷേത്രത്തില്‍ ക്ലറിക്കല്‍ ജോലിക്കാരനാണ്. ഇടുക്കി തോവാളയില്‍ മലമുകളിലാണ് വീട്. വീട്ടിലെത്താന്‍ തോവാള ജങ്ഷനില്‍നിന്ന് ഏറെദൂരം നടക്കണം. ശുദ്ധജലം കിട്ടുന്ന നല്ലൊരു പ്രദേശത്ത് വീടുവയ്ക്കണമെന്നാണ് അനന്തുവിന്റെ ആഗ്രഹം. വീട്ടിലെ കഷ്ടപ്പാട് മനസ്സിലാക്കി പ്ലസ്ടു കാലംമുതല്‍ പഠനത്തിനൊപ്പം ജോലിയെടുത്തിരുന്നു. പുളിയന്മല ക്രൈസ്റ്റ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഒരു കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്നു. പണം കൈയില്‍ കിട്ടുംവരെ ക്ഷേത്രത്തിലെ ജോലിയില്‍ തുടരും.

എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായിരുന്ന സഹോദരി ആതിരയ്ക്ക് ലോക്ക്ഡൗണ്‍ കാലത്ത് ജോലി നഷ്ടപ്പെട്ടിരുന്നു. സഹോദരന്‍ അരവിന്ദ് എംബിഎയ്ക്ക് ചേരാനുള്ള ശ്രമത്തിലാണ്. സമ്മാനത്തുകയായ 12 കോടി രൂപയില്‍ കമീഷനും നികുതിയും കിഴിച്ച് 7.57 കോടി രൂപയാണ് അനന്തുവിന് ലഭിക്കുക. കടവന്ത്ര കെ പി വള്ളോന്‍ റോഡിലെ വില്‍പ്പനക്കാരനായ അളഗര്‍ സ്വാമിയാണ് അനന്തുവിന് ഓണം ബമ്പര്‍ ടിക്കറ്റ് വിറ്റത്. അളഗര്‍ സ്വാമിക്ക് ഒരുകോടി 20 ലക്ഷം രൂപ കമീഷനായി ലഭിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category