1 GBP = 96.00 INR                       

BREAKING NEWS

യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്ററുകള്‍ പറത്താന്‍ നാവിക സേനയിലെ വനിതാ പൈലറ്റുമാരും; ദക്ഷിണ നാവിക കമാന്‍ഡില്‍ യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്ററുകള്‍ പറത്താന്‍ ഒരുങ്ങി സബ് ലഫ്റ്റനന്റുമാരായ രീതി സിങും കുമുദിനി ത്യാഗിയും: നിരീക്ഷണ പറക്കല്‍ നടത്താന്‍ മലയാളിയായ ക്രീഷ്മയും അഫ്നാന്‍ ഷെയ്ഖും

Britishmalayali
kz´wteJI³

കൊച്ചി: നാവികസേനയിലെ വനിതാ ഓഫിസര്‍മാര്‍ ഇനി യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്ററുകളും പറത്തും. ഇതാദ്യമായാണു വനിതാ ഓഫിസര്‍മാര്‍ക്ക് യുദ്ധക്കപ്പലിലെ ഹെലികോപ്റ്ററുകള്‍ പറത്താനുള്ള അവസരം ഒരുങ്ങുന്നത്. സബ് ലഫ്റ്റനന്റുമാരായ രീതി സിങ്, കുമുദിനി ത്യാഗി എന്നിവരാണു ദക്ഷിണ നാവിക കമാന്‍ഡില്‍ യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്ററുകള്‍ പറത്താന്‍ നിയമിക്കപ്പെട്ടത്.

ഇവര്‍ക്ക് പുറമെ ഒമ്പതു മാസത്തെ ഒബ്സര്‍വര്‍ കോഴ്സ് പൂര്‍ത്തിയാക്കിയ മലയാളിയായ ആര്‍. ക്രീഷ്മ, അഫ്നാന്‍ ഷെയ്ഖ് എന്നിവര്‍ നിരീക്ഷണ വിമാനങ്ങള്‍ പറത്തും. കടലില്‍ നിരീക്ഷണം നടത്തുകയാണ് ഇവരുടെ ദൗത്യമെന്ന് ഡിഫന്‍സ് പിആര്‍ഒ ക്യാപ്റ്റന്‍ ശ്രീധര്‍ വാരിയര്‍ പറഞ്ഞു. ഒബ്സര്‍വര്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കു ചീഫ് സ്റ്റാഫ് ഓഫിസര്‍ (ട്രെയിനിങ്) റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ് 'വിങ്സ്' സമ്മാനിച്ചു.

ബിടെക് നേടിയ ശേഷം 2018 ല്‍ നാവിക സേനയില്‍ ചേര്‍ന്ന കുമുദിനിയും രീതിയും ഏഴിമല നാവിക അക്കാദമിയില്‍ ഒരു വര്‍ഷത്തെ പരിശീലനത്തിനു ശേഷമാണു കൊച്ചിയിലെത്തിയത്. 60 മണിക്കൂര്‍ പറക്കല്‍ പരിശീലനം പൂര്‍ത്തിയാക്കി. ഹൈദരാബാദ് സ്വദേശിനിയായ രീതി സിങ്ങിന്റെ പിതാവ് നാവികസേനയിലും മുത്തച്ഛന്‍ കരസേനയിലും ഉദ്യോഗസ്ഥരായിരുന്നു. യുപി സ്വദേശിയാണ് കുമുദിനി.

ഒന്നാം സ്ഥാനം നേടിയാണു പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ക്രീഷ്മ ഒബ്സര്‍വര്‍ കോഴ്സ് പൂര്‍ത്തിയാക്കിയത്. ചെന്നൈയിലാണു പഠിച്ചതും വളര്‍ന്നതും. ചെന്നൈയില്‍ നിന്നു ബിഇ നേടിയ ശേഷം 2018 ല്‍ നാവികസേനയില്‍ ചേര്‍ന്നു. ഏഴിമല നാവിക അക്കാദമിയിലായിരുന്നു പരിശീലനം. പിതാവ് എ.കെ. രവികുമാറിനു ചെന്നൈയില്‍ ഫാര്‍മസി ബിസിനസാണ്. അമ്മ ഇന്ദ്രാണി. സഹോദരന്‍ ശശിധര്‍ ബിരുദവിദ്യാര്‍ത്ഥിയാണ്.

 

റഫാലിലും വനിതാ പൈലറ്റ്

റഫാല്‍ യുദ്ധവിമാനം പറത്താന്‍ വനിതാ പൈലറ്റും. അംബാലയിലെ വ്യോമതാവളത്തില്‍ പരിശീലനം ആരംഭിച്ചതായി വ്യോമസേനാ വൃത്തങ്ങള്‍ പറഞ്ഞു. പരിശീലനത്തിനു ശേഷം വനിതാ ഓഫിസര്‍ മറ്റു പൈലറ്റുമാരുടെ സംഘത്തില്‍ ചേരും. 10 വനിതാ യുദ്ധവിമാന പൈലറ്റുമാരാണു വ്യോമസേനയിലുള്ളത്. ഫ്രാന്‍സില്‍ നിന്നു വാങ്ങിയ 5 റഫാല്‍ വിമാനങ്ങള്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നിരീക്ഷണ പറക്കല്‍ നടത്തുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category