1 GBP = 96.00 INR                       

BREAKING NEWS

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഈന്തപ്പഴം വിതരണത്തിന് സ്വപ്ന സുരേഷിനൊപ്പം വന്ന മൂന്നു വനിതകളെക്കുറിച്ചും അന്വേഷണം; ഖുറാന്‍ കടത്തില്‍ ഡ്രൈവര്‍മാര്‍ക്ക് ആകെ അറിയാവുന്നത് മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സാധനം എത്തിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് എന്നുമാത്രം; സ്വപ്നാ സുരേഷിനെ വീണ്ടും എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങുന്നത് ഡിജിറ്റല്‍ തെളിവുകളില്‍ വിശദീകരണം വാങ്ങാന്‍; മന്ത്രി ജലീലിനും ശിവശങ്കറിനും ഇനി ഓരോ ദിനവും നിര്‍ണ്ണായകം; സ്വപ്നാ സുരേഷ് സത്യം പറഞ്ഞാല്‍ വിഐപികള്‍ കുടുങ്ങും

Britishmalayali
kz´wteJI³

കൊച്ചി: വീണ്ടും ചോദ്യം ചെയ്യലിനായി സ്വപ്ന സുരേഷിനെ എന്‍ഐഎ ഇന്നു കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ അത് നിര്‍ണ്ണായകമാകുക മന്ത്രി കെടി ജലീലിനും മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം ശിവശങ്കറിനും. ജൂണ്‍ 10 ബെംഗളൂരുവില്‍ അറസ്റ്റിലായ ശേഷം തുടര്‍ച്ചയായി 12 ദിവസം സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ആ മൊഴികളില്‍ പലതും വസ്തുതാപരമല്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.

എം. ശിവശങ്കര്‍, മന്ത്രി കെ.ടി. ജലീല്‍, മറ്റു ചില മന്ത്രിമാര്‍ എന്നിവരുമായുള്ള സ്വപ്നയുടെ അടുപ്പത്തിന്റെ ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎയ്ക്ക് കിട്ടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനിയുള്ള ചോദ്യം ചെയ്യല്‍ അതീവ നിര്‍ണ്ണായകമാണ്. സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം ഇന്നലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയാണ് ഇത്.

അതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സില്‍ നിന്നു മതഗ്രന്ഥമടങ്ങിയ പാഴ്‌സല്‍ യുഎഇ കോണ്‍സുലേറ്റില്‍ എത്തിച്ച വാഹനത്തിന്റെ ഉടമ അലി, ഡ്രൈവര്‍ സമീര്‍ എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്തു. പാഴ്‌സല്‍ എത്തിക്കണമെന്നു മാത്രമാണു കോണ്‍സുലേറ്റില്‍ നിന്ന് ആവശ്യപ്പെട്ടതെന്നും അതില്‍ എന്താണെന്ന് അറിയില്ലെന്നും ഇരുവരും മൊഴി നല്‍കി. ഖുറാന്‍ കടത്തിലും ഈന്തപ്പഴ കടത്തിലും കസ്റ്റംസ് കേസെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇവരുടെ മൊഴി എടുക്കല്‍ അതിനിര്‍ണ്ണായകവുമാണ്.

മാര്‍ച്ച് 4നാണു നയതന്ത്ര പാഴ്‌സലില്‍ 250 പാക്കറ്റുകളിലായി മതഗ്രന്ഥമെത്തിച്ചത്. ഇതില്‍ 32 പാക്കറ്റുകള്‍ സി ആപ്റ്റിലെത്തിച്ച ശേഷം മലപ്പുറം ജില്ലയില്‍ വിതരണം ചെയ്തു. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കു സ്വകാര്യ ആവശ്യത്തിനു മതഗ്രന്ഥം എത്തിക്കാമെങ്കിലും തീരുവ ഇളവ് പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പുറത്തു വിതരണം ചെയ്യരുത് എന്നാണ് വ്യവസ്ഥ. ഈ പാക്കേജുകള്‍ കാര്‍ഗോയില്‍നിന്ന് ഏറ്റുവാങ്ങിയ ക്ലിയറിങ് ഏജന്റിനെയും ചോദ്യംചെയ്തു. തിങ്കളാഴ്ച രാവിലെ മുതല്‍ കസ്റ്റംസ് കൊച്ചി ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍.

ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് കോണ്‍സുലേറ്റില്‍നിന്നു മതഗ്രന്ഥങ്ങളടങ്ങിയ പായ്ക്കറ്റ് സി-ആപ്റ്റിന്റെ തിരുവനന്തപുരം ഓഫീസിലെത്തിച്ചതെന്ന് ഡ്രൈവര്‍മാര്‍ വ്യക്തമാക്കി. ഓഫീസില്‍ എത്തിക്കുംവരെ ഇതില്‍ എന്താണെന്ന് അറിയില്ലായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് എന്നുമാത്രം അറിയാമെന്നും ഇവര്‍ പറഞ്ഞു. ഓഫീസിലെത്തിച്ച 32 പായ്ക്കറ്റുകളില്‍ ഒന്ന് ജീവനക്കാര്‍ പൊട്ടിച്ചപ്പോഴാണ് മതഗ്രന്ഥങ്ങളാണെന്നു മനസ്സിലായത്.

ബാക്കിയുള്ളതാണ് എടപ്പാളിലെ രണ്ടു സ്ഥാപനങ്ങളിലേക്കു കൊണ്ടുപോയത്. ജി.പി.എസ്. സിഗ്നലുകള്‍ നഷ്ടമായതിനെക്കുറിച്ച് അറിവില്ലെന്നും ഇവര്‍ പറഞ്ഞു. യു.എ.ഇ. സര്‍ക്കാരിന്റെ മുദ്രയുള്ള 4,478 കിലോഗ്രാം ബാഗേജാണ് നയതന്ത്ര കാര്‍ഗോയിലൂടെ എത്തിയതെന്ന് കസ്റ്റംസ് ഏജന്റ് സ്ഥിരീകരിച്ചു. ഇത് കോണ്‍സുലേറ്റിലേക്കു തന്നെയാണ് എത്തിച്ചത്.

അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഈന്തപ്പഴം വിതരണത്തിന് സ്വപ്ന സുരേഷിനൊപ്പം വന്ന മൂന്നു വനിതകളെക്കുറിച്ചും കസ്റ്റംസും എന്‍ഐഎയും അന്വേഷിക്കുന്നുവെന്നും സൂചനയുണ്ട്. പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എന്നു പറഞ്ഞാണ് യു എ ഇ കോണ്‍സലേറ്റ് ഈന്തപ്പഴം എത്തിച്ചത് . തിരുവനന്തപുരത്തെ 30 അനാഥാലയങ്ങള്‍, കേരളത്തിലെ പള്ളികള്‍ എന്നിവിടങ്ങളിലായി 40,000 പേര്‍ക്ക് മികച്ച നിലവാരമുള്ള ഈന്തപ്പഴം സൗജന്യമായി നല്‍കും എന്നും പറഞ്ഞു

കേരളസര്‍ക്കാറിന്റെ പിന്തുണയോടെ നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം 2017 മെയ് 27 ന് സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫ്രന്‍സ് ഹാളിലാണ് നടന്നത്. പിണറായി വിജയന്‍ തന്നെ് വിതരണോദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ ജാബി, സ്വപ്ന സുരേഷ് എന്നിവരാണ് അതിഥികളായി മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്. ചീഫ് സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, പൊളിറ്റിക്കല്‍ സെക്രട്ടറി എം വി ജയരാജന്‍ എന്നിവരും സന്നിഹിതരായിരുന്നു. 15 കുട്ടികളും മാധ്യമ പ്രവര്‍ത്തകരും അല്ലാതെ പ്രത്യേക യുണിഫോം ധരിച്ച മൂന്നു യുവതികള്‍ കൂടി ചടങ്ങിലുണ്ടായിരുന്നുവെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡേറ്റ് ക്രൗണ്‍ കമ്പനിയുടെ കാല്‍ കിലോ ഈന്തപ്പഴം പായക്കറ്റാണ് വിതരണം ചെയ്തത്. മാര്‍ക്കറ്റില്‍ കിലോയ്ക് 400 ല്‍ അധികം രൂപ വിലവരും. സൗജന്യ ഈന്തപ്പഴം നല്‍കല്‍ പരിപാടി ഏറെ ശ്രദ്ധ പിടിച്ചിരുന്നു. ഗള്‍ഫ് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്‍കിയത്. കേരളവും ഗള്‍ഫും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ ഉദാഹരണമായിട്ടാണ് വാഴ്ത്തിയത്. എന്നാല്‍ ഈന്തപ്പഴം സ്വര്‍ണ്ണക്കടത്തിനുള്ള മറയായിരുന്നോ എന്ന സംശയമാണ് ഉയരുന്നത്. തിരുവനന്തപുരത്തെ 30 അനാഥാലയങ്ങള്‍ , കേരളത്തിലെ പള്ളികള്‍ എന്നിവിടങ്ങളിലായി 40,000 പേര്‍ക്ക് എല്ലാ മാസവും മികച്ച നിലവാരമുള്ള ഈന്തപ്പഴം സൗജന്യമായി നല്‍കുന്ന പദ്ധതിയുടെ തുടക്കം എന്ന നിലയിലായിരുന്നു പരിപാടി.

സ്വര്‍ണ്ണക്കടത്തുകാര്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന മാധ്യമമാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിനുള്ളില്‍ ഒളിപ്പിച്ചു വെയ്ക്കുന്ന സ്വര്‍ണം സാധാരണ പരിശോധനയില്‍ കണ്ടെത്താനാവില്ല എന്നതാണ് കാരണം. കോണ്‍സലേറ്റിലേയക്കു വരുന്ന പെട്ടികളില്‍ സാധാരണ പരിശോധന മാത്രമേ ഉണ്ടാകൂ. ഇത് മുതലാക്കി സ്വര്‍ണം കടത്തിയതിന് സാധ്യത ഏറെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category