1 GBP = 96.00 INR                       

BREAKING NEWS

അല്‍ ഖായിദക്കു വേണ്ടി കേരളത്തില്‍ ധനസമാഹരണം നടത്തിയ 4 സംഘടനകളും 2 സ്ഥാപനങ്ങളും നിരീക്ഷണത്തില്‍; അറസ്റ്റിലായ തീവ്രവാദികളും സ്വപ്നാ സുരേഷും തമ്മിലെ ബന്ധവും പരിശോധിക്കും; സൗദിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തത് കേരളാ പൊലീസിനെ അറിയിക്കാതെ കേന്ദ്രസേനയുടെ സഹായത്തോടെ; ഷുഹൈബിനേയും ഗുല്‍ നവാസിനേയും പിടിച്ചത് കേന്ദ്ര ഇന്റലിജന്‍സ് ബ്യുറോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍; കേരളത്തില്‍ എന്‍ഐഎ പിടിമുറുക്കുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തിലെ ഭീകരവാദത്തിന്റെ വേരറുക്കാന്‍ ഉറച്ച് എന്‍ഐഎ. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു രണ്ടു ഭീകരരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടുമ്പോള്‍ അത് കേരളാ പൊലീസ് അറിഞ്ഞിരുന്നില്ല. കൊച്ചിയില്‍ ഇതരസംസ്ഥാന തൊഴിലാളികളായ മൂന്ന് പേരെ അല്‍ഖായിദ ബന്ധം ആരോപിച്ച് പിടിച്ചപ്പോഴും എന്‍ഐഎയുടെ നീക്കം ആതീവ രഹസ്യമായിരുന്നു. അവസാന നിമിഷമാണ് പൊലീസ് കാര്യം അറിഞ്ഞത്. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പൊലീസ് എല്ലാം മനസ്സിലാക്കിയത് ഓപ്പറേഷണ് തൊട്ടുമുമ്പും. കേരളാ പൊലീസിന്റെ സഹായം ഇല്ലാതെ തന്നെ പ്രതികളെ കസ്റ്റഡിയില്‍ എടുത്തു. സൗദിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി ഷുഹൈബും യുപി സ്വദേശി ഗുല്‍ നവാസുമാണു പിടിയിലായത്. ഷുഹൈബിന് ബെംഗളൂരു സ്ഫോടന കേസില്‍ പങ്കുണ്ടെന്ന് എന്‍ഐഎ പറഞ്ഞു.

ലഷ്‌കര്‍ അംഗമായ ഗുല്‍ നവാസിന് ഡല്‍ഹി സ്ഫോടന കേസിലും പങ്കുണ്ട്. റിയാദില്‍നിന്നു ലുക്കൗട്ട് നോട്ടിസ് നല്‍കിയാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. രണ്ട് ദിവസം മുമ്പ് കനകമല കേസിലെ സൂത്രധാരനായ മുഹമ്മദ് പൊളക്കാനിയേയും ജോര്‍ജിയയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെ കൊച്ചിയില്‍ എത്തിച്ചായിരുന്നു പൊളക്കാനിയുടെ അറസ്റ്റ്. ഇതിന് സമാനമായി ഇന്റര്‍പോളാണ് അടുത്ത രണ്ട് ഭീകരേരയും കേരളത്തില്‍ എത്തിച്ചത്. കണ്ണൂരുകാരന്‍ ഷുഹൈബിന് തീവ്രവാദ സംഘടനകുളുമായി അടുത്ത ബന്ധമുണ്ട്. അതിനിടെ സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ ദേശവിരുദ്ധ പ്രവര്‍ത്തനത്തിനു പണം കൈമാറിയോ എന്നു കണ്ടെത്തുന്നതിന് എന്‍ഐഎ അന്വേഷണം ശക്തിപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഈ അറസ്റ്റുകള്‍ എല്ലാം നിര്‍ണ്ണായകമാണ്.

കഴിഞ്ഞദിവസം കൊച്ചിയില്‍ മൂന്ന് അല്‍ ഖായിദ ഭീകരര്‍ എന്‍ഐഎ പിടിയിലായിരുന്നു. രാജ്യത്ത് ബംഗാളിലും കൊച്ചിയിലുമായി 12 സ്ഥലങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡിലാണ് കൊച്ചിയില്‍ നിന്ന് മൂന്നും ബംഗാളില്‍ നിന്ന് ആറും ഭീകരര്‍ പിടിയിലായത്. പിടിയിലായ എല്ലാവരും ബംഗാള്‍ സ്വദേശികളാണ്. മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിഷ്വാസ്, മുസാറഫ് ഹുസൈന്‍ എന്നിവരാണ് കേരളത്തില്‍ പിടിയിലായത്. വന്‍ നഗരങ്ങള്‍ ഉള്‍പ്പടെ സ്ഫോടനം നടത്തുന്നതിന് ലക്ഷ്യമിട്ട സംഘത്തിലെ അംഗങ്ങളാണ് ഇവര്‍ എന്നാണ് എന്‍ഐഎ വിശദീകരിക്കുന്നത്. ഇവര്‍ ഡല്‍ഹിയിലേക്ക് പോകാനിരിക്കെയാണ് അന്വേഷണ സംഘം പിടികൂടിയത്.

ഈ പ്രതികളും കള്ളക്കടത്തു കേസ് പ്രതികളും തമ്മില്‍ ബന്ധമുണ്ടോയെന്നും എന്‍ഐഎ പരിശോധിക്കും. അല്‍ ഖായിദക്കു വേണ്ടി കേരളത്തില്‍ ധനസമാഹരണം നടത്തിയ 4 സംഘടനകളും 2 സ്ഥാപനങ്ങളും നിരീക്ഷണത്തിലാണ്. ഇവരുമായി സ്വര്‍ണക്കടത്തു സംഘത്തിലെ ആര്‍ക്കെങ്കിലും ബന്ധമുണ്ടോയെന്നാവും പരിശോധിക്കുക. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്താന്‍ സ്വര്‍ണക്കടത്തു നടത്തിയെന്ന അനുമാനത്തിലാണു സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, പി.എസ്. സരിത് എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തി എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത്. എന്നാല്‍ ഇതുവരെ എന്‍ഐഎയ്ക്ക് ദേശവിരുദ്ധ സംഘടനകളുമായുള്ള ബന്ധത്തിനു തെളിവു കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസില്‍

വിദേശത്ത് ഒളിവില്‍ കഴിയുന്ന ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരടക്കമുള്ളവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്തതും തിരിച്ചടിയാണ്. ഇതിനിടെയാണ് അല്‍ ഖായിദ ബന്ധമുള്ള 3 അതിഥിത്തൊഴിലാളികളെ എന്‍ഐഎ എറണാകുളത്ത് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പം മുഹമ്മദ് പൊളക്കാനിയേയും എന്‍ഐഎ ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് ഭീകരരെ തിരുവനന്തപുരത്ത് വച്ച് പിടികൂടിയത്. റിയാദില്‍നിന്ന് നാടുകടത്തിയ ഭീകരപ്രവര്‍ത്തകരെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് ചെയ്യുന്നത് വരെയുള്ള നീക്കങ്ങള്‍ അതിരഹസ്യമായിട്ടായിരുന്നു എന്‍.ഐ.എ. ചെയ്തിരുന്നത്. വൈകീട്ട് ആറേകാലോടെ എത്തിച്ച ഇവരെ മൂന്നുമണിക്കൂര്‍ വിമാനത്താവളത്തിനുള്ളില്‍വെച്ചുതന്നെ ചോദ്യംചെയ്തു.

റിയാദില്‍നിന്ന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കിയതുമുതല്‍ റോ നിരീക്ഷണം ഇവര്‍ക്കുമേല്‍ ഉണ്ടായിരുന്നു. അറസ്റ്റ് നടത്താന്‍ കൊച്ചിയില്‍നിന്നുള്ള ഉദ്യോഗസ്ഥരടക്കം എത്തി. ഇവര്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് എന്‍.ഐ.എ.യുടെയും റോയുടെയും 25-ഓളം ഉദ്യോഗസ്ഥരെത്തിയത്. കേരള പൊലീസിനെയോ ഇന്റലിജന്‍സ് വിഭാഗത്തെയോ ഇക്കാര്യം അറിയിച്ചിരുന്നില്ല. അറസ്റ്റിനുശേഷമാണ് കേരള പൊലീസ് വിമാനത്താവളത്തിനു പുറത്തെത്തിയത്. രാത്രി ഒമ്പതരയോടെയാണ് പ്രതികളെ പുറത്തെത്തിച്ചത്.

2008-ലെ ബെംഗളൂരു സ്ഫോടനക്കേസിലെ 32-ാം പ്രതിയാണ് ഷുഹൈബ്. 2008 ജൂലായ് 25-നാണ് ബെംഗളൂരുവില്‍ ഒമ്പതിടങ്ങളിലായി സ്ഫോടന പരമ്പരയുണ്ടാകുന്നത്. സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസിലെ വിചാരണ ബെംഗളൂരു പ്രത്യേക കോടതിയില്‍ അന്തിമഘട്ടത്തിലാണ്. പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി 31-ാം പ്രതിയാണ്.

വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ റിയാദ് വിമാനത്തിലാണ് ഇവരുണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ വിമാനത്താവളത്തില്‍ വെച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ റോയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തതായാണ് വിവരം. ഇവരെ കൊച്ചിയിലെത്തിച്ചതിന് ശേഷം ഒരാളെ ബെംഗളുരുവിലേക്കും ഒരാളെ ഡല്‍ഹിയിലേക്കും കൊണ്ടുപോകും. എന്‍.ഐ.എ.ദീര്‍ഘകാലമായി അന്വേഷിച്ചുകൊണ്ടിരുന്ന രണ്ട് പ്രധാനപ്പെട്ട പ്രതികളാണ്.

സൗദിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. കേരളാ പൊലീസിനെ അറിയിക്കാതെ കേന്ദ്രസേനയുടെ സഹായത്തോടെയാണ് എന്‍ഐഎ സംഘം വിമാനത്താളത്തിനുള്ളില്‍ കയറി ഇവരെ അറസ്റ്റ് ചെയ്തത്. ഇന്റലിജന്‍സ് ബ്യുറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ കേരളത്തിലേക്ക് വരുന്ന വിവരം എന്‍ഐഎ സ്ഥിരീരിച്ചത്. തുടര്‍ന്നാണ് വിമാനത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തി ഇവരെ അറസ്റ്റ് ചെയതത്.

വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ റിയാദ് വിമാനത്തിലാണ് ഇവര്‍ എത്തിച്ചത്. രണ്ടുമണിക്കൂറോളം ഇവരെ വിമാനത്താവളത്തില്‍ വെച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ റോയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കൊച്ചിയിലെത്തിച്ചതിന് ശേഷം ഒരാളെ ബെംഗളുരുവിലേക്കും ഒരാളെ ഡല്‍ഹിയിലേക്കും കൊണ്ടുപോകും. ഭീകരര്‍ പിടിയിലായതോടെ തലസ്ഥാനത്ത് പൊലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category