1 GBP = 96.00 INR                       

BREAKING NEWS

ചത്താലും മന്ത്രി ജലീലിനെ കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ച നേതാവിനെ പ്രത്യേകം ശ്രദ്ധിച്ചു; റോഡിലേക്ക് ചാടിയപ്പോള്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചു; ബലപ്രയോഗത്തില്‍ ബാലന്‍സ് തെറ്റി സമരക്കാരന്‍ വീണു; പിന്നാലെ താനും ദേഹത്തേക്ക് മറിഞ്ഞു; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് അവസാന ഭാഗത്തെ ഏതാനും നിമിഷങ്ങള്‍; പൊലീസ് ശേഖരിച്ച വീഡിയോയില്‍ സത്യമുണ്ട്; അങ്കമാലിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നെഞ്ചത്തിരുന്ന് പൊലീസ് കഴുത്തിന് കുത്തിപടിച്ചോ? എസ് ഐ സൂഫിക്ക് പറയാനുള്ളത്

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

അങ്കമാലി: അങ്കമാലിയില്‍ മന്ത്രി കെ ടി ജലിലീനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നെഞ്ചത്തിരുന്ന് പൊലീസുകാരന്‍ കഴുത്തിന് കുത്തിപ്പിടയിക്കുന്നതായി പ്രചരിച്ച ചിത്രത്തിനുപിന്നിലെ വാസ്തവം വെളിപ്പെടുത്തി പൊലീസ് രംഗത്ത്.

ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്രമാധ്യമങ്ങളും ചര്‍ച്ചയാക്കിയ ചിത്രത്തിന് അടിസ്ഥാനമായ രംഗം പിറവിയെടുത്തത് ഒരു പിടവലിയുടെ അവസാന ഭാഗത്തെ ഏതാനും നിമിഷങ്ങളില്‍ നിന്നാണെന്നാണ് അങ്കമാലി എസ് ഐ ടി എം സൂഫി മറുനാടനോട് വെളിപ്പെടുത്തിയത്. പൊലീസ് ശേഖരിച്ച വീഡിയോ ദൃശ്യം ഇക്കാര്യം സ്ഥിരീകരിക്കാന്‍ പര്യപാതമാണന്നും സൂഫി കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ വാഹനമെത്തുന്നത് കണ്ടതോടെ കരിങ്കൊടിയുമായി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പലഭാഗത്തുനിന്നുമായി റോഡിലേയ്ക്ക് ചാടിയെന്നും ഈ അവസരത്തില്‍ പ്രവര്‍ത്തകരില്‍ ഒരാളെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചെന്നും എസ് ഐ പറയുന്നു. ബലപ്രയോഗത്തിനിടയില്‍ ബാലന്‍സ് തെറ്റി ഇയാള്‍ വീണെന്നും പിന്നാലെ താനും ഇയാളുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നെന്നും ഈ സംഭവത്തിന്റെ അവസാന ഭാഗത്തുള്ള ഏതാനും നിമഷങ്ങളുടെ ചിത്രമാണ് പുറത്തുവന്നതെന്നുമാണ് സൂഫി വെളിപ്പെടുത്തുന്നത്.

മന്ത്രിയുടെ വാഹനം കടന്നുപോയതിന്റെ തൊട്ടടുത്ത നിമിഷങ്ങളില്‍ വീണുകിടക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ എടുക്കാനായി ഷട്ടില്‍പ്പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും ഇയാള്‍ ബലം പ്രയോഗിച്ചതോടെ ലക്ഷ്യം സാധിക്കാതെ വന്നെന്നും കൂടുതല്‍ പൊലീസുകാരെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചതെന്നുമാണ് സുഫി വിവരിക്കുന്നത്. സമരക്കാരില്‍ ഏറ്റവും പ്രകോപനപരമായി പെരുമാറിയത് ആന്റണിയായിരുന്നെന്നും ചത്താലും മന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാലാണ് താന്‍ ഇയാളെ ശ്രദ്ധിച്ച് നിന്നിരുന്നതെന്നും സുഫി പറയുന്നു

പ്രവര്‍ത്തകന്റെ നെഞ്ചില്‍ കയറിയിരിക്കുന്ന പൊലീസുകാരന്റെ പിന്നില്‍ നിന്നുള്ള ചിത്രങ്ങളാണ് വാര്‍ത്താമാധ്യമങ്ങളില്‍ പ്രചരിച്ചത്.പൊലീസിന്റെ ഭാഗം സ്ഥിരീകരിക്കുന്ന സംഭവത്തിന്റെ മൊബൈല്‍ വീഡിയോ ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്.യൂത്ത് കോണ്‍ഗ്രസ്സ് ജില്ല ജനറല്‍ സെക്രട്ടറി ആന്റണി പാലാട്ടാണ് സംഭവത്തിലെ ഇര.ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരനെ പൊലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തോട് ബന്ധിപ്പെടുത്തിയാണ് സാമൂഹിക മാധ്യമങ്ങളില്‍ പൊലീസ് നീക്കത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്.ഈ സംഭവത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ശക്തമായി പ്രതിഷോധവും ഉയര്‍ത്തിയിരുന്നു.ബി ബി സി ഈ സംഭവത്തെ അപലപിച്ച് ട്വറ്റ് ചെയ്തതായി വ്യാജപ്രചരണവും ഉണ്ടായി.
മന്ത്രി കെ ടി ജലീല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭ പരിപാടികള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു അങ്കമാലിയിലെ കരിങ്കൊടി കാണിക്കല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category