1 GBP = 96.00 INR                       

BREAKING NEWS

മറ്റൊരു ലോക്ക്ഡൗണ്‍ മുറ്റത്തെത്തി കാത്തുനില്‍ക്കുമ്പോള്‍ യാത്രകള്‍ റദ്ദാക്കേണ്ടി വന്നേക്കാം; ആഭ്യന്തര- അന്താരാഷ്ട യാത്രകള്‍ക്ക് കൂടുതല്‍ വിലക്കു വരുമ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നഷ്ടം സംഭവിക്കുമോ? യാത്ര റദ്ദാക്കപ്പെടുന്നതു മൂലമുള്ള നഷ്ടം നികത്തുവാന്‍ ചില മാര്‍ഗ്ഗങ്ങള്‍

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ ഇത് ഒഴിവുകാലമാണ്. പലരും ഒഴിവുകാല യാത്രകള്‍ ആസൂത്രണം ചെയ്തിട്ടുണ്ടാകാം, ടിക്കറ്റും താമസ സൗകര്യവും മറ്റും ബുക്ക് ചെയ്തിട്ടുമുണ്ടാകാം. അതിനിടയിലാണ് തീരെ പ്രതീക്ഷിക്കാതെ കൊറോണയുടെ രണ്ടാം വരവ്. രോഗവ്യാപനം ക്രമാതെതമായി വര്‍ദ്ധിച്ചാല്‍ ഒരുപക്ഷെ മറ്റൊരു ദേശീയ ലോക്ക്ഡൗണ്‍ ഉണ്ടായേക്കുമെന്ന ആശങ്ക നിഴലിക്കുമ്പോള്‍ തന്നെ, രാജ്യത്തെ പലയിടങ്ങളിലും യാത്രാവിലക്കുകള്‍ ഉള്‍പ്പടെയുള്ള പ്രാദേശിക ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട് എന്ന കാര്യവും വിസ്മരിക്കരുത്. ഇത്തരം പ്രാദേശിക ലോക്ക്ഡൗണുകള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചേക്കാം.

മാത്രമല്ല, സന്ദര്‍ശിച്ചു തിരിച്ചെത്തിയാല്‍ ക്വാറന്റൈന്‍ ആവശ്യമല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും നിരവധി രാജ്യങ്ങളെ മാറ്റിക്കൊണ്ടിരിക്കുന്നു. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും രോഗവ്യാപനം ശക്തിപ്രാപിക്കുന്നതു മൂലം കൂടുതല്‍ രാജ്യങ്ങള്‍ ഈ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടേക്കാം. ഇതൊക്കെ കാരണം ചിലപ്പോള്‍ നേരത്തേ നിശ്ചയിച്ച യാത്ര റദ്ദ് ചെയ്യേണ്ടുന്ന സാഹചര്യം നിലനില്‍ക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ നഷ്ടമില്ലതാരിക്കുവാന്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത് നല്ലതായിരിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

യാത്ര ആരംഭിക്കുന്നതിനു മുന്‍പും യാത്രയിലും കോവിഡ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് കവറേജ് നല്‍കുന്ന പോളിസിയാണ് എടുക്കേണ്ടത്. എന്നിരുന്നാലും കഴിഞ്ഞ ചില മാസങ്ങളില്‍ ഇത്തരം പോളിസികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്‍ഷുറര്‍. കോമിന്റെ കോവിഡ് പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സ് യാത്രയ്ക്ക് മുന്‍പും യാത്രയിലും പോളിസി ഉടമകള്‍ നേരിടേണ്ടി വരുന്ന കോവിഡ് മൂലമുള്ള നഷ്ടങ്ങള്‍ക്ക് പരിഹാരംനല്‍കുന്നു. ഈ വര്‍ഷം വേനലവധിക്ക് തൊട്ടുമുന്‍പായാണ് ഈ പോളിസി നിലവില്‍ വന്നത്. ഉപഭോക്താക്കള്‍ എപ്പോഴും വിശ്വസനീയമായതും, സത്പേര്‍ നിലനിര്‍ത്തുന്നതുമായ കമ്പനികളില്‍ നിന്നു മാത്രം പോളിസി ഏടുക്കണം. ചെലവു കുറഞ്ഞ ചില പോളിസികള്‍ ക്ലെയിം സമയത്ത് കൂടുതല്‍ സങ്കീര്‍ണ്ണതകളുള്ളതിനാല്‍ ചെലവേറിയവയാകാനും സാധ്യതയുണ്ട്.

എക്കാലത്തേക്കാള്‍ അധികമായി, പോളിസി നിബന്ധനകള്‍ വായിച്ചു മനസ്സിലാക്കേണ്ടത് ഇപ്പോള്‍ അത്യാവശ്യമായിരിക്കുകയാണ്. ഒരു പോളിസി നിങ്ങളെ കോവിഡ് സംബന്ധിച്ച പ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കുന്നുണ്ടോ എന്നും അതു തന്നെയാണോ, യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് ആവശ്യമായ പോളിസി എന്നും മനസ്സിലാക്കിയതിനു ശേഷം മാത്രം പോളിസി എടുക്കുക. അതുപോലെ സ്വതന്ത്രമായി മാറ്റങ്ങള്‍ വരുത്താവുന്ന പോളിസി എടുക്കാന്‍ ശ്രദ്ധിക്കുക. അങ്ങനെ വരുമ്പോള്‍ ഒരുപക്ഷെ ഒഴിവുകാല യാത്ര നീട്ടിവച്ചാലും അതിന് കവറേജ് ലഭിക്കും.

ഇക്കാലത്ത് ഇന്‍ഷുറന്‍സ് പോളിസികളുമായി ബന്ധപ്പെട്ട് നിരവധി ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതെല്ലാം നീക്കം ചെയ്യുന്നതിനായി ഇന്‍ഷുറര്‍. കോം അവരുടെ വെബ്സൈറ്റില്‍ ഒരു ഗൈഡ് സജ്ജീകരിച്ചിട്ടുണ്ട്. ഒരു ഉപഭോക്താവ്, യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോടൊപ്പം തന്നെ ട്രാവല്‍ ഇന്‍ഷുറന്‍സും എടുക്കണം. എങ്കില്‍, കൂടുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നാല്‍ അതുമൂലമുള്ള നഷ്ടവും കവര്‍ ചെയ്യപ്പെടും.

നിലവില്‍, ഇനിയൊരു ലോക്ക്ഡൗണ്‍ വരുമെന്ന കാര്യത്തില്‍ ഒരു തീരുമാനമൊന്നുമായില്ലെങ്കിലും അത്തരത്തിലുള്ള ചില സൂചനകള്‍ ലഭിക്കുന്നുണ്ട്. രോഗവ്യാപനം ഇനിയും കടുത്താല്‍ പിന്നെ ലോക്ക്ഡൗണ്‍ അല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദരും പറയുന്നത്. അത്തരമൊരു സന്ദര്‍ഭത്തില്‍ യാത്രയ്ക്കൊരുങ്ങുമ്പോള്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള സാമ്പത്തിക നഷ്ടങ്ങള്‍ മുന്നില്‍ കാണേണ്ടതുണ്ട്. അതുപോലെ അത്തരത്തിലുള്ള നഷ്ടങ്ങളില്‍ നിന്നും സംരക്ഷണം നേടാന്‍ നല്ലൊരു ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസിയും കണ്ടെത്തേണ്ടതുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category