1 GBP = 96.00 INR                       

BREAKING NEWS

വിന്റര്‍ സീസണിനെ നേരിടാന്‍ ഇപ്പോഴേ കരുതലെടുക്കാം; കോവിഡ് പ്രതിസന്ധിയിലെ സാമ്പത്തിക ഞെരുക്കത്തിനിടയില്‍ എനര്‍ജി ബില്ലുകള്‍ കൂടാതെ എങ്ങനെ നിയന്ത്രിക്കാം?

Britishmalayali
kz´wteJI³

ന്തൊക്കെ സംഭവിച്ചാലും നിര്‍ബന്ധമായും നല്‍കേണ്ട ഒന്നാണ് എനര്‍ജി ബില്ലുകള്‍. ശൈത്യകാലം വരുന്നതോടെ ഊര്‍ജ്ജോപഭോഗം വര്‍ദ്ധിക്കുകയും തത്ഫലമായി എനര്‍ജി ബില്ലുകളില്‍ വര്‍ദ്ധനവ് അനുഭവപ്പെടുകയും ചെയ്യുക സാധാരണമാണ്. എന്നാല്‍ ഈ ശൈത്യകാലത്ത് സാധാരണയിലും അധികമായിരിക്കും എനര്‍ജി ബില്ലെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇതിന് പല കാരണങ്ങള്‍ ഉണ്ട്.

കൂടുതല്‍ ആളുകള്‍ വര്‍ക്ക് ഫ്രം ഹോം തെരഞ്ഞെടുത്തതോടെ ഊര്‍ജ്ജോപഭോഗം പതിവിലുമധികം വര്‍ദ്ധിച്ചു എന്നതാണ് എനര്‍ജി ബില്‍ വര്‍ദ്ധിക്കുവാനുള്ള പ്രാഥമികമായ കാരണം. സ്വന്തമായി ചെറിയ മീറ്റര്‍ ഇല്ലാത്തവര്‍ക്കും അവരുടെ വിതരണക്കാരില്‍ നിന്നും മീറ്റര്‍ റീഡിംഗ് നടത്തപ്പെടാത്തവര്‍ക്കും വര്‍ദ്ധനവ് പ്രതീക്ഷിക്കാം. അതിന്റെ ഫലമായി മുന്‍കൂട്ടിക്കാണാത്ത 145 പൗണ്ടിന്റെ അധിക ചെലവ് പ്രതീക്ഷിക്കാം.

മിക്കവരും എനര്‍ജി ബില്‍ പേ ചെയ്യുന്നത് ഡയറക്ട് ഡെബ്റ്റ് സെറ്റ് അപ്പ് വഴിയാണ്. അക്കൗണ്ട് തുറക്കുമ്പോഴേ ഇതിനുള്ള സൗകര്യം ഒരുക്കികാണും. നിങ്ങളുടെ മീറ്റര്‍ റീഡിംഗ് കൃത്യമായ ഇടവേളകളില്‍ എടുത്തിട്ടില്ലെങ്കില്‍, തികച്ചും ഞെട്ടിക്കുന്ന ഒരു തുക ഇതുവരെയുള്ള ശരിയായ ഉപഭോഗത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് വന്നേക്കാം. അതിനാല്‍, നിങ്ങളുടെ ഗ്യാസ്, ഇലക്ട്രിസിറ്റി മീറ്ററുകളുടെ റീഡിംഗ് ഇപ്പഴേ എടുക്കുക.

എന്നാല്‍ തങ്ങളുടെ യൂട്ടിലിറ്റി ബില്ലുകള്‍ കൂടുതല്‍ കാര്യക്ഷമമായി കുറയ്ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധാരാളം മാര്‍ഗ്ഗങ്ങളുണ്ട്. ഉപഭോഗം കുറയ്ക്കുക എന്നതുതന്നെയാണ് പ്രധാന മാര്‍ഗ്ഗം. എന്നാല്‍ മറ്റു പല മാര്‍ഗ്ഗങ്ങളും ഉണ്ട്. എനര്‍ജി സേവിംഗ് ട്രസ്റ്റിന്റെ അഭിപ്രായത്തില്‍ മുറികളിലെ താപനില ഒരുഡിഗ്രി സെല്ഷ്യസ് കുറച്ചാല്‍ ഹീറ്റിംഗ് ബില്ലില്‍ പ്രതിവര്‍ഷം 75 പൗണ്ട് വരെ ലാഭിക്കാനാകും.

ഊര്‍ജ്ജ്ക്ഷമതയുള്ള ഗാര്‍ഹികോപകരണങ്ങള്‍ ഉപയോഗിക്കുക വഴിയും നിങ്ങള്‍ക്ക് നിങ്ങളുടെ എനെര്‍ജി ബില്ലില്‍ കാര്യമായ ലാഭമുണ്ടാക്കാന്‍ സാധിക്കും. വീടിനെ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദമാക്കുകയാണ് മറ്റൊരു വഴി. അതേസമയം ഓഫ്ജെമ്മിന്റെ അഭിപ്രായത്തില്‍ ഇപ്പോഴുള്ള ഗ്യാസ്, ഇലക്ട്രിസിറ്റി വിതരണക്കാരെ മാറ്റി പുതിയവരെ തെരഞ്ഞെടുത്താല്‍ പ്രതിവര്‍ഷം 300 പൗണ്ട് വരെ ലാഭിക്കാം.

ഇപ്പോള്‍ സര്‍ക്കാര്‍ വാം ഹൗസ് ഡിസ്‌ക്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം നിങ്ങള്‍ക്ക് 2020-2021 ലെ ശൈത്യകാലത്തെ ഇലക്ട്രിസിറ്റി ബില്ലില്‍ 140 പൗണ്ട് വരെ കിഴിവ് ലഭിക്കും. ഇത് നിങ്ങള്‍ക്ക് സഹായധനമായി ലഭിക്കുന്ന പണമല്ല മറിച്ച് മാര്‍ച്ചിനും സെപ്റ്റംബറിനും ഇടയിലെ ബില്‍ തുകയില്‍ കിഴിവായാണ് ലഭിക്കുക. എന്നാല്‍ ഇത് ലഭിക്കുവാന്‍ ഒരു വ്യക്തിക്ക് പെന്‍ഷന്‍ ക്രെഡിറ്റിന്റെ ഗാരന്റി ക്രെഡിറ്റ് എലമെന്റ് ഉണ്ടാവുകയോ നിങ്ങളുടെ എനര്‍ജി ദാതാവിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് കുറഞ്ഞ വേതനം ഉള്ളയാളോ ആയിരിക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category