1 GBP = 96.00 INR                       

BREAKING NEWS

ഗുരുതരമായ ചുഴലിരോഗത്താല്‍ അച്ഛന്‍ പിടച്ചപ്പോള്‍ മനസാന്നിധ്യം കൈവിടാതെ അഞ്ചുവയസ്സുകാരി; അനിയത്തിയെ സുരക്ഷിതമാക്കി ബന്ധുക്കളെ വിവരമറിയിച്ചു; ഗോള്‍ഡന്‍ ഡോര്‍ അവാര്‍ഡ് ലഭിച്ച ഇന്ത്യന്‍ ദമ്പതികളുടെ അഞ്ചുവയസ്സുകാരി മകള്‍ അവാനയുടെ കഥ

Britishmalayali
kz´wteJI³

ച്ഛനൊന്ന് കണ്ണുരുട്ടിയാല്‍ പേടിച്ച് കരയേണ്ട പ്രായമേയുള്ളു കുഞ്ഞ് അവാനയ്ക്ക്, വെറും അഞ്ചുവയസ്സ്. എന്നിട്ടും അച്ഛന്‍ നിലത്തുവീണു പിടയ്ക്കുന്നത് കണ്ടിട്ട് ആ കുഞ്ഞു മനസ്സ് ഭയന്നില്ല, മറിച്ച് അച്ഛനെ രക്ഷിക്കാനുള്ള ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു ഈ കൊച്ചു മിടുക്കി. സട്ടണിലെ വൂസ്റ്റര്‍ പാര്‍ക്ക് ഏരിയയില്‍ താമസിക്കുന്ന സാം സൂര്യകുമാര്‍ എന്ന 34കാരന് കഴിഞ്ഞ ഫെബ്രുവരിയിലാണ് തലച്ചോറില്‍ ട്യൂമര്‍ ഉണ്ടെന്ന് കണ്ടുപിടിച്ചത്. ആ ട്യുമറിന്റെ ഫലമായായിരുന്നു കഴിഞ്ഞ ദിവസം ചുഴലിരോഗം പോലെ ദേഹമാസകലം കോച്ചിവിറച്ച് അയാള്‍ നിലത്തു വീണതും.

അപ്പോള്‍ വീട്ടിലുണ്ടായിരുന്നത് അയാളുടെ അഞ്ചുവയസ്സും മൂന്നു വയസ്സും ഉള്ള രണ്ട് മക്കള്‍ മാത്രം. അച്ഛന്റെ അവസ്ഥകണ്ട കുഞ്ഞ് അവാന ആദ്യം ചെയ്തത് ദുരന്തങ്ങള്‍ കാണുവാന്‍ പാകമെത്താത്ത കുഞ്ഞനിയത്തി ആര്യയെ മറ്റൊരു മുറിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് തന്റെ അമ്മ സിന്ധുവിനേയും അടുത്തുള്ള മറ്റു ബന്ധുക്കളേയും വിവരമറിയിച്ചു. അവര്‍ 999 ല്‍ ഫോണ്‍ ചെയ്ത് എ ആന്‍ഡ് ഇ യില്‍ വിവരമറിയിക്കുകയും ചെയ്തു.

അതുകൊണ്ടും തീര്‍ന്നില്ല അവാനയുടെ കര്‍മ്മം. എമര്‍ജന്‍സി സര്‍വ്വീസുകാര്‍ ഫോണിലൂടെ നല്‍കിയ നിര്‍ദേശങ്ങള്‍ അപ്പാടെ അനുസരിച്ച് തന്റെ അച്ഛനെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് ഈ കൊച്ചു മിടുക്കി മാറ്റി. ഈ സമയം മുഴുവന്‍ ശാന്തതയും സമചിത്തതയും കൈവിടാതെയായിരുന്നു കുഞ്ഞ് അവാന പെരുമാറിയിരുന്നത്.

വീണ ഉടനെ അഞ്ചു മിനിറ്റ് നേരത്തേക്ക് തന്റെ ബോധം നഷ്ടപ്പെട്ടു എന്നാണ് സാം പറയുന്നത്. പിന്നീട് ആകപ്പാടെ ആശയക്കുഴപ്പമായിരുന്നു. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ. ആശുപത്രിയിലെത്തുന്നതുവരെ സാഹചര്യത്തിന്റെ ഗൗരവം പോലും അറിയില്ലായിരുന്നു എന്നാണ് സാം പറയുന്നത്. തന്നെ രക്ഷിക്കാന്‍ വീട്ടിലെത്തിയ എ ആന്‍ഡ് ഇ പ്രവര്‍ത്തകര്‍ അവാനയുടെ അസാമാന്യമായ ധൈര്യത്തേയും സമചിത്തതേയും പുകഴുത്തുന്നത് കേട്ടപ്പോള്‍ തന്റെ മനസ്സ് അഭിമാനം കൊണ്ട് തുടിച്ചു എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

ട്യുമറിന് ചുറ്റും ഒരു കനപ്പ് ഉണ്ടായിട്ടുണ്ടെങ്കിലും അപകടമില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ട്യുമര്‍ സ്ഥിരീകരിച്ച ഉടനെ, ബ്രിട്ടനില്‍ ബ്രെയിന്‍ ട്യുമറിന് മരുന്നു കണ്ടുപിടിക്കാനായി ഗവേഷണം നടത്തുന്ന ഏക സ്ഥാപനമായ ബ്രെയിന്‍ ട്യുമര്‍ റിസര്‍ച്ചിനായി ഈ കുടുംബം തനിച്ച് 8,000 പൗണ്ട് ശേഖരിച്ച് നല്‍കിയിരുന്നു. രോഗം തിരിച്ചറിഞ്ഞപ്പോള്‍ തന്റെ പ്രിയപ്പെട്ടവരെ വിട്ട് വേഗം പോകേണ്ടി വരുമല്ലോ എന്ന ഭയമായിരുന്നു ആദ്യമെന്ന് സാം പറയുന്നു.

കുഞ്ഞുങ്ങള്‍ക്കൊപ്പം ആശതീരും വരെ ജീവിക്കാന്‍ കഴിയില്ലെന്ന ആശങ്കയായിരുന്നു എന്നും അയാള്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ ജീവിതം കൊണ്ട് പലര്‍ക്കും ഉപകാരമുണ്ടാകുന്ന കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അയാള്‍ പറഞ്ഞു. അസാമാന്യമായ ധീരതയും മനഃസ്ഥിരതയും പ്രദര്‍ശിപ്പിച്ച കുഞ്ഞ് അവാനയ്ക്ക് അവളുടെ സ്‌കൂളുകാര്‍ ഗോള്‍ഡന്‍ ഡോര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category