1 GBP = 96.00 INR                       

BREAKING NEWS

തടിയന്റവിട നസീറിന്റെ അനുയായി; സിമിയിലൂടെ എന്‍ഡിഎഫിലെത്തിയ കണ്ണൂരുകാരന്‍; പ്രവാചക നിന്ദ ആരോപിച്ച് അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ ആസൂത്രകന്‍; ബംഗളൂരു സ്‌ഫോടന കേസില്‍ പിടികിട്ടാനുണ്ടായിരുന്ന അവസാന പ്രതി; പിടിക്കുമെന്നായപ്പോള്‍ മുങ്ങിയത് പാക്കിസ്ഥാനിലേക്ക്; കല്യാണം കഴിച്ച് ബിസിനസ് തുടങ്ങി; പിന്നീട് സൗദിയിലെ നിര്‍മ്മാണ കമ്പനിയില്‍ ജോലി തരപ്പെടുത്തിയത് വ്യാജ പാസ്‌പോര്‍ട്ടുമായി; റോയുടെ ചാരക്കണ്ണൂകള്‍ പതിഞ്ഞപ്പോള്‍ കുടുങ്ങി; എന്‍ഐഎ അറസ്റ്റ് ചെയ്തതു കൊടുംഭീകരനായ മലയാളിയെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബെംഗളൂരു, ഡല്‍ഹി സ്ഫോടനക്കേസില്‍ പ്രതിയായ കണ്ണൂരുകാരന്‍ ഷുഹൈബ് സിമിയുടെ ആദ്യകാല പ്രവര്‍ത്തകന്‍. ഷുഹൈബിനേയും ഗുല്‍നവാസിനേയും എന്‍ഐഎ പിടികൂടിയത് റിയാദില്‍ നിന്നെന്നും സൂചന. ഇന്റര്‍പോളിന്റെ സഹായത്തോടെയായിരുന്നു പിടികൂടിയത്. ഇതിന് ശേഷം ഇവരെ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എല്ലാം എന്‍ഐഎ അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്. പ്രത്യേക എന്‍ഐഎ സംഘമാണു രണ്ടാഴ്ച മുന്‍പു സൗദിയിലെ റിയാദിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നാണ് പുറത്തു വരുന്ന വിവരം.

ലഷ്‌കര്‍ കമാണ്ടറായിരുന്ന തടിയന്റവിട നസീര്‍ രൂപീകരിച്ച ഇന്ത്യന്‍ മുജാഹിദീന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന കണ്ണൂര്‍ സ്വദേശി ഷുഹൈബ്, ലഷ്‌കര്‍ ഇ തയിബയുടെ പ്രവര്‍ത്തകനായ ഉത്തര്‍പ്രദേശ് സ്വദേശി ഗുല്‍നവാസ് എന്നിവരെയാണ് ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചത്. ഗുല്‍നവാസിനെ തിരുവനന്തപുരത്ത് ഐബി ആസ്ഥാനത്തും ഷുഹൈബിനെ കൊച്ചി എന്‍ഐഎ ആസ്ഥാനത്തും ചോദ്യം ചെയ്യുകയാണ്. ഇന്നലെ വൈകിട്ട് 6.30ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇരുവരെയും എത്തിച്ചത്. ഇരുവരും സിമിയുടെ ആദ്യകാല പ്രവര്‍ത്തകരാണ്. പിന്നീടാണു ഷുഹൈബ് ഇന്ത്യന്‍ മുജാഹിദീനിലേക്കും ഗുല്‍നവാസ് ലഷ്‌കര്‍ ഇ തയിബയിലേക്കും ചേര്‍ന്നത്. ഷുഹൈബ് കേരളത്തില്‍ നിന്നു ഹവാല വഴി തീവ്രവാദ സംഘടനകള്‍ക്കു പണം എത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ മുജാഹിദീനില്‍ തടിയന്റവിട നസീറിനൊപ്പം സജീവമായിരുന്ന ഷുഹൈബ് 2014 ല്‍ ബെംഗളൂരു സ്ഫോടനത്തിനു ശേഷം പാക്കിസ്ഥാനിലേക്കു രക്ഷപ്പെടുകയായിരുന്നു. ഈ സ്ഫോടനക്കേസില്‍ പിടികിട്ടാന്‍ ബാക്കിയുള്ള ഏക പ്രതിയാണ് ഇയാള്‍. പാക്കിസ്ഥാനില്‍ ചെന്ന ശേഷം വിവാഹിതനായി ബിസിനസ് നടത്തുകയായിരുന്നു. ഇടയ്ക്കു റിയാദില്‍ വന്നുപോകുന്നതായും ഇന്റര്‍പോളില്‍ നിന്ന് എന്‍ഐഎയ്ക്കു വിവരം ലഭിച്ചു. തുടര്‍ന്നാണ് നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തിയത്. ബെംഗളൂരു സ്ഫോടനക്കേസില്‍ ഒരാള്‍ മരിക്കുകയും അനേകം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അബ്ദുള്‍ നാസര്‍ മദനിയും കേസില്‍ പ്രതിയാണ്. ഗുല്‍നവാസ് ഡല്‍ഹി സ്ഫോടനക്കേസിലെ പ്രതിയാണ്.

കശ്മീരിലേക്കു ഭീകരരെ റിക്രൂട്ട് ചെയ്യാന്‍ പ്രധാനപങ്ക് വഹിച്ച തടിയന്റവിട നസീര്‍ കേരളാ ജിഹാദി ഗ്രൂപ്പില്‍പെട്ടയാളാണ്. നസീറിന്റെ ബന്ധു കെ.വി. അബ്ദുള്‍ ജലീലാണു ബംഗളുരു സ്‌ഫോടനക്കേസിലെ പ്രധാനപ്രതി. കേസിലെ മറ്റൊരു പ്രതിയാണ് കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിയായ ഷുഹൈബ്. മുമ്പ് ഇയാള്‍ എന്‍.ഡി.എഫ്. പ്രവര്‍ത്തകനായിരുന്നു. പ്രവാചകനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ഇയാളായിരുന്നു.

ഷുഹൈബിനെതിരെ എട്ട് കേസുകളുണ്ട്. 2008ലെ സ്ഫോടന പരമ്പരകള്‍ക്ക് പിന്നാലെ ഇയാള്‍ ഒളിവില്‍പോയി. പാക്കിസ്ഥാനില്‍ നിന്ന് പിന്നീട് വ്യാജ പാസ്പോര്‍ട്ടില്‍ സൗദിയിലേക്ക് കടന്നു.രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കുന്നവരെക്കുറിച്ചും വിദേശത്ത് സഹായം ചെയ്യുന്നവരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെത്താനാകുമെന്ന് എന്‍.ഐ.എ പറഞ്ഞു. സൗദിയിലെ നിര്‍മ്മാണ കമ്പനിയിലായിരുന്ന ഷുഹൈബിനെപ്പറ്റി നേരത്തേ എന്‍.ഐ.എയ്ക്ക് വിവരം കിട്ടിയിരുന്നു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഇന്റര്‍പോളിന്റെ സഹായവും തേടി. നീക്കം അതീവ രഹസ്യംപൊലീസിനെ അറിയിക്കാതെ തന്ത്രപരമായ ഓപ്പറേഷനിലൂടെയാണ് എന്‍.ഐ.എ പ്രതികളെ പിടികൂടിയത്.

വിമാനമെത്തുന്നതിന് പത്തു മിനിട്ടിന് മുന്‍പ് എന്‍.ഐ.എ, റാ, ഐ.ബി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി. എയര്‍പോര്‍ട്ട് അധികൃതരെപ്പോലും അവസാന നിമിഷമാണ് വിവരമറിയിച്ചത്. രണ്ടരമണിക്കൂര്‍ വിമാനത്താവളത്തില്‍ ചോദ്യംചെയ്ത ശേഷം ഗുല്‍നവാസിനെ ആദ്യം പുറത്തെത്തിച്ചു. പിന്നീട് അര മണിക്കൂറിനു ശേഷമാണ് ഷുഹൈബിനെ എത്തിച്ചത്. രണ്ട് പ്രതികളയും കൊച്ചിയിലേക്ക് കൊണ്ടുപോയി. ട്രാന്‍സിറ്റ് വാറണ്ട് നേടി ഷുഹൈബിനെ ബംഗളൂരുവിലെയും ഗുല്‍നവാസിനെ ഡല്‍ഹിയിലെയും എന്‍.ഐ.എ ഓഫീസുകളിലേക്ക് കൊണ്ടുപോവും.

കളമശേരി ബസ് കത്തിക്കല്‍ മുതല്‍ കനകമല ഐ.എസ്. യോഗം വരെ, സംസ്ഥാനത്ത് എന്‍.ഐ.എ. അന്വേഷിച്ചതു ഭീകരബന്ധമുള്ള അരഡസനിലേറെ കേസുകളാണ്. ഇതില്‍ പലതിലും ഷുഹൈബ് സംശയ നിഴലിയായിരുന്നു. ഒന്നരപതിറ്റാണ്ടു മുമ്പാണ് കേരളത്തില്‍ രാജ്യാന്തര ഭീകരസംഘടനകളുടെ വേരുകളുണ്ടെന്നു വ്യക്തമാകുന്ന സംഭവങ്ങളുണ്ടായത്. കളമശേരി ബസ് കത്തിക്കല്‍, പാനായിക്കുളം സിമി ക്യാമ്പ്, വാഗമണ്‍ സിമി ആയുധ പരിശീലന ക്യാമ്പ്, തൊടുപുഴയിലെ അദ്ധ്യാപകന്റെ കൈവെട്ട്, കനകമല ഐ.എസ്. യോഗം തുടങ്ങിയ കേസുകള്‍ ഭീകരവാദത്തിന്റെ അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ പുറത്തുകൊണ്ടുവന്നു.

കേരളത്തിലെ എന്‍.ഐ.എ. അന്വേഷിച്ച ആദ്യ കേസായിരുന്നു അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ടു കളമശേരിയില്‍ ബസ് കത്തിച്ച സംഭവം. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ടു തടവില്‍ കഴിഞ്ഞിരുന്ന മഅദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അല്‍ക്വയ്ദ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത ബസ് കത്തിക്കല്‍ കേസില്‍ മഅദനിയുടെ ഭാര്യ സൂഫിയ മഅദനി പത്താം പ്രതിയാണ്. 2006 സെപ്റ്റംബര്‍ ഒമ്പതിനായിരുന്നു കളമശേരിയില്‍ തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് കത്തിച്ചത്.

ചോദ്യക്കടലാസില്‍ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജിലെ അദ്ധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ സംഭവവും കേരളത്തിലെ എന്‍.ഐ.എ. ഏറ്റെടുത്ത പ്രധാന കേസുകളിലൊന്നാണ്. 33 പ്രതികളുണ്ടായിരുന്ന കേസില്‍ വധശ്രമം, അന്യായമായി സംഘം ചേരല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ എന്‍.ഐ.എ. കേസ് ഏറ്റെടുത്തു. 10 പ്രതികള്‍ക്കു കോടതി എട്ടുവര്‍ഷം കഠിന തടവും പിഴയും വിധിക്കുകയും ചെയ്തു. 2010 ഏപ്രില്‍ മൂന്നിനാണ് മൂവാറ്റുപുഴയിലെ വാട്ടര്‍ അഥോറിറ്റി ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ ആദ്യ ഗൂഢാലോചന നടന്നത്.

തുടര്‍ന്ന് കോതമംഗലം മുനിസിപ്പല്‍ പാര്‍ക്കിലും പ്രതികള്‍ ഒത്തുചേര്‍ന്നു തയ്യാറെടുപ്പ് നടത്തിയെന്ന് അന്വേഷണസംഘം കണ്ടെത്തി. ഈ കേസിലെല്ലാം ഷുഹൈബിന് പങ്കുണ്ടെന്നാണ് വിലയിരുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category