1 GBP = 96.00 INR                       

BREAKING NEWS

കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജെന്നു വിശേഷിപ്പിച്ച് സ്വര്‍ണക്കടത്ത് വിവാദമാക്കിയത് രോഷത്തിനു പ്രധാന കാരണം; കള്ളക്കടത്ത് കേസില്‍ കോണ്‍സല്‍ ജനറലിനെയും അറ്റാഷെയെയും കുറ്റക്കാരാക്കുന്നതിലും അമര്‍ഷം; സ്വര്‍ണ്ണ കടത്ത്-ലൈഫ് മിഷന്‍ വിവാദത്തില്‍ യുഎഇ പൂര്‍ണ്ണ അതൃപ്തിയില്‍; തിരുവനന്തപുരത്തെ കോണ്‍സുലേറ്റ് ചെന്നൈയിലേക്ക് മാറ്റുന്നതും പരിഗണനയില്‍; എന്‍ഐഎ അന്വേഷണം ഉണ്ടാക്കുന്നത് നയതന്ത്ര വിള്ളല്‍

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കോഴ വിവാദങ്ങളില്‍ യു.എ.ഇക്കു കടുത്ത അതൃപ്തി. സ്വര്‍ണക്കടത്തില്‍ തീവ്രവാദബന്ധം ആരോപിക്കപ്പെട്ടതോടെ അപമാനിക്കപ്പെട്ടെന്ന വിലയിരുത്തലില്‍ തിരുവനന്തപുരം കോണ്‍സുലേറ്റ് താല്‍ക്കാലികമായി പൂട്ടുന്നതു പരിഗണനയില്‍ എന്ന് റിപ്പോര്‍ട്ട്. ചെന്നൈയില്‍ കോണ്‍സുലേറ്റ് തുടങ്ങി കേരളത്തിലെ അറ്റസ്റ്റേഷന്‍ അവിടേക്കു മാറ്റാനുള്ള നീക്കം സജീവമാണെന്നാണ് വാര്‍ത്ത.

ആരോപണവിധേയരായ കോണ്‍സല്‍ ജനറലിനെയും അറ്റാഷെയെയും പൂര്‍ണമായും വിശ്വാസത്തിലെടുത്തുള്ള നിലപാടാണു യു.എ.ഇയുടേതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജെന്നു വിശേഷിപ്പിച്ച് സ്വര്‍ണക്കടത്ത് വിവാദമാക്കിയതാണ് രോഷത്തിനു പ്രധാന കാരണമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങളുടെ ഔദ്യോഗിക സംവിധാനം ഇടപെട്ട് അയച്ചതല്ലാത്തതിനാല്‍ സ്വര്‍ണമെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജ് എന്നു വിശേഷിപ്പിക്കരുത്. ദുബായില്‍നിന്ന് ആര്‍ക്കു വേണമെങ്കിലും കോണ്‍സുലേറ്റ് വിലാസത്തിലേക്കു കാര്‍ഗോ അയയ്ക്കാം. ഇതിനെ നയതന്ത്ര പരിരക്ഷയുള്ള ബാഗേജായി കണക്കാക്കാനാകില്ലെന്നു യു.എ.ഇ. അധികൃതര്‍ എന്ത്യന്‍ എംബസിയെ അറിയിച്ചുവെന്നും ജെബി പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നികുതിയും പിഴയുമടച്ച് തീര്‍ക്കാവുന്ന കസ്റ്റംസ് കേസ് മാത്രമായിരുന്നിട്ടും രാജ്യത്തിന് അപകീര്‍ത്തികരമായ സംഭവങ്ങളാണുണ്ടാകുന്നതെന്ന് അവര്‍ അറിയിച്ചതായാണു സൂചന. കള്ളക്കടത്ത് കേസില്‍ കോണ്‍സല്‍ ജനറലിനെയും അറ്റാഷെയെയും കുറ്റക്കാരാക്കുന്നതിലും അമര്‍ഷമുണ്ട്. എന്‍.ഐ.എ. സംഘം ദുബായിലെത്തിയെങ്കിലും പ്രതികളെ കാണാന്‍ അനുവദിക്കാതിരുന്നത് ഇതിനാലാണെന്നാണു വിലയിരുത്തല്‍ എന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍സുലേറ്റിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുന്ന നടപടിയായതിനാല്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് യു.എ.ഇ. വ്യക്തമാക്കിയെങ്കിലും ഫൈസല്‍ ഫരീദിനെ വിട്ടുതരാനോ അറ്റാഷെയെ ചോദ്യം ചെയാനോ അനുവദിച്ചിട്ടില്ല. സര്‍ക്കാര്‍ തല അനുമതിയില്ലാതെ കഴിയില്ലെന്നാണു മറുപടി. പ്രളയദുരിതാശ്വാസ സഹായമായി സന്നദ്ധ സംഘടന വഴി 20 കോടി രൂപ നല്‍കിയതും അപകീര്‍ത്തിയിലാണ് എത്തുന്നത്. അതില്‍ നാലരക്കോടി രൂപ കോണ്‍സല്‍ ജനറലിനു കോഴ നല്‍കിയെന്ന ആരോപണവും യു.എ.ഇയെ ചൊടിപ്പിച്ചിട്ടുണ്ട്.

കോവിഡ്മൂലം മാര്‍ച്ചില്‍ നിര്‍ത്തിവച്ച സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ജൂലൈ അവസാനവാരം പുനരാരംഭിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും സ്വര്‍ണക്കടത്ത് വിവാദമായതോടെ യു.എ.ഇ. പിന്നോട്ടുമാറി. നോര്‍ക്ക അധികൃതര്‍ പലതവണ സമ്മര്‍ദം ചെലുത്തിയെങ്കിലും വിദേശ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം വന്നിട്ടില്ലെന്നായിരുന്നു മറുപടി. കഴിഞ്ഞയാഴ്ചയാണ് ഇതു പുനരാരംഭിച്ചത്. ഇതിനിടെയാണ് പുതിയ വാര്‍ത്തയുമെത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category