1 GBP = 95.50 INR                       

BREAKING NEWS

ഹൈദരാബാദിന് മേല്‍ പത്ത് റണ്‍സിന്റെ വിജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ്; 164 റണ്‍സ് എടുത്ത ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ വിജയത്തിലേക്ക് നയിച്ചത് മലയാളി താരം ദേവദത്ത് പടിക്കലിന്റെയും ഡിവില്ലിയേഴ്സിന്റെയും അര്‍ദ്ധ സെഞ്ചറികള്‍: ബാംഗ്ലൂരിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി താരമായി യുസ്വേന്ദ്ര ചെഹല്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

ദുബായ്: തിങ്കളാഴ്ച നടന്ന ഐപിഎല്‍ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 10 റണ്‍സിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ റോയല്‍ ചാലഞ്ചേഴ്സ് ഉയര്‍ത്തിയ 164 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സ്് 19.4 ഓവറില്‍ 153 റണ്‍സെടുത്ത് ഓള്‍ ഔട്ടായി. റോയല്‍ ചലഞ്ചേഴ്സിന് വേണ്ടി മലയാളി താരം ദേവദത്ത് പടിക്കലും എ ബി ഡി വില്ലിയേഴ്സും നേടിയ അര്‍ദ്ധ സെഞ്ച്വറികളാണ് റോയല്‍ ചലഞ്ചേഴ്സിനെ വിജയത്തിലെത്തിച്ചത്. ഹൈദരാബാദിനായി ജോണി ബെയര്‍സ്റ്റോ അര്‍ധസെഞ്ചുറി നേടിയെങ്കിലും മധ്യനിരയും വാലറ്റവും അപ്പാടെ തകര്‍ന്നു കളിയുടെ ഗതി തന്നെ മാറി മറിയുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരം ജോണി ബെയര്‍‌സ്റ്റോയുടെ മികവില്‍ ഒരു ഘട്ടത്തില്‍ മികച്ച നിലയിലായിരുന്ന ഹൈദരാബാദ് പിന്നീട് കളി കൈവിടുകയായിരുന്നു. യൂസ്വേന്ദ്ര ചാഹലിന്റെ സ്‌പെല്ലാണ് കളി ബാംഗ്ലൂരിന് അനുകൂലമാക്കി തിരിച്ചത്. ബാംഗ്ലൂരിനായി യുസ്വേന്ദ്ര ചെഹല്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.

ഒരു ഘട്ടത്തില്‍ 15 ഓവറില്‍ രണ്ടിന് 121 റണ്‍സെന്ന നിലയിലായിരുന്നു ഹൈദരാബാദ്. 18 റണ്‍സില്‍ ഡേവിഡ് വാര്‍ണറെ നഷ്ടമായ ശേഷം ഒന്നിച്ച ബെയര്‍‌സ്റ്റോ - മനീഷ് പാണ്ഡെ സഖ്യമാണ് ഹൈദരാബാദ് ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയത്. രണ്ടാം വിക്കറ്റില്‍ ഇരുവരും 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 33 പന്ത് നേരിട്ട് ഒരു സിക്‌സും മൂന്നു ഫോറുമടക്കം 34 റണ്‍സെടുത്ത പാണ്ഡെയെ മടക്കിയ യൂസ്വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അര്‍ധ സെഞ്ചുറി നേടിയ ബെയര്‍‌സ്റ്റോ 16-ാം ഓവറില്‍ മടങ്ങിയതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി. ചാഹലിന് തന്നെയായിരുന്നു വിക്കറ്റ്. തൊട്ടടുത്ത പന്തില്‍ ചാഹല്‍ വിജയ് ശങ്കറെയും (0) മടക്കി. ദുബെയുടെ പന്തില്‍ മോശം ഷോട്ട് കളിച്ച പ്രിയം ഗാര്‍ഗിനും (12) കാര്യമായ സംഭാവന നല്‍കാനായില്ല. പിന്നാലെ തുടരെ വിക്കറ്റുകള്‍ വീണു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍ ചാലഞ്ചേഴ്സ് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കലിന്റെയും എ ബി ഡി വില്ലിയേഴ്സിന്റെയും അര്‍ധ സെഞ്ചുറികളാണ് ബാംഗ്ലൂരിനെ മെച്ചപ്പെട്ട സ്‌കോറിലേക്കു നയിച്ചത്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ബാംഗ്ലൂര്‍ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും ദേവ്ദത്ത് പടിക്കലിനു കളിക്കാന്‍ സാധിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ ഫോമാണ് ആദ്യ മത്സരത്തില്‍ തന്നെ കര്‍ണാടകയുടെ മലയാളി യുവതാരത്തിന് അവസരം നല്‍കാന്‍ കോലിയെ പ്രേരിപ്പിച്ചത്. കാത്തുനിന്ന് കിട്ടിയ അവസരം ദേവ്ദത്ത് പാഴാക്കിയില്ല. തുടക്കം മുതല്‍ അടിച്ചു കളിച്ച ദേവ്ദത്ത് 42 പന്തില്‍ 56 റണ്‍സെടുത്താണു പുറത്തായത്. ഈ 20കാരന്‍ നേടിയതാകട്ടെ എട്ട് ബൗണ്ടറികള്‍.

അര്‍ധസെഞ്ചുറിക്കു പിന്നാലെ വിജയ് ശങ്കറിന്റെ പന്തില്‍ ദേവ്ദത്ത് ബൗള്‍ഡാകുകയായിരുന്നു. ദേവ്ദത്തിന് മികച്ച പിന്തുണ നല്‍കി കളിച്ച ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ചും പിന്നാലെ മടങ്ങി. 27 പന്തില്‍ 29 റണ്‍സെടുത്ത ഫിഞ്ച് സ്പിന്നര്‍ അഭിഷേക് ശര്‍മയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയി. കോലിക്ക് മെച്ചപ്പെട്ട സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല. താരം നേടിയത് 13 പന്തില്‍ 14 റണ്‍സ്. മൂന്നാം വിക്കറ്റും വീണതോടെ മികച്ച സ്‌കോറിലേക്ക് ബാംഗ്ലൂരിനെ നയിക്കുകയെന്നത് വെറ്ററന്‍ താരം എബി ഡി വില്ലിയേഴ്സിന്റെ ചുമതലയായി. നാലു ഫോറുകളും രണ്ട് സിക്സും പറത്തിയ ഡി വില്ലിയേഴ്സ് 30 പന്തില്‍ 51 റണ്‍സെടുത്തു. സ്‌കോര്‍ 162 ല്‍ നില്‍ക്കെ താരം റണ്ണൗട്ടാകുകയായിരുന്നു. ജോഷ് ഫിലിപ്പും ശിവം ദുബെയും തമ്മില്‍ റണ്ണിങ്ങിനിടെയുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് ഹൈദരാബാദ് കീപ്പര്‍ ബെയര്‍സ്റ്റോ ദുബെയെ റണ്ണൗട്ടാക്കി. ബാംഗ്ലൂരിനായി നാല് ഓവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ചാഹല്‍ ബൗളിങ്ങില്‍ തിളങ്ങി. നവ്ദീപ് സെയ്‌നി, ശിവം ദുബെ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കൈവിട്ട മത്സരം ബൗളര്‍മാരുടെ മികവില്‍ ബാംഗ്ലൂര്‍ തിരിച്ചുപിടിക്കുകയായിരുന്നു. ചാഹല്‍ തന്നെയാണ് കളിയിലെ താരവും.

മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ നഷ്ടപ്പെട്ടുകൊണ്ടായിരുന്നു സണ്‍റൈസേഴ്സിന്റെ തുടക്കം. ആറ് പന്തുകളില്‍ ആറ് റണ്‍സെടുത്ത വാര്‍ണര്‍ രണ്ടാം ഓവറില്‍ റണ്ണൗട്ടായി. എന്നാല്‍ മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് ജോണി ബെയര്‍സ്റ്റോ ഹൈദരാബാദ് സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ 6.2 ഓവറില്‍ 50 റണ്‍സ് പിന്നിട്ടു. സ്‌കോര്‍ 89 ല്‍ നില്‍ക്കെ 33 പന്തില്‍ 34 റണ്‍സെടുത്ത മനീഷ് പാണ്ഡെ മടങ്ങി. യുസ്വേന്ദ്ര ചെഹലിന്റെ പന്തില്‍ നവ്ദീപ് സെയ്നി ക്യാച്ചെടുത്താണ് പാണ്ഡെയെ പുറത്താക്കിയത്.

ആറ് ഫോറും രണ്ട് സിക്സും നേടി അര്‍ധസെഞ്ചുറി പിന്നിട്ട ബെയര്‍സ്റ്റോ ചെഹലിന്റെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു. 43 പന്തില്‍ 61 റണ്‍സാണു താരം നേടിയത്. വിജയ് ശങ്കറും റണ്ണൊന്നുമെടുക്കാന്‍ സാധിക്കാതെ ചെഹലിന് മുന്നില്‍ വീണു. 121 റണ്‍സില്‍ തന്നെ അഞ്ചാം വിക്കറ്റും നഷ്ടമായതോടെ സണ്‍റൈസേഴ്സ് പ്രതിസന്ധിയിലായി. 13 പന്തില്‍ 12 റണ്‍സെടുത്ത പ്രിയം ഗാര്‍ഗിനെ ശിവം ദുബെ ബൗള്‍ഡാക്കി. സ്‌കോര്‍ 135ല്‍ നില്‍ക്കെ 7 റണ്‍സെടുത്ത അഭിഷേക് ശര്‍മ റണ്ണൗട്ടായി. റണ്ണിനായുള്ള ഓട്ടത്തിനിടെ അഭിഷേക് ശര്‍മയുമായി കൂട്ടിയിടിച്ച് അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ പരുക്കേറ്റു വീണു.

ഭുവനേശ്വര്‍ കുമാറിനും റാഷിദ് ഖാനും ബാറ്റിങ്ങില്‍ പ്രത്യേകിച്ചൊന്നും ചെയ്യാതെ മടങ്ങി. ബോളിങ്ങിനിടെ പരുക്കേറ്റിട്ടും അവസാന ഓവറുകളില്‍ ബാറ്റ് ചെയ്യാനെത്തിയ മിച്ചല്‍ മാര്‍ഷനും സന്ദീപ് ശര്‍മയെയും കോലിയുടെ ക്യാച്ചില്‍ മടങ്ങി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category