1 GBP = 95.80 INR                       

BREAKING NEWS

കന്നിയങ്കത്തില്‍ അര്‍ധസെഞ്ച്വറി നേടി ടീമിനെ വിജയത്തിലെത്തിച്ച് മലയാളി താരം; ദേവദത്ത് പടിക്കല്‍ അരങ്ങേറ്റം ഗംഭീരമാക്കിയത് വിരാട് കോലിയേയും എ.ബി. ഡിവില്ലിയേഴ്സിനേയും ആരോണ്‍ ഫിഞ്ചിനേയും സാക്ഷിയാക്കി; ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ട്വന്റി20 അരങ്ങേറ്റങ്ങള്‍ക്കു പിന്നാലെ ഐപിഎല്‍ അരങ്ങേറ്റത്തിലും അര്‍ധസെഞ്ചുറി നേടി റെക്കോര്‍ഡ് ഇട്ട് നിലമ്പൂര്‍ സ്വദേശി ദേവദത്ത് പടിക്കല്‍

Britishmalayali
kz´wteJI³

ദുബായ്: ഐപിഎല്ലിലെ കന്നിയങ്കത്തില്‍ താരമായി ബെംഗളൂരു മലയാളി ദേവ്ദത്ത് പടിക്കല്‍. 13-ാം സീസണില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആദ്യ മത്സരത്തില്‍ ഓപ്പണറായി കളത്തിലിറങ്ങിയ ദേവ്ദത്ത് പടിക്കല്‍ ടീമിനെ വിജയത്തിലെത്തിച്ച തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയാണ് അരങ്ങേറ്റം ഗംഭീരമാക്കിയത്. വിരാട് കോലിയും എ.ബി. ഡിവില്ലിയേഴ്സും ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഉള്‍പ്പെട്ട സൂപ്പര്‍താര നിരയ്ക്കൊപ്പമായിരുന്നു ഈ 20കാരന്റെ ഐപിഎല്‍ അരങ്ങേറ്റം. പ്രായം കൊണ്ട് താന്‍ ചെറുപ്പമെങ്കിലും കളികൊണ്ട് താന്‍ സീനിയേഴ്സിനൊപ്പം എന്ന് തെളിയിക്കുന്നതായിരുന്നു ദേവദത്തിന്റെ പ്രകടനം.

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ വിജയത്തിലെത്തിച്ച മത്സരത്തില്‍ 42 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 57 റണ്‍സാണ് ദേവ്ദത്ത് നേടിയത്. ഓപ്പണിങ് വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകട്ടും തീര്‍ത്ത് ടീമിന് മികച്ച തുടക്കവും ഉറപ്പാക്കിയാണ് ദേവ്ദത്ത് മടങ്ങിയത്. അരങ്ങേറ്റമാണെങ്കിലും ഓപ്പണറായെത്തിയ ദേവ്ദത്താണ് മത്സരത്തിലെ ആദ്യ പന്ത് നേരിട്ടത്. അതും ഭുവനേശ്വര്‍ കുമാറില്‍ നിന്നും. ആദ്യ മൂന്നു പന്തുകള്‍ ശ്രദ്ധയോടെ നേരിട്ട യുവതാരം നാലാമത്തെ പന്തിലാണ് ആദ്യ റണ്‍ നേടിയത്. രണ്ടാം ഓവറില്‍ സന്ദീപ് ശര്‍മയെ നേരിട്ട ദേവദത്ത് രണ്ട് ബൗണ്ടറികള്‍ നേടി തന്റെ സ്ഥാനം ഉറപ്പിച്ചു.

ആദ്യ ഓവറില്‍ ബഹുമാനം കൊടുത്ത ഭുവനേശ്വര്‍ കുമാറിനെതിരെ തൊട്ടടുത്ത ഓവറില്‍ മൂന്നാം ബൗണ്ടറി. സണ്‍റൈസേഴ്സ് നിരയില്‍ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ നടരാജന്റെ ഊഴമായിരുന്നു അടുത്തത്. നടരാജന്‍ എറിഞ്ഞ നാലാം ഓവറില്‍ ദേവ്ദത്ത് നേടിയത് മൂന്നു ഫോറുകള്‍! അടുത്ത ബോളിങ് മാറ്റമായെത്തിയ മിച്ചല്‍ മാര്‍ഷിനെയും താരം വെറുതെ വിട്ടില്ല. മൂന്നാം പന്തില്‍ അടുത്ത ഫോര്‍. മറുവശത്ത് ഫിഞ്ച് റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍, അഴകും മികവും സമന്വയിപ്പിച്ച ഷോട്ടുകളിലൂടെ ദേവ്ദത്ത് അനായാസം റണ്‍സ് കണ്ടെത്തി.

ആറാം ഓവറിന്റെ രണ്ടാം പന്തില്‍ ഫിഞ്ചിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പൂര്‍ത്തിയാക്കി. ഇതില്‍ 35 റണ്‍സും ദേവ്ദത്തിന്റെ വകയായിരുന്നു. 10-ാം ഓവറില്‍ ദേവ്ദത്തിന്റെ അര്‍ധസെഞ്ചുറി പിറന്നു. 36 പന്തില്‍ എട്ടു ഫോറുകള്‍ സഹിതമായിരുന്നു അരങ്ങേറ്റത്തിലെ അര്‍ധസെഞ്ചുറിയുടെ പിറവി. 11ാം ഓവറിലെ അവസാന പന്തില്‍ വിജയ് ശങ്കറിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ ദേവ്ദത്തിന്റെ പേരിലുണ്ടായിരുന്നത് 56 റണ്‍സ്. 42 പന്തില്‍ എട്ടു ഫോറുകള്‍ നേടി ടീമിന്റെ വിജയം ഏതാണ്ട് ഉറപ്പിച്ചായിരുന്നു ദേവദത്തിന്റെ മടക്കം.

ഇതോടെ റോയല്‍ ചാലഞ്ചേഴ്സിന് വേണ്ടി അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ചുറി നേടിയ സൂപ്പര്‍താര നിരയിലേക്ക് ദേവദത്ത് എന്ന മമലയാളി പയ്യനും ഉയര്‍ന്നു. അരങ്ങേറ്റ മത്സരത്തില്‍ ആര്‍സിബിക്കു വേണ്ടി കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന പദവിയും ഇനി ദേവദത്തിന് സ്വന്തം. ഇതിന് മുമ്പ് ക്രിസ് ഗെയ്ല്‍, എ.ബി. ഡിവില്ലിയേഴ്സ്, എ.ബി. ഡിവില്ലിയേഴ്സ്, യുവരാജ് സിങ്, ശ്രീവത്സ് ഗോസ്വാമി എന്നിവര്‍ അരങ്ങേറ്റത്തില്‍ ആര്‍സിബിക്കു വേണ്ടി അര്‍ധസെഞ്ചുറി നേടിയിട്ടുണ്ട്.

ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ തുടര്‍ച്ചയാണ് ദേവ്ദത്തിന്റെ ഐപിഎല്‍ അരങ്ങേറ്റത്തിലെ അര്‍ധസെഞ്ചുറി. വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ സീസണില്‍ 67.67 ശരാശരിയില്‍ 11 ഇന്നിങ്സുകളില്‍നിന്ന് 619 റണ്‍സെടുത്ത ദേവ്ദത്തായിരുന്നു ടോപ് സ്‌കോറര്‍. പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 12 കളികളില്‍നിന്ന് 64.44 ശരാശരിയില്‍ 580 റണ്‍സുമായി വീണ്ടും ടോപ് സ്‌കോററായി.

ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ട്വന്റി20 അരങ്ങേറ്റങ്ങള്‍ക്കു പിന്നാലെ ഐപിഎല്‍ അരങ്ങേറ്റത്തിലും അര്‍ധസെഞ്ചുറി നേടിയെന്ന റെക്കോര്‍ഡും ഇനി പടിക്കലിനു സ്വന്തം. 2018ല്‍ മഹാരാഷ്ട്രയ്‌ക്കെതിരെയായിരുന്നു ദേവ്ദത്തിന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. ഒന്നാം ഇന്നിങ്സില്‍ ഏഴു റണ്‍സിനു പുറത്തായെങ്കിലും രണ്ടാം ഇന്നിങ്സില്‍ 77 റണ്‍സ് നേടി. 2019ല്‍ ഝാര്‍ഖണ്ഡിനെതിരെ ലിസ്റ്റ് എ ക്രിക്കറ്റില്‍ അരങ്ങേറി. നേടിയത് 58 റണ്‍സ്. ഇതേ വര്‍ഷം ഉത്തരാഖണ്ഡിനെതിരെ ട്വന്റി20 അരങ്ങേറ്റം. പുറത്താകാതെ 53 റണ്‍സെടുത്ത് കരുത്തുകാട്ടി. ഇതിനു പിന്നാലെയാണ് ഐപിഎല്‍ അരങ്ങേറ്റത്തില്‍ സണ്‍റൈസേഴ്സിനെതിരായ അര്‍ധസെഞ്ചുറി.

ദേവ്ദത്തിന്റെ അച്ഛന്‍ ബാബുനു നിലമ്പൂര്‍ സ്വദേശിയും അമ്മ അമ്പിളി പടിക്കല്‍ എടപ്പാള്‍ സ്വദേശിയുമാണ്. അമ്മ വഴിയാണ് ദേവ്ദത്തിന്റെ പേരിനൊപ്പമുള്ള പടിക്കല്‍ സ്‌കോര്‍ ബോര്‍ഡിലേക്കും കയറിക്കൂടിയത്. ദേവ്ദത്തിന് 4 വയസ്സുള്ളപ്പോള്‍ അച്ഛന്റെ ജോലി ആവശ്യാര്‍ഥം കുടുംബം ഹൈദരാബാദിലേക്കു താമസം മാറി. മകന്റെ ക്രിക്കറ്റ് ഭാവികൂടി കണക്കിലെടുത്ത് 2011ല്‍ ബെംഗളൂരുവിലെത്തി. ദേവ്ദത്ത് 2 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ കളിക്കാന്‍ വന്നിരുന്നു. ചാന്ദ്നി സഹോദരിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category