1 GBP = 94.70 INR                       

BREAKING NEWS

ആയിരക്കണക്കിന് ശിവലിംഗങ്ങളാല്‍ നിറഞ്ഞ് കൊടുംകാട്ടിലെ നദിക്കര; കൊത്തുപണികളാല്‍ നിറഞ്ഞ കംബോഡിയയിലെ കപാല്‍ സ്പീന്‍ ആരെയും വിസ്മയിപ്പിക്കും

Britishmalayali
kz´wteJI³

കൊടുംകാട്ടിനുള്ളില്‍ ട്രക്കിങിന് പോകുന്നവരും പ്രകൃതി രമണീയമായ കാഴ്ച കണ്ട് മടങ്ങുന്നവരും നിരവധിയാണ്. കല്ലില്‍ കൊത്തിയ ശില്‍പങ്ങളാലും ശിവലിംഗങ്ങളാലും നിറഞ്ഞ കൊടും കാട് അരും കണ്ടിട്ടുണ്ടാവില്ല. കൊടുംകാടിനുള്ളില്‍ നദിക്കരയില്‍ ആയിരം ശിവലിംഗങ്ങള്‍ കൊത്തിവെച്ച ഒരു സ്ഥലമുണ്ട്. കമ്പോഡിയയിലെ കപാല്‍ സ്പിന്‍ ആണ് ആ അത്ഭുതം നിറഞ്ഞ സ്ഥലം.

ആയിരം ലിംഗങ്ങളുടെ നദിയെന്നാണ് കപാല്‍ സ്പീന്‍ എന്ന സ്ഥലപ്പേരിന്റെ അര്‍ത്ഥം. പേര് അന്വര്‍ത്ഥമാക്കും വിധം ശിവലിംഗങ്ങള്‍ ഇവിടെ കൊത്തി വെച്ചിരിക്കുന്നു. പ്രകൃതി ഒളിപ്പിച്ചുവെച്ച ശില്പങ്ങളുടെ കൂട്ടമാണിവിടെ കാണാനാവുക. പാറകളില്‍ കൊത്തിവച്ച വേറെയും രൂപങ്ങള്‍ ഇവിടെ കാണാം. ശിലാരൂപങ്ങളെ പൊതിഞ്ഞ് തഴുകിയൊഴുകുന്ന പുഴയുടെ കാഴ്ച അവര്‍ണനീയമാണ്.

കംബോഡിയയിലെ അങ്കോറിന്റെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു പുരാതന പ്രദേശമാണ് ഖെമറിലെ 'ബ്രിഡ്ജ് ഹെഡ്' എന്ന് സൂചിപ്പിക്കുന്ന കബാല്‍ സ്പീന്‍. 1969 ല്‍ എത്തനോളജിസ്റ്റായ ജീന്‍ ബോള്‍ബെറ്റാണ് ഒരു സന്യാസിക്കൊപ്പം നടക്കവേ ഈ പ്രദേശം കണ്ടെത്തിയത്. പതിനൊന്നാം നൂറ്റാണ്ടില്‍ ഉദയാദിത്യവര്‍മ്മന്‍ രണ്ടാമന്‍ രാജാവിന്റെ കാലത്താണ് ഇവ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു. നഗര കേന്ദ്രത്തില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ മാത്രം മതി കബാല്‍ സ്പീനിലെത്താന്‍. യാത്രയ്ക്കിടെ കമ്പോഡിയയുടെ മനോഹരമായ ഗ്രാമക്കാഴ്ചകള്‍ കാണാം.
പ്രദേശത്തെത്തിയാല്‍ വനത്തിലൂടെ മുകളിലേക്ക് 1500 മീറ്റര്‍ ഉയരമുള്ള പാത കാണാം. രാവിലെ 8 മുതല്‍ വൈകുന്നേരം 3 വരെയാണ് ഇങ്ങോട്ടുള്ള പ്രവേശനം. ഉള്‍വനത്തിലേക്കുള്ള യാത്ര നിങ്ങളെ മറ്റൊരു ലോകത്തിലെത്തിക്കും. കാടിനെയറിഞ്ഞുള്ള യാത്രയ്ക്ക് ശേഷം സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും ജനപ്രിയവും ഏറ്റവും അടുത്തതുമായ സ്ഥലം നോം കുലെന്‍ നാഷണല്‍ പാര്‍ക്കിലെ നോം കുലെന്‍ ആണ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category