1 GBP = 94.70 INR                       

BREAKING NEWS

കോളേജ് പ്രവര്‍ത്തനമാരംഭിച്ചത് 2013ല്‍; യുഡിഎഫ് സര്‍ക്കാറിലുള്ള സ്വാധീനം ഉപയോഗിച്ച് അഫിലിയേഷന്‍ നേടി; കഴിഞ്ഞ വര്‍ഷം അഫിലിയേഷന്‍ പുതുക്കിയത് സ്വകാര്യ സ്‌കൂളിന്റെ കെട്ടിടം കാണിച്ച്; വഖഫ് ഭൂമിയുടെ രേഖയില്‍ അഫിലിയേഷന്‍ നേടാനുള്ള ശ്രമം അഴിമതി പുറത്തു വന്നതോടെ മുടങ്ങി; 7 വര്‍ഷം കോളേജ് പ്രവര്‍ത്തിച്ചത് വ്യാപാര ആവശ്യത്തിനായി നിര്‍മ്മിച്ച കെട്ടിടത്തില്‍; എംസി ഖമറുദ്ദീന്‍ ചെയര്‍മാനായ കോളേജിന്റെ അംഗീകാരം റദ്ദാക്കി യൂണിവേഴ്‌സിറ്റി; 400 വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തില്‍

Britishmalayali
kz´wteJI³

കാസര്‍കോട്; ജുവല്ലറി നിക്ഷേപ തട്ടിപ്പിന് പിന്നാലെ മുസ്ലിം ലീഗ് നേതാവും യുഡിഎഫ് കാസര്‍കോട് ജില്ല കണ്‍വീനറുമായ മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീന്‍ ചെയര്‍മാനായ കോളേജിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ചും ആക്ഷേപങ്ങള്‍ ശക്തം. 2013ല്‍ ആരംഭിച്ച തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

കോളേജ് പ്രവര്‍ത്തിക്കുന്നത് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത വാടക കെട്ടിടത്തിലാണെന്ന് കണ്ടെത്തിയതോടെ കോളേജിന്റെ അഫിലിയേഷന്‍ യൂണിവേഴ്‌സിറ്റി റദ്ദാക്കിയിരുന്നു. കോടതിയില്‍ നിന്ന് ആറ് മാസം സമയം അനവദിക്കുകയും അതിനുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ കെട്ടിടത്തിലേക്ക് മാറണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി അനുവദിച്ച സമയം അവസാനിക്കാറായിട്ടും പുതിയ കെട്ടിടത്തിലേക്ക് കോളേജിന്റെ പ്രവര്‍ത്തനം മാറാത്തതാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

2013ല്‍ 85 പേരില്‍ നിന്ന് അഞ്ച് കോടി രൂപ നിക്ഷേപം സ്വീകരിച്ചാണ് തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സ്ഥാപിക്കുന്നത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും നിലവിലെ തിരൂരങ്ങാടി എംഎല്‍എയുമായ പികെ അബ്ദുറബ്ബ് നേരിട്ട് ഇടപെട്ടാണ് കോളേജിന്റെ അഫിലിയേഷനും മറ്റു അനുമതികളും നേടിക്കൊടുത്തത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കോളേജിന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷന്‍ ലഭിച്ചത് എന്ന് അന്നു തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.

കോളേജ് ആരംഭിച്ച് മൂന്ന് വര്‍ഷത്തിനകം സ്വന്തം കെട്ടിടത്തിലേക്ക് മാറണമെന്ന ചട്ടം ഇതുവരെയും പാലിച്ചിട്ടില്ല. വ്യാപാര ആവശ്യങ്ങള്‍ക്കായി തൃക്കരിപ്പൂര്‍ വാള്‍വക്കാട് നിര്‍മ്മിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി കോളേജ് പ്രവര്‍ത്തിക്കുന്നത്. സുരക്ഷാമാനദണ്ഡങ്ങള്‍ പോലും പാലിക്കാതെയാണ് കോളേജിന്റെ പ്രവര്‍ത്തനം. സര്‍വ്വകലാശാലയെ കബളിപ്പിച്ചുകൊണ്ടാണ് കോളേജ് കഴിഞ്ഞ വര്‍ഷം അഫിലിയേഷന്‍ പുതുക്കിയത്.

ഇതിനായി കാസര്‍കോട് ആയിറ്റിയിലെ ഒരു സ്വകാര്യ സ്‌കൂളിന്റെ കെട്ടിടത്തിന്റെ രേഖകളാണ് കോളേജ് യൂണിവേഴ്‌സിറ്റിയില്‍ സമര്‍പ്പിച്ചത്. ഈ വര്‍ഷം വഖഫ് ഭൂമിയുടെ രേഖകള്‍ കാണിച്ച് അഫിലിയേഷന്‍ നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് വഖഫ് ഭൂമി തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇതോടെ നേരത്തെ കോളേജിന് നല്‍കിയ അംഗീകാരം യൂണിവേഴ്‌സിറ്റി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് കോളേജ് ഹൈക്കോടതിയെ സമീപിക്കുകയും പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ ആറ് മാസം സമയം അുവദിക്കുകയും അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു.

എന്നാല്‍ കോടതി അനുവദിച്ച സമയം കഴിഞ്ഞെങ്കിലും ഇതുവരെ പുതിയ കെട്ടിടത്തിലേക്ക് കോളേജിന്റെ പ്രവര്‍ത്തനം മാറിയിട്ടില്ല. ഇതോടെ നിലവില്‍ ഇവിടെ പഠിക്കുന്ന നാനൂറിലധികം വിദ്യാര്‍ത്ഥികളുടെ പഠനം അവതാളത്തിലായിരിക്കുകയാണ്. ലക്ഷങ്ങള്‍ ഡൊണേഷന്‍ നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിലവില്‍ കോളേജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഇല്ല. മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീനാണ് കോളേജിന്റെ ചെയര്‍മാന്‍.

കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം ടി ജബ്ബാര്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ വി കെ ബാവ എന്നിവരും കോളേജിന്റെ ഭാരവാഹികളാണ്. കോളേജിന് വേണ്ടി നിക്ഷേപം നടത്തിയവരെല്ലാം തന്നെ പ്രവാസികളും മുസ്ലിം ലീഗ് നേതാക്കളും അുഭാവികളുമാണ്. ജുവല്ലറി നിക്ഷേപ തട്ടിപ്പിന് പുറമെ എംസി ഖമറുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ മറ്റൊരു തട്ടിപ്പ് കൂടിയാണ് തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ പേരില്‍ ഇപ്പോള്‍ പുറത്ത് വരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category