1 GBP = 96.00 INR                       

BREAKING NEWS

മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതിന് പിന്നാലെ എന്‍ഐഎ സംഘം സി-ആപ്റ്റില്‍ പരിശോധന നടത്തി; എന്‍ഐഎ എത്തിയത് ഖുര്‍ആന്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി; കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘം സി-ആപ്റ്റില്‍ ആദ്യം കുറച്ച് സമയം ചിലവഴിച്ച ശേഷം മടങ്ങി; മിനിറ്റുകള്‍ക്കകം തന്നെ സംഘം മടങ്ങിയെത്തി പരിശോധന തുടര്‍ന്നു; ഡെലിവറി വിഭാഗത്തിലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം വട്ടിയൂര്‍ക്കാവിലെ സി- ആപ്റ്റില്‍ പരിശോധന നടത്തി മടങ്ങി. യുഎഇ കോണ്‍സുലേറ്റില്‍ നിന്നെത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് എന്‍ഐഎ പരിശോധിക്കുന്നത്. മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് നേരത്തെ മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസും എന്‍ഐഎയും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഐഎ സി-ആപ്റ്റില്‍ എത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ഡെലിവറി വിഭാഗത്തിലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി.

കോണ്‍സുലേറ്റില്‍നിന്ന് 32 മതഗ്രന്ഥങ്ങളുടെ പാക്കറ്റുകള്‍ ഡെലിവറി വിഭാഗത്തിലാണ് എത്തിച്ചത്. പിന്നീട് ഒരു പാക്കറ്റ് പൊട്ടിച്ച് ജീവനക്കാരില്‍ ചിലര്‍ക്കു മതഗ്രന്ഥം വിതരണം ചെയ്തശേഷം ബാക്കി 31 പാക്കറ്റുകള്‍ മലപ്പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു. പൊട്ടിച്ച പാക്കറ്റ് സിആപ്റ്റില്‍ സൂക്ഷിച്ചു. മാര്‍ച്ച് 4നാണു നയതന്ത്ര പാഴ്സലില്‍ 250 പാക്കറ്റുകളിലായി മതഗ്രന്ഥം എത്തിച്ചത്.

സിആപ്റ്റ് എംഡിയില്‍നിന്നും ഫിനാന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരില്‍നിന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ വിവരം ശേഖരിച്ചു. രാവിലെ 9.30 ഓടെയാണ് ഉദ്യോഗസ്ഥ സംഘം സിആപ്റ്റിലെത്തിയത്. സിആപ്റ്റിലെ ഉദ്യോഗസ്ഥരെ നേരത്തെ കസ്റ്റംസും ചോദ്യം ചെയ്തിരുന്നു. കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് റിപ്പോഗ്രാഫിക് സെന്ററാണ് പിന്നീട് സിആപ്റ്റായി മാറിയത്. കംപ്യൂട്ടര്‍, ആനിമേഷന്‍, പ്രിന്റിങ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് സിആപ്റ്റ്.

കസ്റ്റംസും നേരത്തെ സി-ആപ്റ്റില്‍ പരിശോധന നടത്തിയിരുന്നു. കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘം സി-ആപ്റ്റില്‍ ആദ്യം കുറച്ച് സമയം ചിലവഴിച്ച ശേഷം മടങ്ങി. മിനിറ്റുകള്‍ക്കകം തന്നെ സംഘം മടങ്ങിയെത്തി പരിശോധന തുടര്‍ന്നു. യുഎഇ കോണ്‍ലുലേറ്റേില്‍ നിന്ന് സി-ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയിരുന്നത്. കഴിഞ്ഞ ദിവസം കസ്റ്റംസ് ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാരെ ചോദ്യം ചെയ്തിരുന്നു.

അതിനിടെ വിശുദ്ധ ഖുര്‍ആന്‍ മറയാക്കി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാകാമെന്നും എന്തുകൊണ്ട് കസ്റ്റംസ് ഇവ വിമാനത്താവളത്തില്‍ പരിശോധിച്ചില്ലെന്നും കെ ടി ജലീല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാകാം. എന്നാല്‍ തനിക്ക് അതില്‍ അറിവോ പങ്കോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായതിന്റെ പശ്ചാത്തലത്തില്‍ 'റിപ്പോര്‍ട്ടര്‍' ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍.ഐ.എ. ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി രാത്രി വരട്ടെയെന്ന് ചോദിച്ചോയെന്ന ചോദ്യത്തിന് എന്‍ഐഎകാര്‍ അങ്ങനെ പറയും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. തനിക്ക് സൗകര്യപ്രദമായ സമയം തീരുമാനിക്കാമെന്ന് അവര്‍ പറഞ്ഞു. അത് അനുസരിച്ചാണ് ആറ് മണി എന്ന് പറഞ്ഞത്. തനിക്ക് സൗകര്യപ്രദമായ സമയം പുലര്‍ച്ചെയാണ്. ആറുമണിയോടെ എന്‍.ഐ.എ. ഓഫീസിലെത്തിയെന്നും ആറെകാലോടെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചുവെന്നും ജലീല്‍ വ്യക്തമാക്കി.

ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വര്‍ണം വന്നതെന്നും ഖുര്‍ആന്‍ വന്നത് ഡിപ്ലോമാറ്റിക് കാര്‍ഗോയിലാണെന്നും മന്ത്രി അഭിമുഖത്തില്‍ പറഞ്ഞു. ഞാന്‍ വ്യക്തിപരമായി ആ ഖുര്‍ആന്‍ സ്വീകരിച്ചിട്ടില്ലെന്നും തനിക്ക് തന്ന പാക്കറ്റുകള്‍ സുരക്ഷിതമാണെന്നും 31 പാക്കറ്റുകള്‍ പൊട്ടിച്ചിട്ടില്ലെന്നും ഒരു പാക്കറ്റ് മാത്രമാണ് പൊട്ടിച്ചതെന്നും ജലീല്‍ വ്യക്തമാക്കി. സി-ആപ്റ്റ് അതിനിടെ സി-ആപ്റ്റിലെ പാഴ്സല്‍ കടത്തിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന് എല്‍.ബി.എസിന്റെ തലപ്പത്ത് വഴിവിട്ട നിയമനം നല്‍കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. സി-ആപ്റ്റിന്റെ മേധാവിയായിരുന്ന എം. അബ്ദുള്‍ റഹ്മാനെയാണ് പാഴ്സല്‍ കടത്തിനു തൊട്ടുപിന്നാലെ എല്‍.ബി.എസ്. ഡയറക്ടറായി നിയമിച്ചത്. ഇതിന് വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെന്നാണ് പരാതി.

യു.ഡി.എഫ്. മന്ത്രിയുടെ േപഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന അബ്ദുള്‍റഹ്മാന് ഇടതുസംഘടനകളുടെ എതിര്‍പ്പ് അവഗണിച്ചാണ് മന്ത്രി കെ.ടി. ജലീല്‍ സ്ഥാനക്കയറ്റം നല്‍കിയത്. അസി. പ്രൊഫസറായിരുന്ന അദ്ദേഹത്തെ ഐ.ഐ.ടി. പ്രൊഫസര്‍ അടക്കമുള്ളവരെ തഴഞ്ഞാണ് 2019-ല്‍ നിയമിച്ചത്. വകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നിയമനവ്യവസ്ഥകളില്‍ മാറ്റംവരുത്തിയതെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നു.

എല്‍.ബി.എസിന്റെ സ്പെഷ്യല്‍ റൂള്‍പ്രകാരം സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജ് പ്രൊഫസര്‍മാരില്‍നിന്നുള്ളവരെയാണ് പ്രിന്‍സിപ്പലാക്കേണ്ടത്. വിജ്ഞാപനം ക്ഷണിച്ചപ്പോള്‍ ഐ.ഐ.ടി. പ്രൊഫസര്‍മാരും ഗവ. എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പല്‍മാരും അടക്കം 12 പേര്‍ അപേക്ഷ നല്‍കി. എന്നാല്‍, മന്ത്രി കെ.ടി. ജലീല്‍ ഇടപെട്ട് എല്‍.ബി.എസ്. കോളേജുകളിലെ അദ്ധ്യാപകരില്‍നിന്ന് പ്രിന്‍സിപ്പല്‍ നിയമനത്തിനായി പുതിയ വിജ്ഞാപനമിറക്കി. പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം നല്‍കിയെങ്കിലും സി-ആപ്റ്റിന്റെ തലപ്പത്തും അബ്ദുള്‍ റഹ്മാന്‍ തുടരുകയുമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category