1 GBP = 96.00 INR                       

BREAKING NEWS

ഏഴ് മാസമായി സമര മുഖങ്ങളില്‍ കാണാനില്ല; ടിവി ചര്‍ച്ചകള്‍ക്കും മുഖം കൊടുക്കുന്നില്ല; ഒഴിഞ്ഞു മാറലിന് കാരണവും പറയുന്നില്ല; അച്ചടക്കം ലംഘിക്കാതെ നല്ല പ്രവര്‍ത്തകയായി ശോഭാ സുരേന്ദ്രന്‍ തുടരുന്നതിന് കാരണം കേന്ദ്ര വനിതാ കമ്മിഷന്‍ ചെര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതു കൊണ്ടോ? ശോഭയുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ പരിശോധന നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്; പ്രതികരിക്കാതെ ബിജെപിയിലെ തീപ്പൊരി നേതാവും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദന്റെ പേര് കേന്ദ്ര വനിതാ കമ്മിഷന്‍ ചെര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ശോഭാസുരേന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ കേന്ദ്രം പരിശോധിക്കുകയാണെന്നാണ് വിവരം. മാതൃഭൂമിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേക്കുറിച്ച് ശോഭാ സുരേന്ദ്രന്‍ പ്രതികരിക്കുന്നതുമില്ല. കേരളത്തിലെ സ്ത്രീ പക്ഷ രാഷ്ട്രീയം അനുകൂലമാക്കാനാണ് ബിജെപി ശോഭാ സുരേന്ദ്രനെ കേന്ദ്ര വനിതാ കമ്മിഷന്‍ ചെര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.

ബിജെപിയുടെ സമരമുഖങ്ങളില്‍ പ്രത്യക്ഷപ്പെടാതെ ശോഭാ സുരേന്ദ്രന്‍ മാറി നില്‍ക്കുന്നത് ഏറെ ചര്‍ച്ചയായിരുന്നു. കെ ടി ജലീലിനെതിരായ സമരങ്ങള്‍ ബിജെപി ശക്തമാക്കുമ്പോഴും ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു്. ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നും പറഞ്ഞൊഴിയുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായ ശേഷം ബിജെപി ഏറ്റെടുത്ത പ്രധാനപ്പെട്ട വിഷയമാണ് സ്വര്‍ണക്കടത്ത് കേസ്. പല ജില്ലകളിലും സ്ത്രീകളടക്കം സമരരംഗത്ത് സജീവമായി പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ബിജെപിയുടെ സമരമുഖങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമായ ശോഭാ സുരേന്ദ്രനെ മാത്രം കാണാനില്ല. കഴിഞ്ഞ ഏഴ് മാസത്തിലേറെയായി ശോഭ സുരേന്ദ്രന്‍ പൊതുരംഗത്ത് സജീവമല്ല. ചില ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ സാന്നിധ്യമറിയിക്കല്‍ മാത്രമാണുള്ളത്. ഇതിനിടെയാണ് പുതിയ വാര്‍ത്ത എത്തുന്നത്.

ബിജെപി സംസ്ഥാന സമിതി പുനഃസംഘടനക്ക് ശേഷം പൊതുരംഗത്ത് നിന്ന് വിട്ട് നില്‍ക്കുകയാണ് ശോഭാ സുരേന്ദ്രന്‍ എന്നായിരുന്നു വിലയിരുത്തലുകള്‍. അധ്യക്ഷപദവിയിലേക്ക് ശോഭാസുരന്ദ്രന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും കെ സുരേന്ദ്രന്‍ അധ്യക്ഷ പദവിയിലെത്തിയതിന് ശേഷം നടത്തിയ പുനഃസംഘടനയിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അവരെ മാറ്റി വൈസ് പ്രസിഡന്റാക്കിയത്. ഇതിലുള്ള അതൃപ്തിയാണ് ശോഭയുടെ പാര്‍ട്ടി പരിപാടികളിലെ അസാന്നിധ്യത്തിന് കാരണമെന്നാണ് സൂചന. സ്വര്‍ണക്കടത്ത് കേസിലും മറ്റും നടന്ന സമരപരമ്പരകളില്‍ ഒന്നും അവര്‍ പങ്കെടുത്തിരുന്നില്ല. ഇത് ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

വൈസ് പ്രസിഡന്റാക്കി ഒതുക്കി എന്ന വികാരമാണ് അവരെ പിന്തുണക്കുന്നവര്‍ പ്രകടിപ്പിക്കുന്നത്. എന്നാല്‍ ശോഭയെ ആരും മാറ്റി നിര്‍ത്തിയിട്ടില്ലായെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ പദവി നല്‍കി ശോഭ സുരേന്ദ്രന് അംഗീകാരം നല്‍കി പ്രശ്‌നപരിഹാരത്തിനാണ് നീക്കങ്ങള്‍ നടക്കുന്നത്. ശോഭയെ ബിജെപിയുടെ ദേശീയ നേതൃത്വത്തിന്റെ ഭാഗമാക്കുന്നതും പരിഗണനയിലുണ്ട്. മഹിള മോര്‍ച്ചയുടേയും ബിജെപിയുടേയും സമരപരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്ന ശോഭ സുരേന്ദ്രന്‍ ഏഴ് മാസത്തോളമായി പാര്‍ട്ടി പരിപാടികളില്‍നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയാണ്.

സ്വര്‍ണ്ണകടത്ത് അടക്കം രാഷ്ട്രീയ വിവാദങ്ങളിലൊന്നും പ്രതികരിക്കാതെ ശോഭ, പൂര്‍ണ്ണമായും മൗനത്തിലാണ്. മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ബിജെപിയും പോഷക സംഘടനകളും കാടിളക്കിയുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടും എവിടേയും ശോഭ പ്രത്യക്ഷപ്പെട്ടിട്ടില്ല. പാര്‍ട്ടി പരിപാടികള്‍ക്കൊന്നും എത്താത്തത് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ശോഭ രണ്ടാംസ്ഥാനത്ത് വന്ന പാലക്കാട് മണ്ഡലത്തില്‍ അവര്‍ എത്തിയിട്ട് മാസങ്ങളായി. കഴിഞ്ഞ പുനഃസംഘടന വേളയില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വരെ ശോഭ സുരേന്ദ്രന്റെ പേരു പറഞ്ഞുകേട്ടിരുന്നു. കെ. സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് പദവിയില്‍ വന്നതിനുശേഷം ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി പരിപാടികളില്‍നിന്നും വിട്ടുനില്‍ക്കുകയാണ്. സംസ്ഥാന ജന. സെക്രട്ടറി ആയിരുന്ന ശോഭ സുരേന്ദ്രന് പുനഃസംഘടനയില്‍ വൈസ് പ്രസിഡന്റ് സ്ഥാനമാണ് ലഭിച്ചത്. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗങ്ങളില്‍ വൈസ് പ്രസിഡന്റുമാര്‍ക്ക് ക്ഷണമുണ്ടാവാറില്ല. ഒന.

സംസ്ഥാന ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ എം ടി. രമേഷിനെ ജന സെക്രട്ടറി സ്ഥാനത്ത് നിലനിര്‍ത്തുകയും പി. സുധീര്‍, സി. കൃഷ്ണകുമാര്‍, ജോര്‍ജ് കുര്യന്‍ എന്നിവര്‍ പുതുതായി ജന. സെക്രട്ടറിമാരാവുകയും ചെയ്തു. ജന. സെക്രട്ടറിമാരായിരുന്ന ശോഭ സുരേന്ദ്രനും എ.എന്‍. രാധാകൃഷ്ണനും വൈസ് പ്രസിഡന്റുമാരായി ഒതുക്കപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category