1 GBP = 96.00 INR                       

BREAKING NEWS

മുതിര്‍ന്ന യുകെ മലയാളി അന്തരിച്ചു; വിടവാങ്ങിയത് ക്രോയിഡോണിലെ യൂസുഫ് കുഞ്ഞ് താജുദ്ദീന്‍; പരേതന് ആദരാഞ്ജലികളര്‍പ്പിച്ച് യുകെ മലയാളി സമൂഹം

Britishmalayali
kz´wteJI³

മുതിര്‍ന്ന യുകെ മലയാളിയായ ക്രോയിഡോണിലെ യൂസുഫ് കുഞ്ഞ് താജുദ്ദീന്‍ വിട വാങ്ങി. 79 വയസായിരുന്നു. ഇന്നു പുലര്‍ച്ചെ ക്രോയ്‌ഡോണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വച്ചാണ് മരണം സംഭവിച്ചത്.

1969കളിലാണ് യൂസുഫ് കുഞ്ഞ് താജുദ്ദീന്‍ യുകെയില്‍ എത്തിയത്. സ്റ്റിയൂവാര്‍ട്ട് പ്ലാസ്റ്റിക്‌സില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. നാട്ടില്‍ തിരുവനന്തപുരം വര്‍ക്കല പാലച്ചിറ തുണ്ടുവിളാകത്ത് വീട് (നന്ദാവനം ഹൗസ്) കുടുംബാംഗമാണ്. മലയാളി കമ്മ്യൂണിറ്റിയ്ക്കിടയില്‍ വളരെ സജീവമായിരുന്നു പരേതന്‍.

ഭാര്യ സുബൈദാ ബീവി താജുദ്ദീന്‍, മക്കളായ സബീന, റസീന, സാബു എന്നിവര്‍ക്കൊപ്പമായിരുന്നു താമസം. മുനീറുദ്ദീന്‍, ഷാജഹാന്‍, സന്നാ എന്നിവര്‍ മരുമക്കളാണ്. ഏഴു പേരക്കുട്ടികളും ഉണ്ട്.

യൂസുഫ് കുഞ്ഞ് താജുദ്ദീന്റെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍പ്പിക്കുവാന്‍ ബന്ധപ്പെടുക : സാബു (07956909487), ഷാജഹാന്‍ (07421295429), റസീന (07727279204)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category