1 GBP = 94.70 INR                       

BREAKING NEWS

മാസ്‌ക് ധരിച്ചില്ലെങ്കില്‍ 200 പൗണ്ട് പിഴ; റെസ്റ്റോറന്റുകള്‍ക്കും പബ്ബുകള്‍ക്കും കടുത്ത നിയന്ത്രണം; വിവാഹങ്ങള്‍ക്ക് 15 പേര്‍ മാത്രം; സ്‌പോര്‍ട്‌സുകളെല്ലാം നിരോധിച്ചു; ആറുമാസത്തേക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഫലപ്രദമല്ലെങ്കില്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

Britishmalayali
kz´wteJI³

രിക്കല്‍ കൂടി മനുഷ്യര്‍ കൂടുകളിലടയ്ക്കപ്പെടുന്നു. കൊറോണയെന്ന ഭീകരനെ ചെറുക്കാന്‍ ഏതറ്റം വരേയും പോകാന്‍ തയ്യാറാവുകയാണ് ബ്രിട്ടീഷ് ഭരണകൂടം. സാമ്പത്തിക തകര്‍ച്ചയെന്ന ഒരു മഹാദുരന്തം തുറിച്ചുനോക്കുമ്പോഴും മനുഷ്യജീവനുകള്‍ രക്ഷിക്കുവാന്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. മറ്റൊരു പോംവഴിയുമില്ലാത്തതിനാലാണ് ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന ആമുഖത്തോടെ ഇന്നലെ രാത്രി ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങള്‍ ആറു മാസക്കാലത്തോളം നീണ്ടുനില്‍ക്കും.

വീണ്ടും രോഗവ്യാപനം നിയന്ത്രണാതീതമായി വര്‍ദ്ധിച്ച്, എന്‍ എച്ച് എസ് ആശുപത്രികള്‍ക്ക് മേല്‍സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കാനും, പൗരന്മാരുടെ ജീവന്‍ രക്ഷിക്കുവാനുമാണ് ഈ നിയന്ത്രണങ്ങളെന്നും അദ്ദേഹം പറഞ്ഞു. വര്‍ക്ക് ഫ്രം റൂള്‍ തിരിച്ചു വരികയാണ്. അതുപോലെ സാമൂഹ്യ ഇടപെടലുകളിലും നിയന്ത്രണങ്ങള്‍ ഉണ്ടാകും. മറ്റൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കുക കൂടി ഈ നിയന്ത്രണങ്ങളുടെ ലക്ഷ്യമായുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടുതല്‍ ആളുകള്‍ തൊഴിലിടങ്ങളിലേക്ക് മടങ്ങിച്ചെന്ന് ജോലിചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ആഴ്ച്ചകള്‍ക്കുള്ളില്‍ ആ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ ബോറിസ് ജോണ്‍സണ്‍ ഇപ്പോള്‍ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങുകയാണ്.

പബ്ബുകളും റെസ്റ്റോറന്റുകളും രാത്രി പത്തുമണിക്ക് ശേഷം അടച്ചു പൂട്ടേണ്ടതായി വരും. അതുപോലെ പൊതു ഇടങ്ങളില്‍ ജനങ്ങള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് 200 പൗണ്ട് ആണ് പിഴയായി നിശ്ചയിച്ചിരിക്കുന്നത്. ഇത് കര്‍ശനമായി നടപ്പിലാക്കുവാന്‍ തന്നെയാന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പോലീസിനെ സഹായിക്കുവാന്‍ സൈന്യത്തെ ഇറക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കിയായിരുന്നു ബോറിസ് ഈ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. കോവിഡിന്റെ മാരകസ്വഭാവം തുറന്നുകാണിച്ച അദ്ദേഹം, ഒരാളുടെ ഒരു ചെറിയ ചുമ പോലും മറ്റൊരാളുടെ മരണ മണിയാകുന്ന കാലമാണിതെന്നും പറഞ്ഞു. പുതിയ നിയന്ത്രണങ്ങള്‍ അടുത്ത വര്‍ഷവും തുടര്‍ന്നേക്കും എന്നാണറിയുന്നത്.

പുതിയ നിയന്ത്രണങ്ങള്‍ അനുസരിച്ച് പബ്ബുകളും മറ്റ് വിനോദ കേന്ദ്രങ്ങളും , അതുപോലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ റെസ്റ്റോറന്റുകളും മറ്റു ബിസിനസ്സ് സ്ഥാപനങ്ങളും എല്ലാം, വ്യാഴാഴ്ച്ച മുതല്‍ രാത്രി 10 മണിക്ക് ശേഷം തുറന്നു പ്രവര്‍ത്തിക്കരുത്. അതുപോലെ ചില്ലറ വില്‍പനശാലയില്‍ ജോലി എടുക്കുന്നവരും, ടാക്സിയില്‍ സഞ്ചരിക്കുന്നവരും, ഇന്‍ഡോര്‍ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളും അവിടെയുള്ള ജീവനക്കാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ഭക്ഷണം കഴിക്കുമ്പോള്‍ മാത്രമേ മാസ്‌ക് അഴിക്കാവു.

അതുപോലെ, നേരത്തേ ആഹ്വാനം ചെയ്തിരുന്ന ''ബാക്ക് ടു വര്‍ക്കി''നു വിപരീതമായി, കഴിയുന്നത്ര ആളുകള്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഇത് എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും സര്‍ക്കാര്‍ പറയുന്നു. ഈ നിയന്ത്രണങ്ങള്‍ ആറു മാസം വരെ നീണ്ടേക്കാം എന്നാണ് പ്രധാന മന്ത്രി പറഞ്ഞത്. അതായത്, ഈ വര്‍ഷത്തെ പുതുവത്സരാഘോഷവും ക്രിസ്ത്മസ്സുമെല്ലാം ആഘോഷങ്ങളില്ലാതെ കടന്നുപോകുമെന്നര്‍ത്ഥം. ഇന്ന് പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങളെ കുറിച്ച് വിശദമായി അറിയാം

പബ്ബുകളും റെസ്റ്റോറന്റുകളും
ഈ വ്യാഴാഴ്ച്ച മുതല്‍ ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്ന (കഫേകള്‍, പബ്ബുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ ഉള്‍പ്പടെ) എല്ലാ സ്ഥാപനങ്ങളും, സോഷ്യല്‍ ക്ലബ്ബുകള്‍, കാസിനോകള്‍, ബൗളിംഗ് അലികള്‍, അമ്യുസ്മെന്റ്ആര്‍ക്കേഡുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വാതില്‍ക്കക വിനോദ കേന്ദ്രങ്ങള്‍, ഫണ്‍ ഫെയറുകള്‍, തീം പാര്‍ക്കുകള്‍, അഡ്വെഞ്ചര്‍ പാര്‍ക്കുകള്‍ എന്നിവ രാത്രി 10 മണിക്കും രാവിലെ 5 മണിക്കും ഇടയില്‍ പ്രവര്‍ത്തിക്കരുത്. സിനിമാ ഹാളുകള്‍, കലാപരിപാടികള്‍ നടക്കുന്നയിടങ്ങള്‍ എന്നിവിടങ്ങളില്‍, രാത്രി 10 മണിക്ക് മുന്‍പായി ഷോ തുടങ്ങിയാല്‍ അത് തീരുന്നതുവരെ നടത്താവുന്നതാണ്. എന്നാല്‍ ഭക്ഷണം വിളമ്പാന്‍ അനുവാദമുണ്ടായിരിക്കില്ല.

അതേസമയം, ഡെലിവറി സര്‍വ്വീസ് വഴിയോ ഡ്രൈവ് ത്രൂ ആയോ ഭക്ഷണം മറ്റൊരിടത്ത് എത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 10 മണിക്ക് ശേഷവും പ്രവര്‍ത്തിക്കാം. എന്നാല്‍ അവയുടേ പരിസരങ്ങളില്‍ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യമൊരുക്കരുത്. അതുപോലെ, ബാറുകളിലും പബ്ബുകളിലും ഇതുവരെ ചെയ്തിരുന്നതുപോലെ, കൗണ്ടറിനടുത്ത് നിന്ന് മദ്യപിക്കുവാന്‍ അനുവാദമില്ല. അവരുടെ സിറ്റിംഗ് കപ്പാസിറ്റിയില്‍ അധികം ഉപഭോക്താക്കളെ അകത്തേക്ക് പ്രവേശിപ്പിക്കാനും അനുവാദമില്ല.

വര്‍ക്ക് ഫ്രം ഹോം
പുതിയ നിയമമനുസരിച്ച്, ഒരു തൊഴിലുടമയും ജീവനക്കാരനുമായി സംസാരിച്ച്, പ്രസ്തുത ജീവനക്കാരന് ചെയ്യുന്ന ജോലി വീട്ടിലിരുന്നും ചെയ്യാം എന്ന് ബോദ്ധ്യം വരികയാണെങ്കില്‍, അയാള്‍ വീട്ടിലിരുന്നു തന്നെ ജോലിചെയ്യണം. അതേസമയം, സാധാരണ ജോലി വീട്ടിലിരുന്ന് ചെയ്യാമോ എന്ന കാര്യത്തില്‍ തൊഴിലുടമയ്ക്കും ജീവനക്കാരനും വ്യത്യസ്ത അഭിപ്രായമാണുള്ളതെങ്കില്‍ എന്തു ചെയ്യണം എന്നതിനെ കുറിച്ച് വ്യക്തമായ നിര്‍ദ്ദേശം നല്‍കുന്നില്ല.

ഫേസ് മാസ്‌ക്
പൊതുഗതാഗത സംവിധാനത്തിലും, ഷോപ്പുകള്‍, ഷോപ്പിംഗ് സെന്ററുകള്‍ ഇന്‍ഡോര്‍ ട്രാന്‍സ്പോര്‍ട്ട് ഹബ്ബുകള്‍, മ്യുസിയം, ഗാലറി, സിനിമ ഹാള്‍, പബ്ലിക് ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമണ്. നാളെ മുതല്‍ ടാക്സിയില്‍ യാത്ര ചെയ്യുന്നവര്‍ക്കും, സ്വകാര്യ വാഹനം വാടകക്ക് എടുത്ത് യാത്രചെയ്യുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമായും ധരിക്കേണ്ടതായി വരും. അതുപോലെ, റെസ്റ്റോറന്റുകളിലും പബ്ബുകളിലും മറ്റും, ആഹാരം കഴിക്കാത്തപ്പോളെല്ലാം മാസ്‌ക് ധരിക്കണം. ഇവിടങ്ങളിലേയും മറ്റ് ഷോപ്പുകളിലേയും ജീവനക്കാരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.

റൂള്‍ ഓഫ് സിക്സ്
ഇംഗ്ലണ്ടില്‍, വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ള ആറുപേരില്‍ അധികം കൂട്ടം കൂടുന്നതില്‍ വിലക്കുണ്ട്. വീടുകളിലും മറ്റ് പൊതുയിടങ്ങളിലും ഇങ്ങനെ കൂട്ടംകൂടുന്നതിന് അനുവാദമില്ല. അതേസമയം ഒരു വീട്ടില്‍ ആറംഗങ്ങളില്‍ കൂടുതലുണ്ടെങ്കില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഏല്ലാ പ്രായക്കാരേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

അതുപോലെ കല്യാണാഘോഷങ്ങളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 30 എന്നതില്‍ നിന്നും 15 ആയി കുറച്ചിട്ടുണ്ട്. എന്നാല്‍, ശവസംസ്‌കാര പരിപാടികളില്‍ 30 പേര്‍ക്ക് പങ്കെടുക്കാവുന്നതാണ്. നിബന്ധനകള്‍ കര്‍ശനമായും പാലിച്ചുകൊണ്ട് ജനങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കുകയോ വ്യായാം ചെയ്യുകയോ ചെയ്യാവുന്നതാണ്. അതുപോലെ നടന്നോ, സൈക്കിളിലോ പോകാവുന്നിടങ്ങളിലേക്ക് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

പരമാവധി ആറുപേര്‍ പങ്കെടുക്കുന്ന ഇന്‍ഡോര്‍ ടീം സ്പോര്‍ട്സ് ഇംഗ്ലണ്ടില്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഒക്ടോബര്‍ ഒന്നു മുതല്‍ വലിയ സ്പോര്‍ട്സ് മാമാങ്കങ്ങള്‍ ഒന്നും തന്നെയുണ്ടാകില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category