1 GBP = 94.70 INR                       

BREAKING NEWS

സ്വന്തം എംപിമാര്‍ പോലും എതിര്‍ക്കുന്നു; പോലീസിനും നീരസം; ബിസിനസ്സുകള്‍ തകര്‍ന്നടിയുമെന്ന് ആശങ്ക; പബ്ബുകളും പൂട്ടിക്കെട്ടും; ഇക്കുറി ക്രിസ്മസും തീര്‍ന്നു; ആറുമാസം നീണ്ട നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ സകലയിടങ്ങളിലും ബോറിസിനു വിമര്‍ശനം

Britishmalayali
kz´wteJI³

തിശക്തമാകുന്ന കൊറോണയുടെ രണ്ടാം വരവിനെ ചെറുക്കുവാന്‍ കര്‍ശന നിയന്ത്രണങ്ങളുമായെത്തിയ ബോറിസ് ജോണ്‍സണെതിരെ വാളെടുക്കുന്നവരില്‍ സ്വന്തം പാര്‍ട്ടിയിലെ എം പിമാര്‍ വരെയുണ്ട്. തികഞ്ഞ ഏകാധിപതിയെന്നാണ് അവര്‍ ഇന്നലെ ബോറിസിനെ വിശേഷിപ്പിച്ചത്. ഇപ്പോള്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ സമ്പദ്ഘടനയെ അടിമുടി തകര്‍ക്കുന്ന മറ്റൊരു ലോക്ക്ഡൗണ്‍ ആവശ്യമായി വരുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കെതിരെ എല്ലാ കോണുകളില്‍ നിന്നും അതിനിശിതമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

തൊഴിലിടങ്ങളിലേക്ക് മടങ്ങാന്‍ നടത്തിയ ആഹ്വനത്തില്‍ നിന്നും പിന്തിരിഞ്ഞതും, ബാറുകളും, പബ്ബുകളും, റെസ്റ്റോറന്റുകളും രാത്രി 10 മണിക്ക് ശേഷം പ്രവര്‍ത്തിക്കരുതെന്ന പുതിയ നിര്‍ദ്ദേശവും കടുത്ത വിമര്‍ശനമാണ് ബോറിസിന് നേടിക്കൊടുക്കുന്നത്. ഒരുവിധം പച്ചപിടിച്ചു വരുന്ന സമ്പദ്ഘടനയെ മുച്ചൂടും മുടിക്കാനെ ഈ നിയന്ത്രണങ്ങള്‍ ഉതകൂ എന്നാണ് വിമര്‍ശകര്‍ പറയുന്നത്. അതേസമയം ഇത്തരത്തിലുള്ള കടുത്ത നിയന്ത്രണങ്ങള്‍ കാലത്തിന്റെ ആവശ്യമാണെന്ന നിലപാടാണ് ബോറിസിനുള്ളത്. ഒരു സമൂഹത്തിന്റെ പൊതു ആരോഗ്യത്തില്‍ ഓരോ വ്യക്തിയുടെയും പെരുമാറ്റ രീതികള്‍ക്ക് അതീവ പ്രാധാന്യമുള്ള ഒരു സമയമാണിപ്പോള്‍ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നേരത്തേ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്‍കി വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചപ്പോഴും ഉപഭോക്താക്കള്‍ കുറവായിരുന്നു. ജനങ്ങള്‍ വീടുവിട്ട് പുറത്തിറങ്ങാത്തതാണ് ഇതിനു കാരണം എന്ന നിഗമനത്തിലാണ് ആളുകളോട് തൊഴിലിടങ്ങളിലേക്ക് മടങ്ങാന്‍ ബോറിസ് ജോണ്‍സണ്‍ ആഹ്വാനം നടത്തിയത്. ഇപ്പോള്‍ ഇതിന് വിപരീതമായ ആഹ്വാനമാണ് വന്നിരിക്കുന്നത്. ഏതായാലും, തൊഴിലിടങ്ങളില്‍ മടങ്ങിയെത്തിയ ആയിരത്തോളം ജീവനക്കാര്‍ ഉടന്‍ തന്നെ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ ആരംഭിക്കുമെന്ന് ബാര്‍ക്ലേസ് വെളിപ്പെടുത്തി.

അതേസമയം, ജനങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കണമെങ്കിലും, കോവിഡില്‍ നിന്നും സുരക്ഷിതമാക്കിയ തൊഴിലിടങ്ങളിലേക്ക് ജീവനക്കാര്‍ എത്തുന്നത് വിലക്കുന്ന നടപടി സമ്പദ്ഘടനയെ തകര്‍ക്കും എന്നാണ് ബിസിനസ്സ് കാമ്പയിന്‍ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യുട്ടീവ് ജാസ്മിന്‍ വൈറ്റ്ബേര്‍ഡ് പറയുന്നത്. ഈ പുതിയ നിയന്ത്രണങ്ങള്‍ ക്രമമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും, സാമ്പത്തിക രംഗത്ത് കാര്യമായ തിരിച്ചടികള്‍ വരാതെ നോക്കുകയും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇത്തരത്തിലുള്ള നീക്കം മുന്‍ നയങ്ങളില്‍ നിന്നുള്ള പിന്നോക്കം പോക്കാണെന്നും ഇതിനെ സ്വാഗതം ചെയ്യാനാവില്ലെന്നുമാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രീസിന്റെ നിലപാട്. വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുവാനുള്ള നിര്‍ദ്ദേശം സിറ്റി സെന്ററുകളേയും പട്ടണങ്ങളിലെ കച്ചവട തെരുവുകളേയും വിജനമാക്കുമെന്നും നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങിക്കൂടിയാല്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ പൂട്ടിയിടേണ്ടിവരുമെന്ന് ചെറുകിട കച്ചവടക്കാര്‍ വിലപിക്കുമ്പോള്‍, ബോറിസ് ജോണ്‍സന്റെ നടപടി തികഞ്ഞ വിഡ്ഢിത്തമാണെന്നാണ് പോലീസ് ഫെഡറേഷന്‍ പറയുന്നത്. നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്ന കാര്യത്തില്‍ പോലീസിനെ സഹായിക്കാന്‍ സൈന്യത്തെ കൊണ്ടുവരുമെന്നു പറയുമ്പോഴും സൈന്യത്തിന്റെ പങ്ക് വ്യക്തമാക്കുന്നില്ല. തികച്ചും അവ്യക്തമായ ഒരു നിര്‍ദ്ദേശമാണിതെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്താണ് ഓണ്‍ലൈന്‍ ഷോപ്പുകള്‍ കൂടുതല്‍ പ്രചാരത്തിലായത്. ഇത് യഥാര്‍ത്ഥത്തില്‍ ബാധിച്ചത് ചെറുകിട കച്ചവടക്കാരെയാണ്. ആളുകള്‍ കടയിലെത്തി സാധനങ്ങളില്‍ സ്പര്‍ശിക്കാന്‍ പോലും മടിക്കുന്ന സഹചര്യമാണ് നിലവിലുള്ളതെന്നാണ് മിക്ക ചെറുകിട കച്ചവടക്കാരും പറയുന്നത്. മാത്രമല്ല, ആമസോണ്‍ പോലുള്ള വന്‍കിടക്കാരോട് മത്സരിച്ച് കുറഞ്ഞ വിലയ്ക്ക് ചരക്കുകള്‍ വില്‍ക്കാനും കഴിയില്ല. ഇത്തരം സാഹചര്യത്തില്‍, ലോക്ക്ഡൗണിന് ശേഷം കിതച്ചുകൊണ്ടാണെങ്കിലും പിടിച്ചുനില്‍ക്കുമ്പോഴാണ് വീണ്ടും ആളുകളെ വീടുകളില്‍ അടയ്ക്കുന്നത്. ഇതോടെ ബ്രിട്ടനിലെ ചെറുകിട വ്യാപാരരംഗം ഇനിയൊരിക്കലും തിരിച്ചുവരാനാകാത്ത വിധം തകരും എന്നാണ് ഈ രംഗത്തെ പ്രമുഖര്‍ പറയുന്നത്.

പബ്ബുകളും മറ്റും രാത്രി 10 മണിക്ക് ശേഷം പ്രവര്‍ത്തിക്കരുത് എന്ന നിര്‍ദ്ദേശത്തോടും ആ മേഖലയില്‍ നിന്നും കടുത്ത എതിര്‍പ്പാണ് ഉയരുന്നത്. ലോക്ക്ഡൗണില്‍ തകര്‍ന്നടിഞ്ഞ ഹോസ്പിറ്റാലിറ്റി മേഖല ഒരു വിധം തകര്‍ച്ചയില്‍ നിന്നും കരകയറുന്നതേയുള്ളു. ആ അവസരത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് ഈ മേഖലയുടെ നാശത്തിലെ കലാശിക്കു എന്നവര്‍ പറയുന്നു. സാമൂഹിക അകലം പാലിക്കല്‍, ടെസ്റ്റ് ആന്‍ഡ് ട്രേസ് സാങ്കേതിക വിദ്യ തുടങ്ങി എല്ലാ മുന്‍കരുതലുകളും എടുക്കുന്ന ഈ മേഖലയുടെ മേല്‍ എന്തിനാണ് അനാവശ്യ നിയന്ത്രണങ്ങള്‍ എന്നാണ് അവര്‍ ചോദിക്കുന്നത്.

ജീവിതത്തിന്റെ വിവിധ തുറകളിലെ പ്രമുഖര്‍ മുതല്‍ സാധാരണ ജനങ്ങള്‍ വരെ ഈ പുതിയ നിയന്ത്രണങ്ങള്‍ക്ക് എതിരായാണ് സംസാരിക്കുന്നത്. എന്നാല്‍ അപ്പോഴും, ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്ന നിലപാടിലാണ് ബോറിസ് സര്‍ക്കാര്‍. ഏതായാലും കൊറോണയുടെ രണ്ടാം വരവ് കൂടുതല്‍ ശക്തമാകുന്നതിനാല്‍, സ്വയം ചില നിയന്ത്രണങ്ങള്‍ വരുത്തുന്നത് നല്ലതായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category