1 GBP = 94.70 INR                       

BREAKING NEWS

കൊറോണയുടെ പേരില്‍ ആറേഴു മാസമായി മനുഷ്യര്‍ കാട്ടിക്കൂട്ടിയതെല്ലാം പമ്പര വിഡ്ഢിത്തം; ലോകാരോഗ്യ സംഘടനയെ വകവയ്ക്കാതെ ലോക്ക്ഡൗണിന് വിസമ്മതിച്ച് മുന്‍പോട്ട് പോയി പഴികേട്ട സ്വീഡന്‍ ഇന്ന് രാജാക്കന്മാര്‍; ഹേര്‍ഡ് ഇമ്മ്യുണിറ്റി വഴി കൊറോണയെ മടങ്ങാനാവാത്തവിധം തളര്‍ത്തി മാസ്‌ക് പോലും ധരിക്കാതെ സ്വീഡിഷുകാര്‍

Britishmalayali
kz´wteJI³

കൊറോണക്കാലത്ത് ലോക്ക്ഡൗണിന് വിസമ്മതിച്ച ഒരു രാഷ്ട്രമാണ് സ്വീഡന്‍. അങ്ങനെ ഹേര്‍ഡ് ഇമ്മ്യുണിറ്റി കൈവരിച്ച് സ്വീഡന്‍ കൊറോണയെ തോല്‍പ്പിച്ചിരിക്കുന്നു എന്നാണ് ഒരു വിദഗ്ദന്‍ പറയുന്നത്. കൊറോണയുടെ ആരംഭകാലത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതിരുന്ന ഒരേയൊരു യൂറോപ്യന്‍ രാഷ്ട്രമായിരുന്നു സ്വീഡന്‍. ഇതാണ് ഹേര്‍ഡ് ഇമ്മ്യുണിറ്റി കൈവരിക്കാന്‍ സ്വീഡനെ സഹായിച്ചതെന്നും അതുകൊണ്ടുതന്നെയാണ് രണ്ടാം വരവില്‍ കൊറോണക്ക് സ്വീഡനില്‍ കാര്യമായി ഒന്നും ചെയ്യാനാകാത്തതെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

മാര്‍ച്ച് മുതല്‍ രോഗബാധിതരുടെ എണ്ണം ക്രമമായി കുറഞ്ഞു വരികയാണിവിടെ. ഇപ്പോള്‍, 1 ലക്ഷം പേരില്‍ 28 പേര്‍ക്ക് എന്ന നിരക്കിലാണ് രോഗവ്യാപനമുള്ളത്. ബ്രിട്ടനിലിത് 1 ലക്ഷം പേര്‍ക്ക് 69 രോഗികള്‍ എന്നാണെന്നത് ഓര്‍ക്കുക. കോപ്പന്‍ഹേഗനിലെ നീല്‍സ് ബോര്‍ ഇന്‍സ്റ്റിറ്റിയുട്ടിലെ ശാസ്ത്രജ്ഞനായ പ്രൊഫസര്‍ കിം സ്നെപ്പെന്‍ പറയുന്നത് സ്വീഡന്‍ കൊറോണയെ തോല്‍പ്പിച്ചിട്ടുണ്ടാകാം എന്നാണ്. സ്വീഡിഷ് ജനത ഒരു നിശ്ചിത പരിധിക്കുള്ളില്‍ വൈറസിനെതിരെ പ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ട് എന്നതിന് തെളിവുകള്‍ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതിനോടൊപ്പം രോഗവ്യാപനം തടയുന്നതിന് അവര്‍ എടുക്കുന്ന നടപടികള്‍ കൂടി ചേരുമ്പോള്‍, രോഗത്തെ നിയന്ത്രിക്കുവാന്‍ കഴിയും എന്നും അദ്ദേഹം പറഞ്ഞു.

ഒരുപക്ഷെ, സ്വീഡനിലേക്ക് ഇനി ഒരിക്കലും തിരിച്ചുവരാനാകാത്ത വിധം വൈറസ് തിരിച്ചുപോയിരിക്കുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു. ആദ്യമായി രോഗവ്യാപനം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ലോക്ക്ഡൗണിന് തയ്യാറാകാതെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ രാജ്യമാണ് സ്വീഡന്‍. അയല്‍ രാജ്യങ്ങളേക്കാല്‍ അഞ്ചും പത്തും ഇരട്ടിയായി മരണനിരക്ക് വര്‍ദ്ധിച്ചപ്പോള്‍ അതിനിശിതമായ വിമര്‍ശനമായിരുന്നു സ്വീഡിഷ് ഭരണകൂടം ഏറ്റുവാങ്ങിയത്. ഏപ്രിലില്‍ പ്രതിദിനം 115 പേര്‍ മരിക്കുന്നതുവരെ കാര്യങ്ങളെത്തി. ഇതില്‍ പകുതി മരണങ്ങളും നടന്നത് കെയര്‍ ഹോമുകളിലായിരുന്നു എന്നത് വിമര്‍ശനത്തിന്റെ ശക്തികൂട്ടി.

എന്നാല്‍, ഇപ്പോഴത്തെ പ്രതിവാര ശരാശരി മരണസംഖ്യ പൂജ്യമാണ്. ലോക്ക്ഡൗണ്‍ രഹിത പോരാട്ടത്തിന്റെ മുഖമായി അറിയപ്പെട്ടിരുന്ന പകര്‍ച്ചവ്യാധി വിദഗ്ദന്‍ ആന്‍ഡേഴ്സ് ടെഗ്‌നെല്‍ ഈയിടെ ഒരു അഭിമുഖത്തില്‍ പറയുന്നത്, നമ്മള്‍ സ്വയം ഏറ്റെടുക്കുന്ന വ്യക്തി ശുചിത്വം ഒരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണിനേക്കാള്‍ രോഗവ്യാപനത്തെ നേരിടാന്‍ ഫലപ്രദമാണ് എന്നാണ്. രോഗവ്യാപന സമയത്താകെ 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു തന്നെയിരുന്നു. 50 പേരില്‍ അധികം കൂട്ടം കൂടുന്നത് നിരോധിച്ചു. അതുപോലെ 70 വയസ്സിന് മേല്‍ പ്രായമുള്ളവരോട് സെല്ഫ് ഐസൊലേഷന് പോകാന്‍ നിര്‍ദ്ദേശിച്ചു.

ഷോപ്പുകളും റെസ്റ്റോറന്റുകളും രോഗവ്യാപനകാലത്ത് മുഴുവന്‍ തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു. അതുപോലെ, മാസ്‌ക് ധരിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതുമില്ല. ഇത്തരത്തില്‍ യാതോരു നിയന്ത്രണങ്ങളും ഇല്ലാതെ തന്നെ കോവിഡ് എന്ന മഹാമാരിയെ നിയന്ത്രിക്കാമെന്നതിന് തെളിവാണ് സ്വീഡനില്‍ ഇപ്പോള്‍ കുറഞ്ഞുവരുന്ന രോഗികളുടെ എണ്ണം.

ഒരു രാജ്യത്തിലേയും കോവിഡ് മരണനിരക്ക്, അവിടെ എത്രപേര്‍ക്ക് രോഗം ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല എന്ന് വ്യക്തമാക്കുകയാണ് ടെഗ്‌നെല്‍. രോഗം ബാധിച്ചവരുടെ പ്രായം, അവരുടെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ പിന്നെ ആ രാജ്യത്തെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമത എന്നിവയെ ആശ്രയിച്ചാണ് മരണനിരക്ക് കൂടുകയോ കുറയുകയോ ചെയ്യുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category