1 GBP = 94.70 INR                       

BREAKING NEWS

യേശു ക്രിസ്തുവിനെ പൊക്കിയെടുത്ത് പോലീസ് ഹെലികോപ്റ്റര്‍ പറന്നു; രക്ഷകനെ കാണാനാകാതെ കണ്ണീരോടെ അനുയായികള്‍; യേശു ക്രിസ്തുവിന്റെ പുനര്‍ജന്മം എന്നവകാശപ്പെട്ട് ജീവിച്ച സൈബീരിയയിലെ കള്‍ട്ട് ലീഡറേ റഷ്യന്‍ പോലീസ് പൊക്കിയത് പ്രത്യേക ഓപ്പറേഷനിലൂടെ

Britishmalayali
kz´wteJI³

ശാസ്ത്രവും സാങ്കേതികവിദ്യയും വളരുന്നതിനൊപ്പം ലോകത്ത് അന്ധവിശ്വാസവും വളരുകയാണ്. ഏറ്റവും സങ്കടകരമായ കാര്യം, വിദ്യാഭ്യാസമുണ്ടെന്ന് അവകാശപ്പെടുന്നവരാണ് ഇത്തരത്തില്‍ അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടുന്നത് എന്നതാണ്. ഇന്ന് മേലനങ്ങി ജോലി ചെയ്യാതെ സുഖമായി ജീവിക്കാനുള്ള ഒരു ഉപാധിയായി മാറിയിരിക്കുകയാണ് ആത്മീയത. ഇത്തരം തട്ടിപ്പ് ആത്മീയ വാദികള്‍ക്ക് ഏറ്റവും പുതിയ ഉദാഹരണമാണ് യേശുക്രിസ്തുവിന്റെ പുനര്‍ജന്മമാണെന്ന് വിശ്വസിപ്പിച്ച് അനുയായികളെ കൂട്ടി ജീവിക്കുന്ന സൈബീരിയയിലെ ഒരു മുന്‍ പോലീസ് കോണ്‍സ്റ്റബിള്‍.

ആത്മീയത വിറ്റു ജീവിച്ചുവന്നിരുന്ന മുന്‍ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍, വിസാരിയോണ്‍ എന്ന് വിളിക്കപ്പെടുന്ന സെര്‍ജി ടൊറൊപോ, അയാളുടെ ഉറ്റ അനുയായിയും റോക്ക് സംഗീതജ്ഞനുമായ വാഡിം റെഡ്കിന്‍ എന്നിവരെ ഒരു പ്രത്യേക ഓപ്പറേഷനിലൂടെ റഷ്യന്‍ പോലീസ് ഇന്നലെ അറസ്റ്റു ചെയ്തു. ചെയ്ത ഉടനെ അവരെ പോലീസ് ഹെലികോപറ്ററിലേറ്റി കൊണ്ടുപോവുകയും ചെയ്തു. 59 വയസ്സുള്ള ഈ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടിരുന്നത് 1990-ല്‍ താന്‍ യേശുക്രിസ്തുവിന്റെ പുനര്‍ജന്മമായി പുനര്‍ജനിച്ചു എന്നായിരുന്നു.

വ്ളാഡിമിര്‍ പുട്ടിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള റഷ്യന്‍ നാഷണല്‍ ഗാര്‍ഡ്, എഫ് എസ് ബി സെക്യുരിറ്റി സര്‍വ്വീസ് എന്നിവര്‍ ചേര്‍ന്ന് സംയുക്തമായിട്ടായിരുന്നു ഈ ഓപ്പറേഷന്‍ നടത്തിയത്. ഒരു സൈനിക ഓപ്പറേഷന് സമാനമായി നാല് ഹെലികോപ്റ്ററുകളിലായി ഡസന്‍ കണക്കിന് ആയുധധാരികളായ സൈനികരാണ് ഇതില്‍ പങ്കെടുത്തത്. ജനവാസമില്ലാത്ത സ്ഥലത്തുള്ള സണ്‍ സിറ്റി എന്ന കോമ്പൗണ്ടിലേക്ക് ഇരച്ചുകയറിയായിരുന്നു ഈ അഭിനവ ആള്‍ദൈവത്തെ അറസ്റ്റ് ചെയ്തത്.

മാനസികമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് അനുയായികളില്‍ ചിലരുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഈ സെക്ട് ഉണ്ടാക്കിയിട്ടുണ്ടെന്നായിരുന്നു റഷ്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി ആരോപിച്ചത്. ടൊറോപ്പിനൊപ്പം, സെക്ടിന്റെ മറ്റ് രണ്ട് നേതാക്കളായ വാഡിം റെഡ്കിന്‍, വ്ളാഡിമിര്‍ വെഡെര്‍നിക്കോവ് എന്നിവരേയും അറസ്റ്റുചെയ്തിട്ടുണ്ട്. രണ്ടോ അതിലധികമോ വ്യക്തികള്‍ക്ക് ശരീരത്തില്‍ ഗുരുതരമായ പരിക്കേല്‍പിച്ചു എന്ന പരാതിയിലും ഇവര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

സൈബീരിയയിലെ ക്രാസ്നോയാഴ്സ്‌ക് മേഖലയിലെ അധികം വികസനം എത്തിനോക്കാത്ത കുറാഗിന്‍സ്‌കി ജില്ലയിലാണ് ഈ കള്‍ട്ടിന്റെ ആസ്ഥാനം. നാല് ഹെലികോപറ്ററുകള്‍ക്കൊപ്പം 50 ബസ്സുകള്‍, ഒരു ആംബുലന്‍സ്, മെഡിക്കല്‍ വര്‍ക്കര്‍മാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഒരു വലിയ സംഘം സൈനികര്‍ തന്നെയാണ് ഓപ്പറേഷനായി എത്തിയിരുന്നത്. അറസ്റ്റിനു ശേഷം ടൊറൊപ്പിനേയും റെഡ്കിനിനേയും ഹെലികോപ്റ്ററില്‍ കയറ്റി ഒരു അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

പുകവലി, മദ്യപാനം എന്നിവ കര്‍ശനമായി നിരോധിക്കപ്പെട്ടിരിക്കുന്ന ഈ കള്‍ട്ട് നിരവധി വര്‍ഷങ്ങളായി സൈബീരിയയില്‍ നിലനില്‍ക്കുന്നു. ഇപ്പോള്‍ ഇത്ര ധൃതിപിടിച്ച്, അതിരാവിലേയുള്ള ഒരു ഓപ്പറേഷനിലൂടെ ഇതിന്റെ നേതാക്കളെ അറസ്റ്റുചെയ്യുവാനുള്ള കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഏകദേശം 5000 ത്തോളം അംഗങ്ങളാണ് ഈ കള്‍ട്ടില്‍ ഉള്ളത്. അവരില്‍ പകുതിയിലധികം പേരും അവരുടെ ആസ്ഥാനമായ സണ്‍സിറ്റി കോമ്പൗണ്ടില്‍ മരംകൊണ്ടുണ്ടാക്കിയ കുടിലുകളിലാണ് താമസിക്കുന്നത്. ബാക്കിയുള്ളവര്‍ അടുത്തുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്നു.

ചര്‍ച്ച് ഓഫ് ലാസ്റ്റ് ടെസ്റ്റമെന്റ് എന്നറിയപ്പെടുന്ന ഈ കള്‍ട്ടിന്റെ ആത്മീയ നേതാവായ ടൊറോപ് പത്ത് വോള്യങ്ങളിലായി ബൈബിളിന് ഒരു തുടര്‍ച്ചയും രചിച്ചിട്ടുണ്ട്. കുലീനരായ കന്യകകള്‍ക്കായി തങ്ങള്‍ ഒരു സ്‌കൂളും നടത്തുന്നു എന്ന് കഴിഞ്ഞവര്‍ഷം ഇയാള്‍ ബി ബി സി ന്യുസിനോട് പറഞ്ഞിരുന്നു. കുലീനരായ പുരുഷന്മാരുടെ ഭാവി വധുക്കളാകാനുള്ള പരിശീലനമാണ് ഇവിടെ നല്‍കുന്നതെന്നും അയാള്‍ വ്യക്തമാക്കിയിരുന്നു. പുരുഷനു മേല്‍ ആധിപത്യം സ്ഥാപിക്കാനോ സ്വന്തം സ്വാതന്ത്ര്യം ഉദ്ഘോഷിക്കാനോ അല്ല ഒരു സ്ത്രീ മുതിരേണ്ടതെന്നും മറിച്ച് ലജ്ജാവതിയും ദുര്‍ബലയും, എന്നും ഭര്‍ത്താവിന്റെ തണലില്‍ ജീവിക്കുന്ന ഭാര്യയുമാകാനാണ് ഒരു സ്ത്രീ ശ്രമിക്കേണ്ടതെന്നും അയാള്‍ പറഞ്ഞിരുന്നു.

അനുയായികള്‍ക്കിടയില്‍ വിസാരിയോണ്‍ എന്ന് അറിയപ്പെടുന്ന ഇയാള്‍ക്ക് രണ്ട് ഭാര്യമാരും ആറ് കുട്ടികളും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതിനിടയില്‍ ഏഴു വയസ്സുമുതല്‍ അയാളോടൊപ്പം ജീവിക്കുന്ന ഒരു 19 വയസ്സുകാരിയെ വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്. ആഡംബരങ്ങളും സൗകര്യങ്ങളും നിറഞ്ഞ ഒരു ബംഗ്ലാവിലാണ് ഇയാള്‍ താമസിക്കുന്നത്. അതേ സമയം ഇയാളുടെ അനുയായികള്‍ താമസിക്കുന്നത് മരം കൊണ്ടുണ്ടാക്കിയ കുടിലുകളിലും, അതും ലോകത്തിലെ തന്നെ ഏറ്റവും ശൈത്യമേറിയ ഒരു മേഖലയില്‍.

സൈബീരിയന്‍ പട്ടണമായ മിനുസിന്‍സ്‌കില്‍ ഒരു രാത്രികാല ട്രാഫിക് കോണ്‍സ്റ്റബിളായിരുന്ന ഇയാളെ പിന്നീട് ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. ഇതിനു ശേഷമാണത്രെ ഇയാള്‍ക്ക് വെളിപാടുണ്ടാകുന്നത്. പ്രകൃതിയെ നശിപ്പിക്കാനുള്ള ഉദ്യമങ്ങളില്‍ നിന്നും മനുഷ്യ രാശിയെ പിന്‍തിരിപ്പിക്കാനും യുദ്ധത്തിന്റെ തിന്മകള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുമായി ദൈവം തന്നെ ഇങ്ങോട്ട് അയച്ചതാണെന്നാണ് ഇയാള്‍ പറയുന്നത്.

ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ച ഈ ആത്മീയനേതാവ് തന്റെ ആദ്യകുര്‍ബാന ദിവസമായ ആഗസ്റ്റ് 18 ആണ് അനുയായികള്‍ക്ക് ആഘോഷിക്കുവാനുള്ള ദിവസമായി നിശ്ചയിച്ചത്. ക്രിസ്തുവിന്റെ മാതാവായ മേരി തന്റെ സ്വന്തം അമ്മയാണെന്നും അയാള്‍ അവകാശപ്പെടുന്നു. ഔദ്യോഗിക രേഖകളില്‍ ഇയാളുടെ മാതാവിന്റെ പേര് പക്ഷെ നാദിയേസ്ഡ എന്നാണ്. ജര്‍മ്മനിയിലും മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഇയാള്‍ക്ക് അനുയായികളുണ്ട്. അനുയായികള്‍ക്കെതിരെ മാനസിക പീഡനം നടത്തി, രണ്ടോ അതിലധികമോ പേര്‍ക്ക് ശാരീരികമായ പരിക്കുകള്‍ ഉണ്ടാക്കി എന്നിവയാണ് ഇവര്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍. കൂടുതല്‍ വിശദാംശങ്ങള്‍ വെളിവായിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category